< 1 ദിനവൃത്താന്തം 6 >
1 ലേവിയുടെ പുത്രന്മാർ: ഗേൎശോൻ, കെഹാത്ത്, മെരാരി.
Fils de Lévi: Guershon, Kéhath et Mérari.
2 കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
Fils de Kéhath: Amram, Jitsehar, Hébron et Uziel.
3 അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിൎയ്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, ഏലെയാസാർ, ഈഥാമാർ.
Enfants d'Amram: Aaron, Moïse et Marie. Fils d'Aaron: Nadab, Abihu, Éléazar et Ithamar.
4 എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
Éléazar engendra Phinées; Phinées engendra Abishua;
5 അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;
Abishua engendra Bukki; Bukki engendra Uzzi;
6 ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവു മെരായോത്തിനെ ജനിപ്പിച്ചു;
Uzzi engendra Zérachia; Zérachia engendra Mérajoth;
7 മെരായോത്ത് അമൎയ്യാവെ ജനിപ്പിച്ചു;
Mérajoth engendra Amaria; Amaria engendra Achitub;
8 അമൎയ്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;
Achitub engendra Tsadok; Tsadok engendra Achimaats;
9 അഹിമാസ് അസൎയ്യാവെ ജനിപ്പിച്ചു; അസൎയ്യാവു യോഹാനാനെ ജനിപ്പിച്ചു;
Achimaats engendra Azaria; Azaria engendra Jochanan;
10 യോഹാനാൻ അസൎയ്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൌരോഹിത്യം നടത്തിയതു.
Jochanan engendra Azaria, qui exerça la sacrificature dans la maison que Salomon bâtit à Jérusalem.
11 അസൎയ്യാവു അമൎയ്യാവെ ജനിപ്പിച്ചു; അമൎയ്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;
Azaria engendra Amaria; Amaria engendra Achitub;
12 അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ശല്ലൂമിനെ ജനിപ്പിച്ചു;
Achitub engendra Tsadok; Tsadok engendra Shallum;
13 ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവു അസൎയ്യാവെ ജനിപ്പിച്ചു;
Shallum engendra Hilkija; Hilkija engendra Azaria;
14 അസൎയ്യാവു സെരായാവെ ജനിപ്പിച്ചു; സെരായാവു യെഹോസാദാക്കിനെ ജനിപ്പിച്ചു.
Azaria engendra Séraja; Séraja engendra Jéhotsadak;
15 യഹോവാ നെബൂഖദ്നേസ്സർമുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.
Jéhotsadak s'en alla, quand l'Éternel transporta Juda et Jérusalem par Nébucadnetsar.
16 ലേവിയുടെ പുത്രന്മാർ: ഗേൎശോം, കെഹാത്ത്, മെരാരി.
Fils de Lévi: Guershom, Kéhath et Mérari.
17 ഗേൎശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി.
Voici les noms des fils de Guershom: Libni et Shimeï.
18 കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
Fils de Kéhath: Amram, Jitsehar, Hébron et Uziel.
19 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
Fils de Mérari: Machli et Mushi. Ce sont là les familles de Lévi, selon les maisons de leurs pères.
20 ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേൎശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
De Guershom: Libni, son fils; Jachath, son fils; Zimma, son fils;
21 അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.
Joach, son fils; Iddo, son fils; Zérach, son fils; Jéathraï, son fils.
22 കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;
Fils de Kéhath: Amminadab, son fils; Coré, son fils; Assir, son fils;
23 അവന്റെ മകൻ എല്ക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;
Elkana, son fils; Ébiasaph, son fils; Assir, son fils;
24 അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവു; അവന്റെ മകൻ ശൌൽ.
Tachath, son fils; Uriel, son fils; Uzzija, son fils; Saül, son fils.
25 എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്.
Fils d'Elkana: Amasaï et Achimoth; Elkana, son fils;
26 എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;
Elkana-Tsophaï, son fils; Nachath, son fils;
27 അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ;
Éliab, son fils; Jérocham, son fils; Elkana, son fils.
28 ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവു.
Et les fils de Samuel: le premier-né, Vashni, et Abija.
29 മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;
Fils de Mérari: Machli; Libni, son fils; Shimeï, son fils; Uzza, son fils;
30 അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവു; അവന്റെ മകൻ അസായാവു.
Shimea, son fils; Hagguija, son fils; Asaja, son fils.
31 പെട്ടകത്തിന്നു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷെക്കു നിയമിച്ചവർ ഇവരാകുന്നു.
