< വെളിപാട് 22 +
1 അതിനുശേഷം, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്ന പളുങ്കുസമാനം ശുഭ്രമായ ജീവജലനദി ദൂതൻ എനിക്കു കാണിച്ചുതന്നു.
ಅನನ್ತರಂ ಸ ಸ್ಫಟಿಕವತ್ ನಿರ್ಮ್ಮಲಮ್ ಅಮೃತತೋಯಸ್ಯ ಸ್ರೋತೋ ಮಾಮ್ ಅಉರ್ಶಯತ್ ತದ್ ಈಶ್ವರಸ್ಯ ಮೇಷಶಾವಕಸ್ಯ ಚ ಸಿಂಹಾಸನಾತ್ ನಿರ್ಗಚ್ಛತಿ|
2 നദിയുടെ ഇരുകരയിലും ജീവവൃക്ഷങ്ങൾ ഉണ്ട്; അത് ഓരോ മാസവും ഫലം കായ്ച്ച് പന്ത്രണ്ടുതരം ഫലംനൽകുന്നു. വൃക്ഷത്തിന്റെ ഇലകൾ ജനതകൾക്കു രോഗസൗഖ്യം വരുത്തുന്നതാണ്.
ನಗರ್ಯ್ಯಾ ಮಾರ್ಗಮಧ್ಯೇ ತಸ್ಯಾ ನದ್ಯಾಃ ಪಾರ್ಶ್ವಯೋರಮೃತವೃಕ್ಷಾ ವಿದ್ಯನ್ತೇ ತೇಷಾಂ ದ್ವಾದಶಫಲಾನಿ ಭವನ್ತಿ, ಏಕೈಕೋ ವೃಕ್ಷಃ ಪ್ರತಿಮಾಸಂ ಸ್ವಫಲಂ ಫಲತಿ ತದ್ವೃಕ್ಷಪತ್ರಾಣಿ ಚಾನ್ಯಜಾತೀಯಾನಾಮ್ ಆರೋಗ್ಯಜನಕಾನಿ|
3 ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരമധ്യത്തിൽ ഉള്ളതിനാൽ ഇനിമേലാൽ ഒരു ശാപവും ഉണ്ടാകുകയില്ല. ദൈവത്തെയും കുഞ്ഞാടിനെയും അവിടത്തെ ശുശ്രൂഷകന്മാർ ആരാധിക്കും.
ಅಪರಂ ಕಿಮಪಿ ಶಾಪಗ್ರಸ್ತಂ ಪುನ ರ್ನ ಭವಿಷ್ಯತಿ ತಸ್ಯಾ ಮಧ್ಯ ಈಶ್ವರಸ್ಯ ಮೇಷಶಾವಕಸ್ಯ ಚ ಸಿಂಹಾಸನಂ ಸ್ಥಾಸ್ಯತಿ ತಸ್ಯ ದಾಸಾಶ್ಚ ತಂ ಸೇವಿಷ್ಯನ್ತೇ|
4 അവർ അവിടത്തെ മുഖം ദർശിക്കും. അവരുടെ നെറ്റിമേൽ തിരുനാമം രേഖപ്പെടുത്തിയിരിക്കും.
ತಸ್ಯ ವದನದರ್ಶನಂ ಪ್ರಾಪ್ಸ್ಯನ್ತಿ ಭಾಲೇಷು ಚ ತಸ್ಯ ನಾಮ ಲಿಖಿತಂ ಭವಿಷ್ಯತಿ|
5 ഇനിമേൽ രാത്രി അവിടെ ഉണ്ടാകുകയില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതിനാൽ ദീപപ്രഭയുടെയോ സൂര്യപ്രകാശത്തിന്റെയോ ആവശ്യം അവർക്കുണ്ടാകുകയില്ല. അവർ അനന്തകാലം രാജാക്കന്മാരായി ഭരിക്കും. (aiōn )
ತದಾನೀಂ ರಾತ್ರಿಃ ಪುನ ರ್ನ ಭವಿಷ್ಯತಿ ಯತಃ ಪ್ರಭುಃ ಪರಮೇಶ್ವರಸ್ತಾನ್ ದೀಪಯಿಷ್ಯತಿ ತೇ ಚಾನನ್ತಕಾಲಂ ಯಾವದ್ ರಾಜತ್ವಂ ಕರಿಷ್ಯನ್ತೇ| (aiōn )
6 അതിനുശേഷം ദൂതൻ എന്നോടു പറഞ്ഞത്: “പ്രവാചകന്മാർക്ക് പ്രചോദനമേകിയ ദൈവമായ കർത്താവുതന്നെയാണ് സമീപഭാവിയിൽ സംഭവിക്കാനുള്ളത് അവിടത്തെ ദാസർക്കു പ്രദർശിപ്പിക്കാൻ അവിടത്തെ ദൂതനെ നിയോഗിച്ചിരിക്കുന്നത്, ആയതിനാൽ ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവും ആകുന്നു.”
