< 1 ദിനവൃത്താന്തം 27 >
1 യിസ്രായേൽപുത്രന്മാർ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു കൂറുകളുടെ ഓരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരംപേർ.
၁ရှင်ဘုရင် အမှု တော်ကို စောင့်သောဣသရေလ အမျိုးသားတို့သည် အဆွေအမျိုး သူကြီး၊ လူတထောင် အုပ် ၊ တရာ အုပ်၊ အရာရှိ တို့နှင့်တကွ၊ တနှစ်တွင်တဆယ် နှစ်လအစဉ်အတိုင်းတပ်ဖွဲ့၍၊ တလစီ တလစီအလှည့်လှည့်စောင့်ရသောတပ်သားအမှုထမ်းနှစ်သောင်း လေးထောင်စီ ရှိကြ၏။
2 ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിന്നു മേൽവിചാരകൻ സബ്ദീയേലിന്റെ മകൻ യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരംപേർ.
၂ပဌမ လ တွင် ပဌမ တပ် ကိုအုပ်သော ဗိုလ်မင်း ကား၊ ဇာဗဒေလ သား ယာရှောဗံ နှင့် တပ်သား ပေါင်း နှစ်သောင်း လေးထောင်တည်း။
3 അവൻ പേരെസ്സിന്റെ പുത്രന്മാരിൽ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികൾക്കും തലവനും ആയിരുന്നു.
၃ထိုမင်းသည် ဖါရက် အမျိုးသား ဖြစ်၍၊ ပဌမ လ တွင် အမှုစောင့်သော တပ်မှူး အပေါင်း တို့ကို အုပ် ရ၏။
4 രണ്ടാം മാസത്തേക്കുള്ള കൂറിന്നു അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
၄ဒုတိယ လ တွင် အမှုစောင့်သောတပ်ကို အုပ် သောဗိုလ်မင်းကား၊ အဟောဟိ အမျိုးသားဒေါဒဲ နှင့် စစ်ကဲ မိကလုပ် ၊ တပ်သား ပေါင်းနှစ်သောင်း လေးထောင်တည်း။
5 മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
၅တတိယ လ နှင့် ဆိုင်သောတတိယ တပ်ဗိုလ် မင်း ကား၊ ယဇ်ပုရောဟိတ် ကြီး ယောယဒ သား ဗေနာယ နှင့် တပ်သား ပေါင်းနှစ်သောင်း လေးထောင်တည်း။
6 മുപ്പതു പേരിൽ വീരനും മുപ്പതുപേൎക്കു തലവനുമായ ബെനായാവു ഇവൻ തന്നേ; അവന്റെ കൂറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
၆ထိုမင်းသည်ဗိုလ်စုတွင် ကျော်စောသောသူ၊ ဗိုလ်ချုပ်အရာရှိသောသူဖြစ်၏။ သူ ၏သား အမိဇဗဒ် သည်လည်း တပ်မှူးအရာကိုရ၏။
7 നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
၇စတုတ္ထ လ တွင် စတုတ္ထ ဗိုလ်မင်းကား၊ ယွာဘ ညီ အာသဟေလ ၊ စစ်ကဲကားအာသဟေလ သား ဇေဗဒိ ၊ တပ်သားပေါင်းနှစ်သောင်း လေးထောင်တည်း။
8 അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
၈ပဉ္မမ လ တွင် ပဉ္စမ ဗိုလ် မင်းကား ဣဇဟာ အမျိုး ရှံဟုတ် ၊ တပ်သား ပေါင်းနှစ်သောင်း လေးထောင်တည်း။
9 ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
၉ဆဋ္ဌမ လ တွင် ဆဋ္ဌမ ဗိုလ်မင်းကား တေကော မြို့သား၊ ဣကေရှ ၏သား ဣရ ၊ တပ်သား ပေါင်းနှစ်သောင်း လေးထောင်တည်း။
10 ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
၁၀သတ္တမ လ တွင် သတ္တမ ဗိုလ်မင်းကား ဧဖရိမ် အမျိုး ၊ ပေလောနိ အနွယ်ဖြစ်သော ဟေလက် ၊ တပ်သား ပေါင်းနှစ်သောင်း လေးထောင်တည်း။
11 എട്ടാം മാസത്തേക്കുള്ള എട്ടാമത്തവൻ സൎഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
၁၁အဋ္ဌမ လ တွင်အဋ္ဌမ ဗိုလ်မင်းကား ဇာရ အမျိုး၊ ဟုရှသိ အနွယ်ဖြစ်သော သိဗေကဲ ၊ တပ်သား ပေါင်း နှစ်သောင်း လေးထောင်တည်း။
12 ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവൻ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസെർ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