Or voici ceux que David établit pour la direction du chant de la maison de l'Éternel, depuis que l'arche fut en lieu de repos.
32 അവർ, ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനകൂടാരത്തിന്നു മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
Ils firent le service du chant devant la demeure du tabernacle d'assignation, jusqu'à ce que Salomon eût bâti la maison de l'Éternel à Jérusalem; et ils faisaient leur service suivant la règle qui était prescrite.
33 തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവർ ആരെന്നാൽ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; അവൻ ശമൂവേലിന്റെ മകൻ;
Voici ceux qui officiaient, avec leurs fils. D'entre les enfants des Kéhathites: Héman, le chantre, fils de Joël, fils de Samuel,
34 അവൻ എല്ക്കാനയുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ;
Fils d'Elkana, fils de Jérocham, fils d'Éliel, fils de Thoach,
35 അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;
Fils de Tsuph, fils d'Elkana, fils de Machath, fils d'Amasaï,
36 അവൻ യോവേലിന്റെ മകൻ; അവൻ അസൎയ്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;
Fils d'Elkana, fils de Joël, fils d'Azaria, fils de Sophonie,
37 അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;
Fils de Tachath, fils d'Assir, fils d'Ébiasaph, fils de Coré,
38 അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;
Fils de Jitsehar, fils de Kéhath, fils de Lévi, fils d'Israël.
39 അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;
Son frère Asaph, qui se tenait à sa droite. Asaph, fils de Bérekia, fils de Shimea,
40 അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ;
Fils de Micaël, fils de Baaséja, fils de Malkija,
41 അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;
Fils d'Ethni, fils de Zérach, fils d'Adaja,
42 അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;
Fils d'Éthan, fils de Zimma, fils de Shimeï,
43 അവൻ യഹത്തിന്റെ മകൻ; അവൻ ഗേൎശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.
Fils de Jachath, fils de Guershom, fils de Lévi.
44 അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;
Enfants de Mérari, leurs frères, à la gauche: Éthan, fils de Kishi, fils d'Abdi, fils de Malluc,
45 അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;
Fils de Hashabia, fils d'Amatsia, fils de Hilkija,
46 അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
Fils d'Amtsi, fils de Bani, fils de Shémer,
47 അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
Fils de Machli, fils de Mushi, fils de Mérari, fils de Lévi.
48 അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.
Leurs frères, les Lévites, étaient chargés de tout le service de la demeure de la maison de Dieu.
49 എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അൎപ്പണം ചെയ്തു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.
Aaron et ses fils faisaient fumer les oblations sur l'autel des holocaustes et sur l'autel des parfums, vaquant à toute l'œuvre du lieu très-saint, et faisant l'expiation pour Israël, selon tout ce qu'avait commandé Moïse, serviteur de Dieu.
50 അഹരോന്റെ പുത്രന്മാരാവിതു: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ;
Voici les enfants d'Aaron: Éléazar, son fils; Phinées, son fils; Abishua, son fils;
51 അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവു; അവന്റെ മകൻ മെരായോത്ത്;
Bukki, son fils; Uzzi, son fils; Zérachia, son fils;
52 അവന്റെ മകൻ അമൎയ്യാവു; അവന്റെ മകൻ അഹീത്തൂബ്;
Mérajoth, son fils; Amaria, son fils; Achitub, son fils;
53 അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.
Tsadok, son fils; Achimaats, son fils.
54 അവരുടെ ദേശത്തിൽ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങൾ ഏവയെന്നാൽ: കെഹാത്യരുടെ കുലമായ അഹരോന്യൎക്കു--
Voici leurs habitations, selon leurs enclaves, dans leurs limites. Aux enfants d'Aaron de la famille des Kéhathites (car le premier sort fut pour eux),
55 അവൎക്കല്ലോ ഒന്നാമതു ചീട്ടു വീണതു--അവൎക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
On donna Hébron, au pays de Juda, et sa banlieue tout autour.
56 എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോടു ചേൎന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.
Mais on donna à Caleb, fils de Jéphunné, le territoire de la ville et ses villages.
57 അഹരോന്റെ മക്കൾക്കു അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
Aux enfants d'Aaron on donna les villes de refuge Hébron, Libna et sa banlieue, Jatthir, Eshthémoa et sa banlieue,
58 ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
Hilen et sa banlieue, Débir et sa banlieue,
59 ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;
Ashan et sa banlieue, Beth-Shémèsh et sa banlieue;
60 ബെന്യാമീൻഗോത്രത്തിൽ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവൎക്കു കിട്ടിയ പട്ടണങ്ങൾ ആകെ പതിമ്മൂന്നു.
