< റോമർ 11 >

1 ഞാൻ ചോദിക്കട്ടെ, അപ്പോൾ ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ചു എന്നാണോ? നിശ്ചയമായും അല്ല. അബ്രാഹാമിന്റെ പിൻഗാമിയായി, ബെന്യാമീൻഗോത്രത്തിൽ ജനിച്ച ഞാനും ഒരു ഇസ്രായേല്യനാണല്ലോ.
پس می‌گویم آیا خدا قوم خود را ردکرد؟ حاشا! زیرا که من نیز اسرائیلی ازاولاد ابراهیم از سبط بنیامین هستم.۱
2 ദൈവം മുന്നറിഞ്ഞ സ്വന്തം ജനത്തെ അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. തിരുവെഴുത്തുകളിൽ ഏലിയാവിനെക്കുറിച്ചുള്ള ഭാഗത്ത് ഇസ്രായേലിനു വിരോധമായി അദ്ദേഹം പ്രാർഥിക്കുന്നത് നിങ്ങൾക്കറിയില്ലേ?
خدا قوم خود را که از قبل شناخته بود، رد نفرموده است. آیا نمی دانید که کتاب در الیاس چه می‌گوید، چگونه بر اسرائیل از خدا استغاثه می‌کند۲
3 “കർത്താവേ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിക്കുകയും യാഗപീഠങ്ങൾ തകർക്കുകയും ചെയ്തു; ഞാൻ ഒരുവൻമാത്രം അവശേഷിച്ചിരിക്കുന്നു; അവർ എന്നെയും കൊല്ലാൻ ശ്രമിക്കുകയാണ്.”
که «خداوندا انبیای تو را کشته و مذبحهای تو راکنده‌اند و من به تنهایی مانده‌ام و در قصد جان من نیز می‌باشند»؟۳
4 എന്നാൽ, ഇതിന് എന്തായിരുന്നു ദൈവത്തിന്റെ മറുപടി? “ബാലിനെ നമസ്കരിക്കാത്ത ഏഴായിരംപേരെ ഞാൻ എനിക്കായി സൂക്ഷിച്ചിരിക്കുന്നു.”
لکن وحی بدو چه می‌گوید؟ اینکه «هفت هزار مرد بجهت خود نگاه داشتم که به نزد بعل زانو نزده‌اند».۴
5 അതേപോലെതന്നെ, ഇക്കാലത്തും കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പുണ്ടായിരിക്കുന്നു.
پس همچنین در زمان حاضر نیز بقیتی بحسب اختیار فیض مانده است.۵
6 കൃപയാൽ എങ്കിൽ, അതു പ്രവൃത്തികളാൽ ആയിരിക്കുകയില്ല; പ്രവൃത്തികളാലെങ്കിൽ കൃപ ഒരിക്കലും കൃപയായിരിക്കുകയുമില്ല.
و اگر از راه فیض است دیگر از اعمال نیست وگرنه فیض دیگر فیض نیست. اما اگر از اعمال است دیگر از فیض نیست والا عمل دیگر عمل نیست.۶
7 അപ്പോൾ എന്താണ്? ഇസ്രായേൽ അന്വേഷിച്ച നീതീകരണം അവർക്കു ലഭിച്ചില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ചിലർക്ക് അതു ലഭിച്ചു, ശേഷമുള്ളവരോ കഠിനഹൃദയർ ആയിത്തീർന്നു.
پس مقصود چیست؟ اینکه اسرائیل آنچه راکه می‌طلبد نیافته است، لکن برگزیدگان یافتند وباقی ماندگان سختدل گردیدند؛۷
8 “ദൈവം അവർക്കു മരവിച്ച ആത്മാവും കാണാത്ത കണ്ണുകളും കേൾക്കാത്ത കാതുകളും നൽകി. അവ ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു,” എന്നെഴുതിയിരിക്കുന്നല്ലോ!
