< 1 ദിനവൃത്താന്തം 11 >

1 അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞതു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ.
Then the people of Israel came to David at Hebron [town] and said to him, “Listen, we have the same ancestors [IDM] that you have.
2 മുമ്പെ ശൌൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതു: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.
In the past, when Saul was our king, it was you who led our Israeli [soldiers in our battles]. You are the one to whom Yahweh our God promised, ‘You will be the leader [MET] of my people; you will be their king.’”
3 ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ് ഹെബ്രോനിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; ശമൂവേൽമുഖാന്തരം യഹോവ അരുളിച്ചെയ്തതുപോലെ അവർ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
So all the Israeli elders came to David at Hebron. And David made a sacred agreement with them while Yahweh was listening. They anointed him [with olive oil to set him apart] to be the king of the Israeli people. That is what Yahweh had previously told [the prophet] Samuel would happen.
4 പിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യർ ഉണ്ടായിരുന്നു.
David and all the Israeli [soldiers] [SYN] went to Jerusalem. [At that time, ] Jerusalem was called Jebus, and the people who lived there were the Jebus people-group.
5 യെബൂസ് നിവാസികൾ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോൻകോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.
Those people said to David, “Your [soldiers] will not be able to get inside our city!” But David’s [soldiers] captured the city, even though it had strong walls around it, and since then it has been called ‘The City of David’.
6 എന്നാൽ ദാവീദ്: ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാൽ അവൻ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകൻ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീൎന്നു.
[What happened was this: ]: David said [to his soldiers], “The one who leads [our soldiers] to attack the Jebus people-group will become the commander of all my army.” Joab, the son of Zeruiah, led the soldiers, so he became the commander of all the army.
7 ദാവീദ് ആ കോട്ടയിൽ പാൎത്തതുകൊണ്ടു അതിന്നു ദാവീദിന്റെ നഗരം എന്നു പേരായി.
[After they captured] the city which had strong walls around it, David moved there. That is why they named it ‘The City of David’.
8 പിന്നെ അവൻ നഗരത്തെ മില്ലോതുടങ്ങി ചുറ്റും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീൎത്തു.
David’s workers rebuilt the city, starting where the land was filled in and extending to the wall that was around the city. Joab’s [men] repaired the other parts of the city.
9 സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീൎന്നു.
David became more and more powerful/influential, because the Almighty Commander of the armies of angels was with/helping him.
10 ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാർ ആവിതു: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവർ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെപ്പിടിച്ചു.
Yahweh had promised [that David would become the king]. And all the Israeli people (were happy that David was/supported David as) their king. There were many soldiers/warriors who helped David’s kingdom to remain strong.
11 ദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതു: മുപ്പതുപേരിൽ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു.
This is a list of the leaders of David’s [most mighty] warriors: Jashobeam was from the Hacmon clan. He was one of the leaders of David’s most powerful soldiers. One time he fought against 300 enemies and killed them all with his spear.
12 അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.
Another one was Eleazar, who was the son of Dodo from the clan of Ahoh.
13 ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന്നു കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.
[One day] he was with David at Pas Dammim when the soldiers of Philistia gathered there for the battle. There was a field of barley there. At first the Israeli soldiers ran away from the soldiers of Philistia,
14 എന്നാൽ അവർ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവൎക്കു വലിയോരു ജയം നല്കി.
but then David and Eleazar stopped in the middle of the field and fought to defend it and killed [many of] the soldiers of Philistia. Yahweh enabled them to win a great victory on that day.
15 ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിങ്കൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു.
One time three of David’s thirty most mighty warriors came to David when he was camping next to the huge rock outside the cave near Adullam. At that same time, the army of Philistia had camped in the Rephaim Valley.
16 അന്നു ദാവീദ് ദുൎഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യൎക്കു അക്കാലത്തു ബേത്ത്ലേഹെമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.
David was in a fortress, and some of the soldiers of Philistia were occupying Bethlehem.
17 ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആൎത്തിപൂണ്ടു പറഞ്ഞു.
[One day] David was very thirsty and said, “I wish that someone would bring me some water from the well near the gate at Bethlehem!”
18 അപ്പോൾ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു:
So those three most outstanding warriors forced their way through the camp of Philistia soldiers and drew some water from the well, and brought it to David. But he would not drink it. Instead, he poured it out [on the ground to be an offering] to Yahweh.
19 ഇതു ചെയ്‌വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
He said, “Yahweh, it would certainly not be right for me to drink this water! That would be like [RHQ] drinking the blood of these men who were willing/ready to die for me!” So he refused to drink it. That was one of the things that those three most outstanding warriors did.
20 യോവാബിന്റെ സഹോദരനായ അബീശായി മൂവരിൽ തലവനായിരുന്നു; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ ആ മൂവരിൽവെച്ചു കീൎത്തിപ്രാപിച്ചു;
Joab’s [younger] brother Abishai was the leader of the 30 most mighty warriors. [One time] Abishai fought 300 [enemy] soldiers with his spear and killed them.