ಅನನ್ತರಂ ಸ ಮಾಮ್ ಅವದತ್, ವಾಕ್ಯಾನೀಮಾನಿ ವಿಶ್ವಾಸ್ಯಾನಿ ಸತ್ಯಾನಿ ಚ, ಅಚಿರಾದ್ ಯೈ ರ್ಭವಿತವ್ಯಂ ತಾನಿ ಸ್ವದಾಸಾನ್ ಜ್ಞಾಪಯಿತುಂ ಪವಿತ್ರಭವಿಷ್ಯದ್ವಾದಿನಾಂ ಪ್ರಭುಃ ಪರಮೇಶ್ವರಃ ಸ್ವದೂತಂ ಪ್ರೇಷಿತವಾನ್|
7 “ഇതാ, ഞാൻ ഉടനെ വരുന്നു! ഈ പ്രവചനപുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവർ അനുഗൃഹീതർ.”
ಪಶ್ಯಾಹಂ ತೂರ್ಣಮ್ ಆಗಚ್ಛಾಮಿ, ಏತದ್ಗ್ರನ್ಥಸ್ಯ ಭವಿಷ್ಯದ್ವಾಕ್ಯಾನಿ ಯಃ ಪಾಲಯತಿ ಸ ಏವ ಧನ್ಯಃ|
8 യോഹന്നാൻ എന്ന ഞാൻതന്നെയാണ് ഈ കാര്യങ്ങൾ കേൾക്കുകയും കാണുകയുംചെയ്തത്. കേൾക്കുകയും കാണുകയുംചെയ്തശേഷം ഇവ എനിക്കു കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിനു ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു.
ಯೋಹನಹಮ್ ಏತಾನಿ ಶ್ರುತವಾನ್ ದೃಷ್ಟವಾಂಶ್ಚಾಸ್ಮಿ ಶ್ರುತ್ವಾ ದೃಷ್ಟ್ವಾ ಚ ತದ್ದರ್ಶಕದೂತಸ್ಯ ಪ್ರಣಾಮಾರ್ಥಂ ತಚ್ಚರಣಯೋರನ್ತಿಕೇ ಽಪತಂ|
9 എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിങ്ങളെപ്പോലെ ഒരു ദാസൻമാത്രമാണ്. ഞാൻ നിനക്കും നിന്റെ സഹോദരങ്ങളായ പ്രവാചകർക്കും ഈ പുസ്തകത്തിലെ തിരുവചനങ്ങൾ അനുസരിക്കുന്നവർക്കും സമൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക” എന്നു പറഞ്ഞു.
ತತಃ ಸ ಮಾಮ್ ಅವದತ್ ಸಾವಧಾನೋ ಭವ ಮೈವಂ ಕೃರು, ತ್ವಯಾ ತವ ಭ್ರಾತೃಭಿ ರ್ಭವಿಷ್ಯದ್ವಾದಿಭಿರೇತದ್ಗ್ರನ್ಥಸ್ಥವಾಕ್ಯಪಾಲನಕಾರಿಭಿಶ್ಚ ಸಹದಾಸೋ ಽಹಂ| ತ್ವಮ್ ಈಶ್ವರಂ ಪ್ರಣಮ|
10 തുടർന്ന് ദൂതൻ എന്നോടു പറഞ്ഞത്: “ഈ പ്രവചനങ്ങൾ നിവൃത്തിയാകുന്ന സമയം ആസന്നമായിരിക്കുകയാൽ, ഈ പുസ്തകത്തിലെ പ്രവചനവാക്യങ്ങൾക്ക് മുദ്രവെക്കരുത്.