چنانکه مکتوب است که «خدا بدیشان روح خواب‌آلود دادچشمانی که نبیند و گوشهایی که نشنود تا امروز.»۸
9 ദാവീദ് പറയുന്നത് ഇങ്ങനെയാണ്: “അവരുടെ സമൃദ്ധമായ മേശ ഒരു കെണി; എല്ലാം ശുഭമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു മായാജാലം ആകട്ടെ. അവരുടെ അനുഗ്രഹങ്ങൾ അവരെ ഇടറി വീഴുമാറാക്കട്ടെ, അവർ അർഹിക്കുന്നതുതന്നെ അവർക്കു ലഭിക്കട്ടെ.
و داود می‌گوید که «مائده ایشان برای ایشان تله و دام و سنگ مصادم و عقوبت باد؛۹
10 കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ; അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.”
چشمان ایشان تار شود تا نبینند و پشت ایشان را دائم خم گردان.»۱۰
11 ഞാൻ പിന്നെയും ചോദിക്കുകയാണ്: “ഇസ്രായേൽ ഇടറിയത് എന്നേക്കുമായ വീഴ്ചയ്ക്കായാണോ?” ഒരിക്കലുമല്ല; പിന്നെയോ, അവരുടെ നിയമലംഘനംമൂലം ഇസ്രായേല്യർ അല്ലാത്തവർക്കു രക്ഷ വന്നിട്ട് ഇസ്രായേല്യരിൽ അസൂയ ജനിപ്പിക്കാനാണ്.
پس می‌گویم آیا لغزش خوردند تا بیفتند؟ حاشا! بلکه از لغزش ایشان نجات به امت‌ها رسیدتا در ایشان غیرت پدید آورد.۱۱
12 എന്നാൽ അവരുടെ ലംഘനവും പരാജയവും ശേഷംലോകത്തിന് അനുഗ്രഹസമൃദ്ധി നൽകിയെങ്കിൽ അവരുടെ പൂർണ പുനഃസ്ഥാപനം നിമിത്തം ലഭിക്കുന്ന അനുഗ്രഹം എത്ര സമൃദ്ധമായിരിക്കും!
پس چون لغزش ایشان دولتمندی جهان گردید و نقصان ایشان دولتمندی امت‌ها، به چند مرتبه زیادترپری ایشان خواهد بود.۱۲
13 ഇസ്രായേല്യർ അല്ലാത്ത നിങ്ങളോടു ഞാൻ പറയട്ടെ: ഇസ്രായേല്യർ അല്ലാത്തവരുടെ അപ്പൊസ്തലൻ എന്ന ശുശ്രൂഷയിൽ ഞാൻ അഭിമാനിക്കുന്നു;
زیرا به شما‌ای امت هاسخن می‌گویم پس از این‌روی که رسول امت هامی باشم خدمت خود را تمجید می‌نمایم،۱۳
14 കാരണം, സ്വന്തം ജനത്തിന് ഏതുവിധേനയും അസൂയയുളവാക്കി അവരിൽ ചിലരെയെങ്കിലും രക്ഷപ്പെടുത്താമല്ലോ.
تاشاید ابنای جنس خود را به غیرت آورم و بعضی از ایشان را برهانم.۱۴
15 അവരെ തിരസ്കരിച്ചതു ലോകം ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും?
زیرا اگر رد شدن ایشان مصالحت عالم شد، باز‌یافتن ایشان چه خواهدشد؟ جز حیات از مردگان!۱۵
16 ധാന്യമാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കപ്പെടുന്ന അംശം വിശുദ്ധമെങ്കിൽ ആ മാവു മുഴുവനും വിശുദ്ധം ആയിരിക്കും; വേര് വിശുദ്ധമെങ്കിൽ ശാഖകളും വിശുദ്ധംതന്നെ.