၁၂နဝမ လ တွင် နဝမ ဗိုလ်မင်းကား ဗင်္ယာမိန် အမျိုး ၊ အနေသောသိ အနွယ်ဖြစ်သောအဗျေဇာ ၊ တပ်သား ပေါင်းနှစ်သောင်း လေးထောင်တည်း။
13 പത്താം മാസത്തേക്കുള്ള പത്താമത്തവൻ സൎഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
၁၃ဒသမ လ တွင် ဒသမ ဗိုလ်မင်းကား ဇာရ အမျိုး၊ နေတောဖာသိ အနွယ်ဖြစ်သော မဟာရဲ ၊ တပ်သား ပေါင်း နှစ်သောင်း လေးထောင်တည်း။
14 പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
၁၄ဧကဒသမ လ တွင် ဧကဒသမ ဗိုလ်မင်းကား ဧဖရိမ် အမျိုး ၊ ပိရသောနိ အနွယ်ဖြစ်သောဗေနာယ ၊ တပ်သား ပေါင်းနှစ်သောင်း လေးထောင်တည်း။
15 പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
၁၅ဒွါဒသမ တွင် ဒွါဒသမ ဗိုလ်မင်းကား ဩသနေလ အမျိုး၊ နေတောဖာသိ အနွယ်ဖြစ်သော ဟေလဒဲ ၊ တပ်သား ပေါင်းနှစ်သောင်း လေးထောင်တည်း။
16 യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യൎക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യൎക്കു മയഖയുടെ മകൻ ശെഫത്യാവു;
၁၆ဣသရေလ အမျိုး အသီးအသီးတို့ကို အုပ်သော မင်း ဟူမူကား ၊ ရုဗင် အမျိုးတွင် ဇိခရိ ၏သား ဧလျေဇာ ၊ ရှိမောင် အမျိုးတွင် မာခ ၏သား ရှေဖတိ။
17 ലേവ്യൎക്കു കെമൂവേലിന്റെ മകൻ ഹശബ്യാവു; അഹരോന്യൎക്കു സാദോക്;
၁၇လေဝိ အမျိုးတွင် ကေမွေလ ၏သား ဟာရှဘိ ၊ အာရုန် အမျိုးတွင် ဇာဒုတ်၊
18 യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകൻ ഒമ്രി;
၁၈ယုဒ အမျိုးတွင် ဒါဝိဒ် အစ်ကို ဧလိဟု ၊ ဣသခါ အမျိုးတွင် မိက္ခေလ ၏သား ဩမရိ၊
19 സെബൂലൂന്നു ഓബദ്യാവിന്റെ മകൻ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകൻ യെരീമോത്ത്;
၁၉ဇာဗုလုန် အမျိုးတွင် ဩဗဒိ ၏သား ဣရှမာယ ၊ နဿလိ အမျိုးတွင် အာဇရေလ ၏သား ယေရိမုတ်၊
20 എഫ്രയീമ്യൎക്കു അസസ്യാവിന്റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകൻ യോവേൽ.
၂၀ဧဖရိမ် အမျိုး တွင် အာဇဇိ ၏သား ဟောရှေ ၊ မနာရှေ အမျိုး တဝက် တွင် ပေဒါယ ၏သား ယောလ၊
21 ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖൎയ്യാവിന്റെ മകൻ യിദ്ദോ; ബെന്യാമീന്നു അബ്നേരിന്റെ മകൻ യാസീയേൽ;
၂၁ဂိလဒ် ပြည်၌ မနာရှေ အမျိုးတဝက် တွင် ဇာခရိ ၏သား ဣဒ္ဒေါ ၊ ဗင်္ယာမိန် အမျိုးတွင် အာဗနာ ၏သား ယာသေလ၊
22 ദാന്നു യെരോഹാമിന്റെ മകൻ അസരെയോൽ. ഇവർ യിസ്രായേൽഗോത്രങ്ങൾക്കു പ്രഭുക്കന്മാർ ആയിരുന്നു.
၂၂ဒန် အမျိုးတွင် ယေရောဟံ ၏ သား အာဇရေလ ၊ ဤရွေ့ကား ဣသရေလ အမျိုး တို့ကို အုပ်သောမင်း ပေတည်း။
23 എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വൎദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.
၂၃ထာဝရဘုရား သည် ဣသရေလ အမျိုးသားတို့ကို မိုဃ်း ကောင်းကင်ကြယ် နှင့်အမျှ တိုးပွါး များပြားစေတော်မူမည် ဟု ဂတိ တော်ရှိသောကြောင့် ၊ ဒါဝိဒ် သည် အသက် နှစ် ဆယ်မစေ့သောသူတို့ ကို စာရင်း မ ယူ ဘဲ နေ၏။
24 സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീൎത്തില്ല; അതു നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേൎത്തിട്ടുമില്ല.