ಸ ಪುನ ರ್ಮಾಮ್ ಅವದತ್, ಏತದ್ಗ್ರನ್ಥಸ್ಥಭವಿಷ್ಯದ್ವಾಕ್ಯಾನಿ ತ್ವಯಾ ನ ಮುದ್ರಾಙ್ಕಯಿತವ್ಯಾನಿ ಯತಃ ಸಮಯೋ ನಿಕಟವರ್ತ್ತೀ|
11 അധർമികൾ ഇനിയും അധർമികളായിത്തന്നെ തുടരട്ടെ; അശുദ്ധർ ഇനിയും അശുദ്ധരായിത്തന്നെ തുടരട്ടെ. ധർമിഷ്ടർ നീതിപ്രവൃത്തികൾ ചെയ്യട്ടെ; വിശുദ്ധർ ഇനിയും വിശുദ്ധീകരിക്കട്ടെ.”
ಅಧರ್ಮ್ಮಾಚಾರ ಇತಃ ಪರಮಪ್ಯಧರ್ಮ್ಮಮ್ ಆಚರತು, ಅಮೇಧ್ಯಾಚಾರ ಇತಃ ಪರಮಪ್ಯಮೇಧ್ಯಮ್ ಆಚರತು ಧರ್ಮ್ಮಾಚಾರ ಇತಃ ಪರಮಪಿ ಧರ್ಮ್ಮಮ್ ಆಚರತು ಪವಿತ್ರಾಚಾರಶ್ಚೇತಃ ಪರಮಪಿ ಪವಿತ್ರಮ್ ಆಚರತು|
12 “ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്.
ಪಶ್ಯಾಹಂ ತೂರ್ಣಮ್ ಆಗಚ್ಛಾಮಿ, ಏಕೈಕಸ್ಮೈ ಸ್ವಕ್ರಿಯಾನುಯಾಯಿಫಲದಾನಾರ್ಥಂ ಮದ್ದಾತವ್ಯಫಲಂ ಮಮ ಸಮವರ್ತ್ತಿ|
13 ഞാൻ ആൽഫയും ഒമേഗയും—ആദ്യനും അന്ത്യനും—ആരംഭവും അവസാനവും—ആകുന്നു.
ಅಹಂ ಕಃ ಕ್ಷಶ್ಚ ಪ್ರಥಮಃ ಶೇಷಶ್ಚಾದಿರನ್ತಶ್ಚ|
14 “നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ.
ಅಮುತವೃಕ್ಷಸ್ಯಾಧಿಕಾರಪ್ರಾಪ್ತ್ಯರ್ಥಂ ದ್ವಾರೈ ರ್ನಗರಪ್ರವೇಶಾರ್ಥಞ್ಚ ಯೇ ತಸ್ಯಾಜ್ಞಾಃ ಪಾಲಯನ್ತಿ ತ ಏವ ಧನ್ಯಾಃ|
15 എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.
ಕುಕ್ಕುರೈ ರ್ಮಾಯಾವಿಭಿಃ ಪುಙ್ಗಾಮಿಭಿ ರ್ನರಹನ್ತೃಭಿ ರ್ದೇವಾರ್ಚ್ಚಕೈಃ ಸರ್ವ್ವೈರನೃತೇ ಪ್ರೀಯಮಾಣೈರನೃತಾಚಾರಿಭಿಶ್ಚ ಬಹಿಃ ಸ್ಥಾತವ್ಯಂ|
16 “സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.”
ಮಣ್ಡಲೀಷು ಯುಷ್ಮಭ್ಯಮೇತೇಷಾಂ ಸಾಕ್ಷ್ಯದಾನಾರ್ಥಂ ಯೀಶುರಹಂ ಸ್ವದೂತಂ ಪ್ರೇಷಿತವಾನ್, ಅಹಮೇವ ದಾಯೂದೋ ಮೂಲಂ ವಂಶಶ್ಚ, ಅಹಂ ತೇಜೋಮಯಪ್ರಭಾತೀಯತಾರಾಸ್ವರೂಪಃ|
17 ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ.
