< 1 ദിനവൃത്താന്തം 20 >
1 പിറ്റെയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുന്ന കാലത്തു യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കീട്ടു ചെന്നു രബ്ബയെ വളഞ്ഞു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു. യോവാബ് രബ്ബയെ പിടിച്ചു നശിപ്പിച്ചു.
Ahora en la primavera, cuando los reyes salen a la guerra, Joab salió a la cabeza de las fuerzas armadas e hizo destruir toda la tierra de los amonitas. Puso a sus hombres en posición ante Rabá, rodeandola, Pero David todavía estaba en Jerusalén. Y Joab tomó a Rabba y la destruyó.
2 ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
Y David tomó la corona del rey de su cabeza; su peso era un talento de oro y tenía piedras de gran precio; y se puso sobre la cabeza de David, y se llevó una gran cantidad de bienes de la ciudad.
3 അവൻ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്നു ഈൎച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
Y sacó a la gente de la ciudad y la puso a trabajar con instrumentos para cortar madera, trituradoras de grano de hierro y hachas. Y esto hizo a todos los pueblos de los hijos de Amón. Entonces David y todo el pueblo volvieron a Jerusalén.
4 അതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി.
Después de esto hubo una guerra con los filisteos en Gezer; luego Sibecai el de Husa mató a Sipai, uno de los hijos del Refaim; y fueron vencidos.
5 പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.
Y de nuevo hubo guerra con los filisteos; y Elhanán, el hijo de Jair, mató a Lahmi, el hermano de Goliat, él de Gat, el tallo de cuya lanza era como tan grande como él rodillo de un telar.
6 വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീൎഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന്നു ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.
Y nuevamente hubo guerra en Gat, donde había un hombre muy alto, que tenía veinticuatro dedos, seis dedos en sus manos y seis dedos en sus pies; él era uno de los descendientes de los Refaim.
7 അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.
Y cuando avergonzó a Israel, Jonatán, el hijo de Simea, el hermano de David, lo mató.
8 ഇവർ ഗത്തിൽ രാഫെക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.
Estas fueron de la descendencia del Refaim en Gat; llegaron a su muerte por las manos de David y sus siervos.