Et de la tribu de Benjamin, Guéba et sa banlieue, Alémeth et sa banlieue, Anathoth et sa banlieue. Toutes leurs villes étaient treize en nombre, selon leurs familles.
61 കെഹാത്തിന്റെ ശേഷമുള്ള മക്കൾക്കു ഗോത്രത്തിന്റെ കുലത്തിൽ, മനശ്ശെയുടെ പാതിഗോത്രത്തിൽ തന്നേ, ചീട്ടിട്ടു പത്തു പട്ടണം കൊടുത്തു.
Aux enfants de Kéhath qui restaient, on donna par le sort dix villes de la tribu d'Éphraïm, de la moitié de la tribu de Dan, et de la demi-tribu de Manassé.
62 ഗേൎശോമിന്റെ മക്കൾക്കു കുലംകുലമായി യിസ്സാഖാർഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.
Aux enfants de Guershom, d'après leurs familles, on donna treize villes, de la tribu d'Issacar, de la tribu d'Asser, de la tribu de Nephthali, et de la tribu de Manassé, en Bassan.
63 മെരാരിയുടെ മക്കൾക്കു കുലംകുലമായി രൂബേൻഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു.
Aux enfants de Mérari, d'après leurs familles, on donna, par le sort, douze villes, de la tribu de Ruben, de la tribu de Gad, et de la tribu de Zabulon.
64 യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യൎക്കു കൊടുത്തു.
Les enfants d'Israël donnèrent aux Lévites ces villes et leurs banlieues.
65 യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻമക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.
Ils donnèrent par le sort, de la tribu des enfants de Juda, de la tribu des enfants de Siméon, et de la tribu des enfants de Benjamin, ces villes qu'ils désignèrent par leurs noms.
66 കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്കു അധീനമായ പട്ടണങ്ങൾ ഉണ്ടായിരുന്നു.
Et pour les autres familles des enfants de Kéhath, les villes de leur territoire furent de la tribu d'Éphraïm.
67 അവൎക്കു, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
On leur donna les villes de refuge, Sichem et sa banlieue, dans la montagne d'Éphraïm, Guézer et sa banlieue,
68 ബേത്ത്-ഹോരോനും പുല്പുറങ്ങളും
Jokméam et sa banlieue, Beth-Horon et sa banlieue,
69 അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
Ajalon et sa banlieue, et Gath-Rimmon et sa banlieue;
70 മനശ്ശെയുടെ പാതി ഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്കും കൊടുത്തു.
Et de la demi-tribu de Manassé, Aner et sa banlieue, et Bileam et sa banlieue. On donna ces villes aux enfants des familles de Kéhath qui restaient.
71 ഗേൎശോമിന്റെ പുത്രന്മാൎക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;
Aux enfants de Guershom, on donna de la famille de la demi-tribu de Manassé, Golan en Bassan et sa banlieue, et Ashtharoth et sa banlieue;
72 യിസ്സാഖാൻഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
De la tribu d'Issacar, Kédès et sa banlieue, Dobrath et sa banlieue,
73 രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
Ramoth et sa banlieue, et Anem et sa banlieue;
74 ആശേർഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും
De la tribu d'Asser, Mashal et sa banlieue, Abdon et sa banlieue,
75 ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും
Hukok et sa banlieue, Réhob et sa banlieue;
76 നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിൎയ്യഥയീമും പുല്പുറങ്ങളും കൊടുത്തു.
Et de la tribu de Nephthali, Kédès en Galilée et sa banlieue, Hammon et sa banlieue, et Kirjathaïm et sa banlieue.
77 മെരാരിപുത്രന്മാരിൽ ശേഷമുള്ളവൎക്കു സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
Aux enfants de Mérari qui restaient, on donna, de la tribu de Zabulon, Rimmono et sa banlieue, et Thabor et sa banlieue;
78 യെരീഹോവിന്നു സമീപത്തു യൊൎദ്ദാന്നക്കരെ യോൎദ്ദാന്നു കിഴക്കു രൂബേൻഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
Et au delà du Jourdain de Jérico, vers l'orient du Jourdain, de la tribu de Ruben, Betser au désert et sa banlieue, Jahtsa et sa banlieue,
79 കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
Kédémoth et sa banlieue, et Méphaath et sa banlieue;
80 ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും
Et de la tribu de Gad, Ramoth en Galaad et sa banlieue, Mahanaïm et sa banlieue,
81 ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.
Hesbon et sa banlieue, et Jaezer et sa banlieue.