ಆತ್ಮಾ ಕನ್ಯಾ ಚ ಕಥಯತಃ, ತ್ವಯಾಗಮ್ಯತಾಂ| ಶ್ರೋತಾಪಿ ವದತು, ಆಗಮ್ಯತಾಮಿತಿ| ಯಶ್ಚ ತೃಷಾರ್ತ್ತಃ ಸ ಆಗಚ್ಛತು ಯಶ್ಚೇಚ್ಛತಿ ಸ ವಿನಾ ಮೂಲ್ಯಂ ಜೀವನದಾಯಿ ಜಲಂ ಗೃಹ್ಲಾತು|
18 ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ കേൾക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നത്: ആരെങ്കിലും ഈ വാക്കുകളോടു കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാധകൾ ദൈവം അവരോടും കൂട്ടിച്ചേർക്കും.
ಯಃ ಕಶ್ಚಿದ್ ಏತದ್ಗ್ರನ್ಥಸ್ಥಭವಿಷ್ಯದ್ವಾಕ್ಯಾನಿ ಶೃಣೋತಿ ತಸ್ಮಾ ಅಹಂ ಸಾಕ್ಷ್ಯಮಿದಂ ದದಾಮಿ, ಕಶ್ಚಿದ್ ಯದ್ಯಪರಂ ಕಿಮಪ್ಯೇತೇಷು ಯೋಜಯತಿ ತರ್ಹೀಶ್ವರೋಗ್ರನ್ಥೇಽಸ್ಮಿನ್ ಲಿಖಿತಾನ್ ದಣ್ಡಾನ್ ತಸ್ಮಿನ್ನೇವ ಯೋಜಯಿಷ್ಯತಿ|
19 ആരെങ്കിലും ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ നീക്കംചെയ്താൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജീവവൃക്ഷത്തിൽനിന്നും വിശുദ്ധനഗരത്തിൽനിന്നും അവർക്കുള്ള ഓഹരി ദൈവം നീക്കിക്കളയും.
ಯದಿ ಚ ಕಶ್ಚಿದ್ ಏತದ್ಗ್ರನ್ಥಸ್ಥಭವಿಷ್ಯದ್ವಾಕ್ಯೇಭ್ಯಃ ಕಿಮಪ್ಯಪಹರತಿ ತರ್ಹೀಶ್ವರೋ ಗ್ರನ್ಥೇ ಽಸ್ಮಿನ್ ಲಿಖಿತಾತ್ ಜೀವನವೃಕ್ಷಾತ್ ಪವಿತ್ರನಗರಾಚ್ಚ ತಸ್ಯಾಂಶಮಪಹರಿಷ್ಯತಿ|
20 ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നയാൾ അരുളിച്ചെയ്യുന്നത്, “ഞാൻ ഉടനെ വരുന്നു, നിശ്ചയം!” ആമേൻ! കർത്താവായ യേശുവേ, വരണമേ.
ಏತತ್ ಸಾಕ್ಷ್ಯಂ ಯೋ ದದಾತಿ ಸ ಏವ ವಕ್ತಿ ಸತ್ಯಮ್ ಅಹಂ ತೂರ್ಣಮ್ ಆಗಚ್ಛಾಮಿ| ತಥಾಸ್ತು| ಪ್ರಭೋ ಯೀಶೋ, ಆಗಮ್ಯತಾಂ ಭವತಾ|
21 കർത്താവായ യേശുവിന്റെ കൃപ ദൈവജനത്തോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
ಅಸ್ಮಾಕಂ ಪ್ರಭೋ ರ್ಯೀಶುಖ್ರೀಷ್ಟಸ್ಯಾನುಗ್ರಹಃ ಸರ್ವ್ವೇಷು ಯುಷ್ಮಾಸು ವರ್ತ್ತತಾಂ| ಆಮೇನ್|