< 1 ദിനവൃത്താന്തം 22 >
1 ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.
Ja Daavid sanoi: "Tässä olkoon Herran Jumalan temppeli ja tässä alttari Israelin polttouhria varten".
2 അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാൻ ചതുരക്കല്ലു ചെത്തേണ്ടതിന്നു അവൻ കല്പണിക്കാരെ നിയമിച്ചു.
Niin Daavid käski koota muukalaiset, jotka olivat Israelin maassa. Ja hän asetti kivenhakkaajia hakkaamaan kiviä Jumalan temppelin rakentamiseksi.
3 ദാവീദ് പടിവാതിൽകതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കിവെച്ചു.
Ja Daavid hankki paljon rautaa portinovien nauloiksi ja sinkilöiksi ja niin paljon vaskea, ettei se ollut punnittavissa,
4 സീദോന്യരും സോൎയ്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുള്ളവൻ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീൎത്തിയും ശോഭയുംകൊണ്ടു സൎവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.
ja suunnattomat määrät setripuita, sillä siidonilaiset ja tyyrolaiset toivat paljon setripuita Daavidille.
5 ആകയാൽ ഞാൻ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
Sillä Daavid ajatteli: "Minun poikani Salomo on nuori ja hento, ja Herralle rakennettava temppeli on tehtävä ylen suuri, niin että sitä mainitaan ja kiitetään kaikissa maissa. Minä siis hankin hänelle varastot." Niin Daavid hankki ennen kuolemaansa suuret varastot.
6 അവൻ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഒരു ആലയം പണിവാൻ കല്പന കൊടുത്തു.
Ja hän kutsui poikansa Salomon ja käski hänen rakentaa temppelin Herralle, Israelin Jumalalle.
7 ദാവീദ് ശലോമോനോടു പറഞ്ഞതു: മകനേ, ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ താല്പൎയ്യപ്പെട്ടിരുന്നു.
Ja Daavid sanoi Salomolle: "Poikani, minä aioin itse rakentaa temppelin Herran, Jumalani, nimelle.
8 എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയിൽ ബഹു രക്തം ചിന്തിയിരിക്കുന്നു.
Mutta minulle tuli tämä Herran sana: 'Sinä olet vuodattanut paljon verta ja käynyt suuria sotia. Sinä et ole rakentava temppeliä minun nimelleni, koska olet vuodattanut niin paljon verta maahan minun edessäni.
9 എന്നാൽ നിനക്കു ഒരു മകൻ ജനിക്കും; അവൻ വിശ്രമപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാൻ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നല്കും.
Katso, sinulle on syntyvä poika; hänestä on tuleva rauhan mies, ja minä annan hänen päästä rauhaan kaikilta hänen ympärillään asuvilta vihollisilta, sillä Salomo on oleva hänen nimensä ja minä annan rauhan ja levon Israelille hänen päivinänsä.
10 അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.
Hän on rakentava temppelin minun nimelleni. Hän on oleva minun poikani, ja minä olen oleva hänen isänsä. Ja minä vahvistan hänen kuninkuutensa valtaistuimen ikuisiksi ajoiksi.'
11 ആകയാൽ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാൎത്ഥനായി അവന്റെ ആലയം പണിക.
Olkoon siis Herra sinun kanssasi, poikani, että menestyisit ja saisit rakennetuksi temppelin Herralle, Jumalallesi, niinkuin hän on sinusta puhunut.
12 നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.
Antakoon vain Herra sinulle älyä ja ymmärrystä ja asettakoon sinut Israelia hallitsemaan ja noudattamaan Herran, Jumalasi, lakia.
13 യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാൎത്ഥനാകും; ധൈൎയ്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
Silloin sinä menestyt, jos tarkoin noudatat niitä käskyjä ja oikeuksia, jotka Herra antoi Moosekselle Israelia varten. Ole luja ja rohkea, älä pelkää äläkä arkaile.
14 ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പംനിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലും കൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേൎത്തുകൊള്ളാമല്ലോ.
Katso, vaivanalaisenakin minä olen hankkinut Herran temppeliä varten satatuhatta talenttia kultaa ja tuhat kertaa tuhat talenttia hopeata sekä vaskea ja rautaa niin paljon, ettei se ole punnittavissa, sillä sitä on ylen paljon. Minä olen myös hankkinut hirsiä ja kiviä, ja sinä saat hankkia vielä lisää.
15 നിന്റെ സ്വാധീനത്തിൽ കല്ലുവെട്ടുകാർ, കല്പണിക്കാർ, ആശാരികൾ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;
Paljon on sinulla myöskin työmiehiä, kivenhakkaajia, muurareita, puuseppiä ja kaikkinaisen työn taitajia.
16 പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവൎത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
Kullalla, hopealla, vaskella ja raudalla ei ole määrää. Nouse, ryhdy työhön, ja Herra olkoon sinun kanssasi!"
17 ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാൻ കല്പിച്ചുപറഞ്ഞതു:
Ja Daavid käski kaikkia Israelin päämiehiä auttamaan poikaansa Salomoa, sanoen:
18 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവൻ നിങ്ങൾക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവൻ ദേശനിവാസികളെ എന്റെ കയ്യിൽ ഏല്പിച്ചു ദേശം യഹോവെക്കും അവന്റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.
"Onhan Herra, teidän Jumalanne, ollut teidän kanssanne ja suonut teidän päästä joka taholla rauhaan; sillä hän on antanut maan asukkaat minun käsiini ja maa on tehty alamaiseksi Herralle ja hänen kansallensa.
19 ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിൻ. എഴുന്നേല്പിൻ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന്നു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന്നു യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിവിൻ.
Kääntäkää siis sydämenne ja sielunne etsimään Herraa, Jumalaanne; nouskaa ja rakentakaa Herran, Jumalan, pyhäkkö, että Herran liitonarkki ja Jumalan pyhät kalut voitaisiin viedä temppeliin, joka on rakennettava Herran nimelle."