< 1 ദിനവൃത്താന്തം 19 >
1 അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന്നു പകരം രാജാവായി.
१आणि यानंतर असे झाले की, अम्मोन्याचा नाहाश राजा याच्या मृत्यू झाला व त्याच्याजागी त्याचा पुत्र राजा झाला.
2 അപ്പോൾ ദാവീദ്: നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിപ്പാൻ വന്നപ്പോൾ
२दावीदाने म्हणाला, “नाहाशाचा पुत्र हानून याच्यावर मी दया करीन. कारण त्याच्या पित्याने माझ्यावर दया केली होती.” असे म्हणून दावीदाने हानूनच्या सांत्वनेसाठी आपले दूत अम्मोनी लोकांच्या देशी पाठवले.
3 അമ്മോന്യപ്രഭുക്കന്മാർ ഹാനൂനോടു: ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു നിന്റെ അടുക്കൽ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നതു എന്നു നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിപ്പാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്റെ ഭൃത്യന്മാർ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്നു പറഞ്ഞു.
३तेव्हा अम्मोन्यांचे सरदार हानूनाला म्हणाले की, “दावीदाने तुझे सांत्वन करण्याकरता किंवा तुझ्या मृत पित्याचा मान केला असे तुला वाटते का? त्याने या लोकांस तुझा प्रदेश पाहण्यास आणि हेरगिरी करायला पाठवले आहे. त्यास तुझा प्रांत उद्ध्वस्त करायचा आहे.”
4 അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.
४हे ऐकून हानूनाने दावीदाच्या दूतांना अटक केली आणि त्यांचे मुंडन केले. त्यांची कमरेपर्यंतची वस्रेही फाडली आणि त्यांना वाटेला लावले.
5 ചിലർ ചെന്നു ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ അവൻ അവരെ എതിരേല്പാൻ ആളയച്ചു; നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ പാൎത്തിട്ടു മടങ്ങിവരുവിൻ എന്നു രാജാവു പറയിച്ചു.
५मग कोणी जाऊन दावीदाला ही बातमी सांगितली, तेव्हा त्याने भेटण्यास माणसे पाठवली, कारण त्या मनुष्यांना मोठी लाज वाटली आणि राजाने त्यांना निरोप पाठवला तुमच्या दाढ्या वाढेपर्यंत तुम्ही यरीहो येथे रहा मग इकडे या.
6 തങ്ങൾ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയിൽനിന്നും മയഖയോടു ചേൎന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
६जेव्हा अम्मोन्यांनी पाहिले की, दावीदाला आम्ही दुर्गंध असे झाले आहोत, तेव्हा हानून आणि अम्मोनी लोकांनी मेसोपटेम्या व अराम माका व सोबा येथून रथ आणि सारथी मोलाने आणण्यासाठी एक हजार किक्कार रुपे पाठवले.
7 അവർ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവർ വന്നു മെദേബെക്കു മുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടെക്കു പുറപ്പെട്ടു.
७अम्मोन्यांनी बत्तीस हजार रथ व माकाच्या राजा व त्याचे लोक मोलाने ठेवले; तेव्हा त्यांनी येऊन मेदबा नगराजवळ तळ दिला. अम्मोनी आपल्या नगरातून एकत्र होऊन लढायला आले.
8 ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
८दावीदाने हे ऐकले तेव्हा त्याने यवाबाला आणि त्याच्या सर्व सैन्यासकट पाठवले.
9 അമ്മോന്യർ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതില്ക്കൽ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.
९अम्मोनी लोक बाहेर पडले व लढाईसाठी त्यांनी नगराच्या वेशीजवळ मांडणी केली. आलेले राजे मैदानात एकीकडे उभे होते.
10 തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലായിസ്രായേൽവീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യൎക്കെതിരെ അണിനിരത്തി.
१०सैन्याच्या दोन तुकड्या आपल्याविरुध्द उभ्या ठाकलेल्या असून त्यातली एक आपल्यामागे व एक पुढे आहे हे यवाबाने पाहिले. तेव्हा त्याने इस्राएलातील चांगल्या लढवय्यांना निवडले आणि अरामी सैन्याविरुध्द त्यांची व्यवस्थित मांडणी केली.