و چون نوبر مقدس است، همچنان خمیره و هرگاه ریشه مقدس است، همچنان شاخه‌ها.۱۶
17 ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത്
و چون بعضی از شاخه‌ها بریده شدند و تو که زیتون بری بودی در آنها پیوند گشتی و در ریشه وچربی زیتون شریک شدی،۱۷
18 മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ടെന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നെങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നതെന്ന് ഓർക്കുക.
بر شاخه‌ها فخرمکن و اگر فخر کنی تو حامل ریشه نیستی بلکه ریشه حامل تو است.۱۸
19 “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ശാഖകൾ വെട്ടിമാറ്റി” എന്നായിരിക്കും നീ പറയുന്നത്.
پس می‌گویی که «شاخه‌ها بریده شدند تا من پیوند شوم؟»۱۹
20 ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക.
آفرین بجهت بی‌ایمانی بریده شدند و تومحض ایمان پایدار هستی. مغرور مباش بلکه بترس!۲۰
21 സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല.
زیرا اگر خدا بر شاخه های طبیعی شفقت نفرمود، بر تو نیز شفقت نخواهد کرد.۲۱
22 അതുകൊണ്ടു ദൈവത്തിന്റെ ദയയും കാർക്കശ്യവും മറക്കാതിരിക്കുക; വീണവരോട് കാർക്കശ്യവും നിന്നോടോ, നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ, കാരുണ്യവും അവിടന്നു കാണിക്കും. അല്ലാത്തപക്ഷം നീയും ഛേദിക്കപ്പെടും.
پس مهربانی و سختی خدا را ملاحظه نما؛ اماسختی بر آنانی که افتادند، اما مهربانی برتو اگر درمهربانی ثابت باشی والا تو نیز بریده خواهی شد.۲۲
23 അവർ അവിശ്വാസത്തിൽ തുടരാത്തപക്ഷം അവരെ വീണ്ടും ഒട്ടിച്ചുചേർക്കും; ഒട്ടിക്കാൻ ദൈവത്തിനു കഴിയുമല്ലോ!
و اگر ایشان نیز در بی‌ایمانی نمانند باز پیوندخواهند شد، زیرا خدا قادر است که ایشان را باردیگر بپیوندد.۲۳
24 പ്രകൃത്യാ കാട്ടൊലിവിന്റെ ശാഖയായിരുന്ന നിന്നെ മുറിച്ചെടുത്ത്, നട്ടുവളർത്തപ്പെട്ട ഒലിവുമരത്തിൽ അസാധാരണമാംവിധം ഒട്ടിച്ചുചേർത്തു എങ്കിൽ, സ്വാഭാവിക ശാഖകൾ സ്വന്തം ഒലിവുമരത്തിൽ ഇനി ഒട്ടിച്ചുചേർക്കപ്പെടുന്നതിനുള്ള സാധ്യത എത്രയധികം!
زیرا اگر تو از زیتون طبیعی بری بریده شده، برخلاف طبع به زیتون نیکو پیوندگشتی، به چند مرتبه زیادتر آنانی که طبیعی‌اند درزیتون خویش پیوند خواهند شد.۲۴
25 സഹോദരങ്ങളേ, ഈ രഹസ്യത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം നിങ്ങൾ ജ്ഞാനികളെന്ന് അഹങ്കരിക്കും. യെഹൂദേതരരിൽനിന്ന് ക്രിസ്തുവിൽ വിശ്വസിക്കാനുള്ളവരുടെ സംഖ്യ പൂർണമാകുന്നതുവരെ ഒരുവിഭാഗം ഇസ്രായേല്യർക്കു ഹൃദയകാഠിന്യം സംഭവിച്ചിരിക്കുന്നു.
