< വെളിപാട് 5 >

1 ഞാൻ സിംഹാസനസ്ഥന്റെ വലതുകൈയിൽ, അകത്തും പുറത്തും എഴുത്തുള്ളതും ഏഴു മുദ്രപതിച്ചതുമായ ഒരു പുസ്തകച്ചുരുൾ കണ്ടു.
I widziałem po prawej ręce siedzącego na stolicy księgi napisane, wewnątrz i zewnątrz zapieczętowane siedmioma pieczęciami.
2 “പുസ്തകച്ചുരുൾ തുറക്കാനും മുദ്രകൾ പൊട്ടിക്കാനും ആരാണു യോഗ്യൻ?” എന്ന് ഉച്ചത്തിൽ വിളിച്ചുചോദിക്കുന്ന ശക്തനായൊരു ദൂതനെയും ഞാൻ കണ്ടു.
I widziałem Anioła mocnego, wołającego głosem wielkim: Kto jest godzien otworzyć te księgi i odpieczętować pieczęci ich?
3 എന്നാൽ പുസ്തകച്ചുരുൾ തുറക്കാനോ അതു വായിക്കാനോ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും ഒരാൾക്കും കഴിയുമായിരുന്നില്ല.
A nikt nie mógł ani w niebie, ani na ziemi, ani pod ziemią otworzyć onych ksiąg, ani wejrzeć w nie.
4 ചുരുൾ തുറക്കാനോ അതു വായിക്കാനോ യോഗ്യനായി ആരെയും കാണാതിരുന്നതുകൊണ്ട് ഞാൻ വളരെ കരഞ്ഞു.
I płakałem bardzo, iż nikt nie był znaleziony godny, aby otworzył i czytał księgi, i wejrzał w nie.
5 അപ്പോൾ മുഖ്യന്മാരിൽ ഒരാൾ എന്നോട്; “കരയേണ്ട, യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ സിംഹാസനാവകാശിയും ആയവൻ ഇതാ വിജയിയായിരിക്കുന്നു. പുസ്തകവും ചുരുളും അതിന്റെ ഏഴു മുദ്രയും തുറക്കാൻ അവിടന്നു യോഗ്യൻ” എന്നു പറഞ്ഞു.
Tedy mi jeden z onych starców rzekł: Nie płacz! Oto zwyciężył lew, który jest z pokolenia Judowego, korzeń Dawidowy, aby otworzył księgi i odpieczętował siedm pieczęci ich.
6 സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കും മധ്യത്തിൽ ഒരു കുഞ്ഞാട് അറക്കപ്പെട്ടതുപോലെ നിൽക്കുന്നതു ഞാൻ കണ്ടു. ആ കുഞ്ഞാടിന്, ഭൂമിയിലെല്ലായിടത്തേക്കും അയയ്ക്കപ്പെട്ട ദൈവാത്മാക്കളായ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു.
I spojrzałem, a oto między stolicą i czterema onemi zwierzętami, i między onymi starcami Baranek stał jako zabity, mając siedm rogów i siedm oczy, które są siedm duchów Bożych, posłanych na wszystkę ziemię.
7 കുഞ്ഞാട് വന്ന് സിംഹാസനസ്ഥന്റെ വലതുകൈയിൽനിന്ന് ചുരുൾ വാങ്ങി.
Ten przyszedł i wziął one księgi z prawej ręki siedzącego na stolicy.
8 വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തിനാലു മുഖ്യന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണുപ്രണമിച്ചു. ഓരോരുത്തരും ഓരോ വീണയും അവർ വിശുദ്ധരുടെ പ്രാർഥനകൾ എന്ന ധൂപവർഗം നിറച്ച തങ്കക്കലശങ്ങളും പിടിച്ചിരുന്നു.
A gdy wziął one księgi, zaraz ono czworo zwierząt i oni dwadzieścia i cztery starcy upadli przed Barankiem, mając każdy z nich cytry i czasze złote, pełne wonnych rzeczy, które są modlitwy świętych.
9 അവർ പുതിയൊരു കീർത്തനം ആലപിച്ചു: “അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും അവിടത്തെ രക്തത്താൽ സകലഗോത്രങ്ങളിലും ഭാഷകളിലും ജനവിഭാഗങ്ങളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു.
I śpiewali nową pieśń, mówiąc: Godzieneś jest wziąć księgi i otworzyć pieczęci ich, żeś był zabity i odkupiłeś nas Bogu przez krew swoję ze wszelkiego pokolenia i języka, i ludu, i narodu:
10 ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു. ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.”
I uczyniłeś nas Bogu naszemu królami i kapłanami, i królować będziemy na ziemi.
11 ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു.
I widziałem, i słyszałem głos wielu Aniołów około onej stolicy, i onych zwierząt i onych starców; a była liczba ich tysiąckroć sto tysięcy i dziesięćkroć sto tysięcy,
12 അവർ അത്യുച്ചശബ്ദത്തിൽ: “അറക്കപ്പെട്ട കുഞ്ഞാട്, ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!” എന്നു പറയുന്നു.
Mówiących głosem wielkim: Godzien jest ten Baranek zabity, wziąć moc i bogactwo, i mądrość, i siłę, i cześć, i chwałę, i błogosławieństwo.
13 അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും, “സിംഹാസനസ്ഥനും കുഞ്ഞാടിനും സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും, എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!” എന്നു പറയുന്നതു ഞാൻ കേട്ടു. (aiōn g165)
A wszelkie stworzenie, które jest na niebie i na ziemi, i pod ziemią i w morzu, i wszystko, co w nich jest, słyszałem mówiące: Siedzącemu na stolicy i Barankowi błogosławieństwo i cześć, i chwała, i siła na wieki wieków. (aiōn g165)
14 നാലു ജീവികളും ആമേൻ എന്നു പറഞ്ഞു; മുഖ്യന്മാർ സാഷ്ടാംഗം വീണ് ആരാധിച്ചു.
A czworo onych zwierząt rzekło: Amen. A oni dwadzieścia i cztery starcy upadli i kłaniali się żyjącemu na wieki wieków.

< വെളിപാട് 5 >