21 ഈ മൂവരിൽ രണ്ടുപേരെക്കാൾ അധികം മാനം അവൻ പ്രാപിച്ചു അവൎക്കു നായകനായ്തീൎന്നു; എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല.
So he became as famous as those three most outstanding warriors. He became their commander, even though he was not one of those three men.
22 കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീൎയ്യപ്രവൃത്തികൾ ചെയ്തു. അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
Jehoiada’s son Benaiah was a brave soldier from Kabzeel [town] who did heroic deeds. He killed two of the best warriors from [the] Moab [people-group]. One day he went down into a pit when snow was falling [on the ground] and killed a lion there.
23 അവൻ അഞ്ചുമുഴം പൊക്കമുള്ള ദീൎഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യിൽ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
He also killed a soldier from Egypt who was (7-1/2 feet/2.3 meters) tall. The soldier from Egypt carried a spear that was as long as a weaver’s rod. Benaiah had [only] a club, but he grabbed the other man’s spear and killed him with it.
24 ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽവെച്ചു കീൎത്തി പ്രാപിച്ചു.
Those are some of the things that Benaiah did. So he became as famous as the three mighty warriors.
25 അവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
He was more honored than the other members of the group of thirty most mighty warriors, but he did not become a member of the group of three most outstanding warriors. David appointed him to be the leader of his bodyguards.
26 സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,
These are the names of David’s mighty warriors: Asahel, the [younger] brother of Joab; Elhanan, the son of Dodo, from Bethlehem;
27 ഹരോൎയ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
Shammah, from [the] Harod [clan]; Helez, from [the] Pelon [clan];
28 തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,
Ira, the son of Ikkesh, from Tekoa [town]; Abiezer, from Anathoth [city];
29 ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
Sibbecai, from Hushah’s [clan]; Ilai from Ahoh’s clan;
30 നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
Maharai, from Netophah [town]; Heled, the son of Baanah, also from Netophah [town];
31 ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവു,
Ithai, the son of Ribai, from Gibeah [town] in [the land that belonged to] the tribe of Benjamin; Benaiah, from Pirathon [town];
32 നഹലേഗാശിൽ നിന്നുള്ള ഹൂരായി, അൎബ്ബാത്യനായ അബീയേൽ,
Hurai, from the valleys near Gaash [Mountain]; Abiel from the clan of Arabah;
33 ബഹരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യഹ്ബാ,
Azmaveth, from Baharum [town]; Eliahba, from Shaalbon [town];
34 ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാൎയ്യനായ ശാഗേയുടെ മകൻ യോനാഥാൻ,
The sons of Hashem from [the] Gizon [clan]; Jonathan the son of Shagee from the Harar [town/clan];
35 ഹരാൎയ്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,
Ahiam the son of Sharar/Sacar, from Harar [town/clan]; Eliphal the son of Ur;
36 മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവു, കൎമ്മേല്യനായ ഹെസ്രോ,
Hepher from the Mekerath [clan]; Ahijah from the Pelon [clan/town];
37 എസ്ബായിയുടെ മകൻ നയരായി,
Hezro from Carmel [city]; Naarai the son of Ezbai;
38 നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ,
Joel the [younger] brother of Nathan; Mibhar the son of Hagri;
39 അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യൻ നഹ്രായി,
Zelek from the Ammon people-group; Naharai, the man who carried Joab’s weapons, from Beeroth [town];
40 യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
Ira and Gareb from Jattir [town];
41 ഹിത്യനായ ഊരീയാവു, അഹ്ലായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും
Uriah, [Bathsheba’s husband], from the Heth people-group; Zabad the son of Ahlai;
42 മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,
Adina the son of Shiza, a leader from the tribe of Reuben, who had thirty [soldiers] with him;
43 മയഖയുടെ മകൻ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്,
Hanan the son of Maacah; Joshaphat from Mithna [town/clan];
44 അസ്തെരാത്യനായ ഉസ്സീയാവു, അരോവേൎയ്യനായ ഹോഥാമിന്റെ പുത്രന്മാരായ ശാമാ,
Uzzia from Ashterath [town]; Shama and Jeiel, the sons of Hotham, from Aroer [city];
45 യെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേൽ,
Jediael the son of Shimri and his [younger] brother Joha, from Tiz [town/clan];
46 എൽനാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യൻ യിത്ത്മാ,
Eliel from Mahavah [town/clan]; Jeribai and Joshaviah, the sons of Elnaam; Ithmah from [the] Moab [region];
47 എലീയേൽ, ഓബേദ്, മെസോബ്യനായ യാസീയേൽ എന്നിവർ തന്നേ.
Eliel and Obed, and Jaasiel from Zobah [town/clan].

< 1 ദിനവൃത്താന്തം 11 >