زیرا‌ای برادران نمی خواهم شما از این سربی خبر باشید که مبادا خود را دانا انگارید که مادامی که پری امت‌ها درنیاید، سختدلی بربعضی از اسرائیل طاری گشته است.۲۵
26 ഇങ്ങനെ ഇസ്രായേൽ മുഴുവനും രക്ഷപ്രാപിക്കും. “വിടുവിക്കുന്നവൻ സീയോനിൽനിന്ന് വരും; അവിടന്ന് യാക്കോബിൽനിന്ന് അഭക്തി അകറ്റിക്കളയും.
وهمچنین همگی اسرائیل نجات خواهند یافت، چنانکه مکتوب است که «از صهیون نجات‌دهنده‌ای ظاهر خواهد شد و بی‌دینی را ازیعقوب خواهد برداشت؛۲۶
27 ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ ഇതായിരിക്കും അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് എഴുതപ്പെട്ടിരിക്കുന്നല്ലോ.
و این است عهد من باایشان در زمانی که گناهانشان را بردارم.»۲۷
28 സുവിശേഷം സംബന്ധിച്ചിടത്തോളം അവർ ദൈവത്തിന്റെ ശത്രുക്കളായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കായാണ്. എന്നാൽ, അവരുടെ പൂർവികരെ ദൈവം തെരഞ്ഞെടുത്തു എന്ന കാരണത്താൽ അവർ ഇപ്പോഴും ദൈവത്തിനു പ്രിയപ്പെട്ടവർ.
نظر به انجیل بجهت شما دشمنان‌اند، لکن نظر به اختیاربه‌خاطر اجداد محبوبند.۲۸
29 കാരണം, ദൈവത്തിന്റെ കൃപാദാനങ്ങളും വിളിയും തിരിച്ചെടുക്കാൻ കഴിയാത്തവയാണ്.
زیرا که در نعمتهاودعوت خدا بازگشتن نیست.۲۹
30 ഒരുകാലത്ത് ദൈവത്തോട് അനുസരണയില്ലാത്തവരായിരുന്ന നിങ്ങൾക്ക് അവരുടെ അനുസരണക്കേടു നിമിത്തം ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു.
زیرا همچنان‌که شما در سابق مطیع خدا نبودید و الان به‌سبب نافرمانی‌ایشان رحمت یافتید،۳۰
31 അതുപോലെ, ദൈവം നിങ്ങളോടു കാണിച്ച അതേ കരുണ അവർക്കും ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരണകെട്ടവരായിത്തീർന്നിരിക്കുന്നു.
همچنین ایشان نیز الان نافرمان شدند تا بجهت رحمتی که بر شما است بر ایشان نیز رحم شود۳۱
32 എല്ലാവരോടും കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ദൈവം എല്ലാവരെയും അനുസരണക്കേടിനു വിധേയരാക്കുന്നത്. (eleēsē g1653)
زیرا خدا همه رادر نافرمانی بسته است تا بر همه رحم فرماید. (eleēsē g1653)۳۲
33 ഹോ, ദൈവത്തിന്റെ ജ്ഞാനം, വിവേകം എന്നിവയുടെ സമൃദ്ധി എത്ര അപരിമേയം! അവിടത്തെ വിധികൾ എത്ര അപ്രമേയം! അവിടത്തെ വഴികൾ എത്ര അഗോചരം!
زهی عمق دولتمندی و حکمت و علم خدا! چقدر بعید از غوررسی است احکام او وفوق از کاوش است طریقهای وی!۳۳
34 “കർത്താവിന്റെ മനസ്സ് അറിഞ്ഞതാര്? അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?”
زیرا کیست که رای خداوند را دانسته باشد؟ یا که مشیر اوشده؟۳۴
35 “തിരികെ വാങ്ങാനായി ദൈവത്തിനു കടംകൊടുത്തവനാര്?”
یا که سبقت جسته چیزی بدو داده تا به او باز داده شود؟۳۵
36 സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ. അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ. (aiōn g165)
زیرا که از او و به او و تا او همه‌چیز است؛ و او را تا ابدالاباد جلال باد، آمین. (aiōn g165)۳۶

< റോമർ 11 >