11 ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യൎക്കെതിരെ അണിനിരന്നു.
११उरलेल्या इस्राएली सैन्याला आपला भाऊ अबीशयाच्या हाती सोपवले आणि त्याने या सैन्याची अम्मोन्याविरुध्द लढण्यास मांडणी केली.
12 പിന്നെ അവൻ: അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ നിനക്കു സഹായം ചെയ്യും.
१२यवाब म्हणाला, “अरामाचे सैन्य जर माझ्यापेक्षा बलवान ठरले तर अबीशय तू मला सोडव. पण अम्मोनी सैन्य तुझ्यापेक्षा बलवान ठरले तर मी तुला सोडवीन.
13 ധൈൎയ്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
१३बलवान हो, व आपल्या लोकांसाठी आणि देवाच्या या नगरांसाठी लढताना आपण सामर्थ्य दाखवू, मग परमेश्वराचे जे काय चांगले उद्देश आहेत तसे तो करो.”
14 പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടി.
१४मग यवाब व त्याच्या सैन्यातील शिपाई अरामी सैन्याविरुध्द लढाई करण्यास चालून गेले, तेव्हा इस्राएलाच्या सैन्यापुढून पळाले.
15 അരാമ്യർ ഓടിപ്പോയി എന്നു കണ്ടപ്പോൾ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്നു ഓടി, പട്ടണത്തിൽ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.
१५अरामाचे सैन्य माघार घेऊन पळून जात आहे हे पाहताच अम्मोन्यांनीही पलायन केले. अबीशय आणि त्याचे सैन्य यांच्याकडे त्यांनी पाठ फिरवली. अम्मोनी आपल्या नगरात परतले आणि यवाब यरूशलेमेला परत आला.
16 തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്ക് അവരുടെ നായകനായിരുന്നു.
१६आणि इस्राएलपुढे आपला पराभव झाला आहे हे अरामी सरदारांनी पाहिले तेव्हा त्यांनी जासूद पाठवून फरात नदीपलीकडील आपल्या लोकांस बोलवून घेतले. शोफख हा हद्देजरच्या अरामी फौजेचा सेनापती होता.
17 അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ എല്ലായിസ്രായേലിനെയും കൂട്ടി യോൎദ്ദാൻ കടന്നു അവൎക്കെതിരെ ചെന്നു അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യൎക്കു നേരെ പടെക്കു അണിനിരത്തിയ ശേഷം അവർ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
१७अरामी लढाईची जमवाजमव करत आहेत हे दावीदाने ऐकले तेव्हा त्याने सर्व इस्राएल लोकांस एकत्र जमवले आणि यार्देन नदीपलीकडे जाऊन अराम्यांच्या समोर व्यूह रचला व ते त्याच्याशी लढले.
18 എന്നാൽ അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ദാവീദ് അരാമ്യരിൽ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാളുകളെയും നിഗ്രഹിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.
१८इस्राएल लोकांसमोरुन अराम्यांनी पळ काढला. दावीदाने व त्याच्या सैन्याने सात हजार अरामी सारथी आणि चाळीस हजार अरामी सैन्य यांना ठार केले. अरामी सैन्याचा नेता शोफख यालाही त्यांनी मारुन टाकले.
19 ഹദദേസെരിന്റെ ഭൃത്യന്മാർ തങ്ങൾ യിസ്രായേലിനോടു തോറ്റുപോയെന്നു കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്തു അവന്നു കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാൻ അരാമ്യർ പിന്നെ തുനിഞ്ഞതുമില്ല.
१९आणि इस्राएलाने आपला पाडाव केला आहे हे जेव्हा हद्देजराच्या सर्व सेवक व राजांनी पाहिले तेव्हा त्यांनी दावीदाशी तह केला व ते त्याचे चाकर झाले. म्हणून अरामी पुन्हा अम्मोनी लोकांस मदत करण्यास घाबरले. अशा रीतीने अरामी लोक अम्मोनींना मदत करण्यास तयार नव्हते.