< ഉത്തമഗീതം 7 >

1 അല്ലയോ പ്രഭുകുമാരീ, പാദുകമണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം! നിന്റെ തുടയുടെ ആകാരം സമർഥനായ ശില്പിയുടെ കരവിരുതിൽ കൊത്തിയെടുത്ത രത്നങ്ങൾപോലെയാണ്
How beautiful are thy steps in sandals, O prince's daughter! The roundings of thy thighs are like the links of a chain, the work of the hands of a skilled workman.
2 വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന വൃത്താകാരമായ ചഷകംപോലെയാണ് നിന്റെ നാഭി. ശോശന്നപ്പുഷ്പങ്ങളാൽ വലയംചെയ്യപ്പെട്ട ഗോതമ്പുകൂമ്പാരംപോലെയാണ് നിന്റെ അരക്കെട്ട്
Thy navel is like a round goblet, wherein no mingled wine is wanting; thy belly is like a heap of wheat set about with lilies.
3 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം, ഇരട്ടപിറന്ന കലമാനുകൾക്കു സമം.
Thy two breasts are like two fawns that are twins of a gazelle.
4 ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം. ബാത്ത്-റബ്ബിം കവാടത്തിനരികെയുള്ള ഹെശ്ബോൻ തടാകങ്ങൾപോലെയാണ് നിന്റെ മിഴികൾ. ദമസ്കോസിലേക്ക് അഭിമുഖമായി നിൽക്കുന്ന ലെബാനോൻ ഗോപുരംപോലെയാണ് നിന്റെ നാസിക.
Thy neck is as a tower of ivory; thine eyes as the pools in Heshbon, by the gate of Bath-rabbim; thy nose is like the tower of Lebanon which looketh toward Damascus.
5 നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്. നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്; രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു.
Thy head upon thee is like Carmel, and the hair of thy head like purple; the king is held captive in the tresses thereof.
6 എന്റെ പ്രിയേ, നീ എത്ര സുന്ദരി, നിന്റെ മനോഹാരിത എത്ര ആത്മഹർഷം പകരുന്നു!
How fair and how pleasant art thou, O love, for delights!
7 നിന്റെ ആകാരം പനയുടേതുപോലെ, നിന്റെ സ്തനങ്ങൾ അതിന്റെ കുലകൾപോലെയും.
This thy stature is like to a palm-tree, and thy breasts to clusters of grapes.
8 “ഞാൻ പനയിൽ കയറും; അതിലെ കുലകൾ ഞാൻ കൈയടക്കും,” എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും നിന്റെ നിശ്വാസഗന്ധം ആപ്പിൾഫലങ്ങളുടെ പരിമളംപോലെയും
I said: 'I will climb up into the palm-tree, I will take hold of the branches thereof; and let thy breasts be as clusters of the vine, and the smell of thy countenance like apples;
9 നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ. യുവതി ആ മുന്തിരിരസം എന്റെ പ്രിയനിലേക്ക് പ്രവഹിക്കട്ടെ, അധരങ്ങളിലൂടെയും ദന്തനിരകളിലൂടെയും മന്ദമായി ഒഴുകിയിറങ്ങട്ടെ.
And the roof of thy mouth like the best wine, that glideth down smoothly for my beloved, moving gently the lips of those that are asleep.'
10 ഞാൻ എന്റെ പ്രിയനുള്ളവൾ, അവന്റെ ആഗ്രഹം എന്നിലേക്കാകുന്നു.
I am my beloved's, and his desire is toward me.
11 എന്റെ പ്രിയാ, വരിക! നമുക്കു നാട്ടിൻപുറത്തേക്കുപോകാം, നമുക്ക് ഗ്രാമങ്ങളിൽച്ചെന്ന് രാപാർക്കാം.
Come, my beloved, let us go forth into the field; let us lodge in the villages.
12 അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം— മുന്തിരിവള്ളികൾ പുഷ്പവതികളായോ എന്നും അവയുടെ പൂമൊട്ടുകൾ മിഴിതുറന്നോ എന്നും മാതളനാരകം പൂവിട്ടുവോ എന്നും നമുക്കുനോക്കാം— അവിടെവെച്ച് ഞാൻ എന്റെ പ്രേമം നിന്നിലേക്കു പകരാം.
Let us get up early to the vineyards; let us see whether the vine hath budded, whether the vine-blossom be opened, and the pomegranates be in flower; there will I give thee my love.
13 ദൂദായിപ്പഴം സുഗന്ധം വീശുന്നു, നമ്മുടെ വാതിൽക്കൽ സകലവിശിഷ്ടഫലങ്ങളുമുണ്ട്; എന്റെ പ്രിയാ, പുതിയതും പഴയതുമായതെല്ലാം ഞാൻ നിനക്കായി ശേഖരിച്ചുവെച്ചിരിക്കുന്നു.
The mandrakes give forth fragrance, and at our doors are all manner of precious fruits, new and old, which I have laid up for thee, O my beloved.

< ഉത്തമഗീതം 7 >