< 1 ദിനവൃത്താന്തം 16 >
1 ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
Og de indførte Guds Ark og satte den midt i Paulunet, som David havde opslaget til den, og ofrede Brændofre og Takofre for Guds Ansigt.
2 ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീൎന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
Og der David var færdig med at ofre Brændofferet og Takofferet, da velsignede han Folket i Herrens Navn.
3 അവൻ യിസ്രായേലിൽ ഓരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.
Og han uddelte til hver Mand i Israel, baade Mænd og Kvinder, til hver især et helt Brød og et Stykke Kød og en Rosinkage.
4 അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു കീൎത്തനവും വന്ദനവും സ്തോത്രവും ചെയ്‌വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
Og han satte nogle af Leviterne for Herrens Ark til Tjenere og til at prise og at takke og at love Herren Israels Gud;
5 ആസാഫ് തലവൻ; രണ്ടാമൻ സെഖൎയ്യാവു; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
— Asaf var den ypperste og den anden efter ham Sakaria; — Jeiel og Semiramoth og Jehiel og Mathithja og Eliab og Benaja og Obed-Edom og Jeiel med Psaltres Instrumenter og med Harper, og Asaf lod sig høre med Cymbler;
6 പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.
men Benaja og Jehasiel, Præsterne, med stedse lydende Basuner foran Guds Pagts Ark.
7 അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവെക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാൽ:
Paa den Dag overdrog David første Gang Asaf og hans Brødre at synge Lovsangen for Herren:
8 യഹോവെക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ;
Lover Herren, paakalder hans Navn, kundgører hans Gerninger iblandt Folkene.
9 അവന്നു പാടി കീൎത്തനം ചെയ്‌വിൻ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വൎണ്ണിപ്പിൻ.
Synger for ham, synger Psalmer for ham, taler om alle hans underlige Gerninger!
10 അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
Roser eder af hans hellige Navn; deres Hjerte skal glædes, som søge Herren.
11 യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
Spørger efter Herren og hans Magt, søger hans Ansigt altid!
12 അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
Kommer hans underlige Gerninger i Hu, som han har gjort, hans underlige Ting og hans Munds Domme.
13 അവൻ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓൎത്തുകൊൾവിൻ.
I, hans Tjener Israels Sæd! I Jakobs Børn, hans udvalgte!
14 അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികൾ സൎവ്വഭൂമിയിലുമുണ്ടു.
Han er Herren vor Gud, hans Domme ere i al Verden.
15 അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഓൎത്തുകൊൾവിൻ.
Kommer evindeligt hans Pagt i Hu, det Ord, han har befalet, til tusinde Slægter,
16 അബ്രാഹാമോടു അവൻ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
som han indgik med Abraham, og hans Ed til Isak,
17 അതിനെ അവൻ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
og stadfæstede for Jakob til en Skik, for Israel til en evig Pagt,
18 ഞാൻ നിനക്കു അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു.
der han sagde: Dig vil jeg give Kanaans Land, eders Arvs Part;
19 നിങ്ങൾ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും
der I vare en liden Hob Folk, ja faa og fremmede der.
20 അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
Og de vandrede fra Folk til Folk, og fra et Rige til et andet Folk.
21 ആരും അവരെ പീഡിപ്പിപ്പാൻ അവൻ സമ്മതിച്ചില്ല; അവർനിമിത്തം രാജാക്കന്മാരെയും ശാസിച്ചതു:
Han lod ingen Mand gøre dem Uret og straffede Konger for deres Skyld, sigende:
22 എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകൎക്കു ദോഷം ചെയ്കയുമരുതു.
Rører ikke ved mine Salvede, og gører mine Profeter intet ondt!
23 സൎവ്വഭൂവാസികളേ, യഹോവെക്കു പാടുവിൻ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.
Synger for Herren, alt Landet! bebuder fra Dag til Dag hans Frelse!
24 ജാതികളുടെ നടുവിൽ അവന്റെ മഹത്വവും സൎവ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിൻ.
Fortæller hans Herlighed iblandt Hedningerne, hans underfulde Gerninger iblandt alle Folkene.
25 യഹോവ വലിയവനും അത്യന്തം സ്തുത്യനും സൎവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
Thi Herren er stor og saare priselig, og han er forfærdelig over alle Guder.
26 ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.
Thi alle Folkenes Guder ere Afguder, men Herren gjorde Himmelen.
27 യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.
Ære og Hæder er for hans Ansigt, Styrke og Glæde er paa hans Sted.
28 ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ;
Giver Herren, I Folks Slægter! giver Herren Ære og Styrke!
29 യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.
Giver Herren hans Navns Ære; fremfører Skænk og kommer for hans Ansigt, tilbeder Herren i hellig Prydelse!
30 സൎവ്വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
Al Jorden bæve for hans Ansigt, og Jordens Kreds skal befæstes, at den ikke ryster.
31 സ്വൎഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
Himlene skulle glædes, og Jorden frydes, og de skulle sige iblandt Hedningerne: Herren regerer.
32 സമുദ്രവും അതിന്റെ പൂൎണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.
Havet skal bruse og dets Fylde; Marken skal frydes, og alt det, som er paa den.
33 അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആൎക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ.
Da skulle Træerne i Skoven fryde sig for Herrens Ansigt, thi han kommer for at dømme Jorden.
34 യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
Lover Herren, thi han er god, thi hans Miskundhed varer evindelig,
35 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ.
og siger: Frels os, vor Frelses Gud! og saml os og udfri os fra Hedningerne for at love dit hellige Navn, at berømme os af din Pris.
36 യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
Lovet være Herren, Israels Gud, fra Evighed til Evighed! Og alt Folket sagde Amen, og: Lov Herren!
37 ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും
Saa lod han der blive foran Herrens Pagts Ark Asaf og hans Brødre til stadig Tjeneste foran Arken, til hver Dags Gerning paa sin Dag.
38 ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽകാവല്ക്കാരായും നിൎത്തി.
Og Obed-Edom og deres Brødre, otte og tresindstyve, ja Obed-Edom, Jeduthuns Søn, og Hosa satte han til Portnere.
39 പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
Og Zadok, Præsten, og hans Brødre, Præsterne, lod han tjene foran Herrens Tabernakel paa den Høj, som er i Gibeon,
40 അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവെക്കു
at de stadigt skulde bringe Herren Brændofre paa Brændofferets Alter, Morgen og Aften, og det efter alt det, som er skrevet i Herrens Lov, som han bød Israel.
41 ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവെക്കു സ്തോത്രം ചെയ്‌വാനും നിയമിച്ചു.
Og med dem vare Heman og Jeduthun og de øvrige af de udvalgte, som vare nævnte ved Navn, til at love Herren, fordi hans Miskundhed varer evindelig.
42 അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവല്ക്കാർ ആയിരുന്നു;
Ja med dem vare Heman og Jeduthun, for dem, som lode sig høre med Basuner og Cymbler og med Guds Sanges Instrumenter; men Jeduthuns Sønner vare ved Porten.
43 പിന്നെ സൎവ്വജനവും ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.
Saa drog alt Folket hen, hver til sit Hus; og David vendte om for at velsigne sit Hus.