< 1 ദിനവൃത്താന്തം 10 >
1 ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്തു; യിസ്രായേല്യരോ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടി ഗിൽബോവപൎവ്വതത്തിൽ നിഹതന്മാരായി വീണു.
Khi quân Phi-li-tin tấn công Ít-ra-ên, một số người Ít-ra-ên bỏ chạy, một số khác bị giết trên Núi Ghinh-bô-a.
2 ഫെലിസ്ത്യർ ശൌലിനെയും മക്കളെയും പിന്തേൎന്നു ചെന്നു; ഫെലിസ്ത്യർ ശൌലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്ക്കീശൂവയെയും വെട്ടിക്കൊന്നു.
Quân Phi-li-tin đuổi theo Sau-lơ, giết ba con ông là Giô-na-than, A-bi-na-đáp và Manh-ki-sua.
3 പട ശൌലിന്റെ നേരെ ഏറ്റവും മുറുകി, വില്ലാളികൾ അവനെ കണ്ടു, വില്ലാളികളാൽ അവൻ വിഷമത്തിലായി.
Thế trận càng gay cấn khi Sau-lơ bị các xạ thủ địch đuổi bắn. Vua bị trúng tên và bị thương.
4 അപ്പോൾ ശൌൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചൎമ്മികൾ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല. അതുകൊണ്ടു ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
Sau-lơ nói với người vác khí giới cho mình: “Lấy gươm giết ta đi, đừng để những người vô tín kia đâm chém, hành hạ ta.” Nhưng người ấy sợ, không dám giết. Sau-lơ dựng gươm lên rồi sấn mình trên lưỡi gươm.
5 ശൌൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു മരിച്ചു.
Khi người vác khí giới của Sau-lơ thấy vua chết rồi, cũng sấn mình trên gươm tự sát.
6 ഇങ്ങനെ ശൌലും മൂന്നു മക്കളും അവന്റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു.
Như vậy Sau-lơ cùng ba con, và tất cả người nhà đều chết chung, chấm dứt triều đại của ông.
7 അവർ ഓടിപ്പോയി; ശൌലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഓടിപ്പോയി; ഫെലിസ്ത്യർ വന്നു അവയിൽ പാൎത്തു.
Người Ít-ra-ên ở dưới thung lũng thấy quân mình thua chạy, Sau-lơ và ba con trai đã chết, liền bỏ thành trốn đi. Người Phi-li-tin chiếm các thành ấy.
8 പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപൎവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു.
Hôm sau, người Phi-li-tin trở lại chiến trường để vơ vét đồ đạc của những người tử trận. Họ thấy xác Sau-lơ và các con nằm trên Núi Ghinh-bô-a.
9 അവർ അവന്റെ വസ്ത്രാദികൾ ഉരിഞ്ഞു അവന്റെ തലയും ആയുധവൎഗ്ഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വൎത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
Họ lột binh giáp của Sau-lơ và chém đầu ông. Rồi họ sai sứ giả đi khắp xứ Phi-li-tin loan tin cho các thần tượng và dân chúng.
10 അവന്റെ ആയുധവൎഗ്ഗം അവർ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ വെച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിലും തറെച്ചു.
Họ đặt bộ giáp của Sau-lơ trong miếu thần, và treo đầu vua trong đền Đa-gôn.
11 ഫെലിസ്ത്യർ ശൌലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് മുഴുവനും കേട്ടപ്പോൾ
Khi người ở Gia-be Ga-la-át nghe những điều người Phi-li-tin đã làm với Sau-lơ,
12 ശൂരന്മാരെല്ലാവരും പുറപ്പെട്ടു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.
những chiến sĩ dũng cảm của họ đi thu xác Sau-lơ và các con vua đem về Gia-be. Rồi họ chôn dưới cây sồi, và kiêng ăn bảy ngày.
13 ഇങ്ങനെ ശൌൽ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.
Vậy, Sau-lơ chết vì không trung thành với Chúa Hằng Hữu. Ông bất tuân lệnh Chúa Hằng Hữu. Ngoài ra, vua còn có tội cầu hỏi đồng bóng
14 അവൻ യഹോവയോടു അരുളപ്പാടു ചോദിക്കായ്കയാൽ അവൻ അവനെ കൊന്നു രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന്നു കൊടുത്തു.
chứ không cầu hỏi Chúa Hằng Hữu. Vì thế, Chúa Hằng Hữu khiến ông chết và trao đất nước cho Đa-vít, con của Gie-sê.