၂၄ဇေရုယာ သား ယွာဘ သည် စာရင်း ယူစ ပြု၍၊ ထို အပြစ်ကြောင့် အမျက် တော်သည် ဣသရေလ အမျိုး အပေါ် သို့ သက်ရောက် သောအခါ လက်စ မ သတ်။ ရေတွက်၍ရသောလူပေါင်းကို ဒါဝိဒ် မင်းကြီး ၏ မှတ်စာ ၌ မ သွင်း မမှတ်။
25 രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേൽവിചാരകൻ. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകൾക്കു ഉസ്സീയാവിന്റെ മകൻ യെഹോനാഥാൻ മേൽവിചാരകൻ.
၂၅အဒေလ သား အာဇိမာဝက် သည် ဘဏ္ဍာ တော် စိုးဖြစ်၏။ ဩဇိ သား ယောနသန် သည် လယ်ပြင် ၊ မြို့ ရွာ ၊ ရဲတိုက် ၌ ရှိသောဘဏ္ဍာ တိုက်တို့ကို အုပ်ရ၏။
26 വയലിൽ വേലചെയ്ത കൃഷിക്കാൎക്കു കെലൂബിന്റെ മകൻ എസ്രി മേൽവിചാരകൻ.
၂၆ခေလုပ် သား ဧဇရိ သည် လယ်ယာ လုပ် သောသူတို့ ကို အုပ်ရ၏။
27 മുന്തിരിത്തോട്ടങ്ങൾക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകൾക്കു ശിഫ്മ്യനായ സബ്ദിയും മേൽവിചാരകർ.
၂၇ရာမ မြို့သားရှိမိ သည် စပျစ် ဥယျာဉ်တော်ကို၎င်း၊ ရှိဖမိ မြို့သားဇဗဒိ သည်စပျစ်သီး နှင့် စပျစ်ရည် တိုက် တို့ကို၎င်းအုပ်ရ၏။
28 ഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികൾക്കും ഗാദേൎയ്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകർ.
၂၈ဂေဒရိ လူ ဗာလဟာနန် သည် ချိုင့် တို့၌ ရှိသော သံလွင် ပင်နှင့် သဖန်း ပင်တို့ကို၎င်း ၊ ယောရှ သည် ဆီ တိုက် တို့ကို၎င်းအုပ်ရ၏။
29 ശാരോനിൽ മേയുന്ന നാല്ക്കാലികൾക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്ക്കാലികൾക്കു അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.
၂၉ရှာရုန် အရပ်သားရှိတရဲ သည် ရှာရုန် အရပ်၌ ကျက်စား သော နွားစု ကို၎င်း ၊ အာဒလဲ သား ရှာဖတ် သည် ချိုင့် တို့၌ ကျက်စားသော နွားစု ကို၎င်း အုပ်ရ၏။
30 ഒട്ടകങ്ങൾക്കു യിശ്മായേല്യനായ ഓബീലും കഴുതകൾക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.
၃၀ဣရှမေလ အမျိုးသားဩဗိလ သည် ကုလားအုပ် တို့ကို၎င်း ၊ မေရောနသိ လူယေဒေယ သည် မြည်း တို့ကို၎င်း၊
31 ആടുകൾക്കു ഹഗ്രീയനായ യാസീസ് മേൽവിചാരകൻ; ഇവർ എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകൾക്കു അധിപതിമാരായിരുന്നു.
၃၁ဟာဂရ အမျိုးသားယာဇဇ် သည် သိုး တို့ကို၎င်းအုပ်ရ၏။ ဤ သူတို့သည် ဒါဝိဒ် မင်းကြီး ၏ ဥစ္စာ ဘဏ္ဍာ တော်ကိုအုပ် ရသောသူ ပေတည်း။
32 ദാവീദിന്റെ ചിറ്റപ്പനായ യോനാഥാൻ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.
၃၂ဒါဝိဒ် ၏ ဘထွေး တော်ယောနသန် သည်တိုင်ပင် မှူးမတ်ပညာရှိ ကျမ်းတတ် ဖြစ်၏။ ဟခမောနိ သား ယေဟေလ သည် ရှင်ဘုရင် ၏သား တော်တို့ အပေါင်းအဘော်ဖြစ်၏။
33 അഹീഥോഫെൽ രാജമന്ത്രി; അൎഖ്യനായ ഹൂശായി രാജമിത്രം.
၃၃အဟိသောဖေလ သည် ရှင်ဘုရင် ၏ တိုင်ပင် မှူးမတ်၊ အာခိ မြို့သားဟုရှဲ သည် ရှင်ဘုရင် ၏ အဆွေ ခင်ပွန်းဖြစ်၏။
34 അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികൾ; രാജാവിന്റെ സേനാധിപതി യോവാബ്.
၃၄အဟိသောဖေလ နောက် မှာအဗျာသာ နှင့် ဗေနာယ သား ယောယဒ သည် နေရာကျ၏။ ယွာဘ သည် တပ်တော်ဗိုလ်ချုပ် မင်း ဖြစ်၏။