< വെളിപാട് 15 >
1 ഞാൻ വലിയതും വിസ്മയകരവുമായ മറ്റൊരത്ഭുതചിഹ്നം സ്വർഗത്തിൽ കണ്ടു; ഏഴു ബാധകൾ വഹിക്കുന്ന ഏഴു ദൂതന്മാരെ. അവയോടുകൂടെ ദൈവക്രോധം പൂർത്തീകരിക്കപ്പെടുന്നതിനാൽ അവ അവസാനത്തെ ബാധകളാണ്.
Καὶ εἶδον ἄλλο σημεῖον ἐν τῷ οὐρανῷ μέγα καὶ θαυμαστόν, ἀγγέλους ἑπτὰ ἔχοντας πληγὰς ἑπτὰ τὰς ἐσχάτας, ὅτι ἐν αὐταῖς ἐτελέσθη ὁ θυμὸς τοῦ Θεοῦ.
2 പിന്നെ, അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്നു ഞാൻ കണ്ടു; മൃഗത്തിന്മേലും അതിന്റെ പ്രതിമയുടെമേലും മൃഗത്തിന്റെ നാമസംഖ്യയുടെമേലും ജയം നേടിയവർ ദൈവത്തിന്റെ വീണകൾ പിടിച്ചുകൊണ്ട് ആ കടൽതീരത്തുനിൽക്കുന്നതും കണ്ടു.
καὶ εἶδον ὡς θάλασσαν ὑαλίνην μεμιγμένην πυρί, καὶ τοὺς νικῶντας ἐκ τοῦ θηρίου καὶ ἐκ τῆς εἰκόνος αὐτοῦ καὶ ἐκ τοῦ ἀριθμοῦ τοῦ ὀνόματος αὐτοῦ ἑστῶτας ἐπὶ τὴν θάλασσαν τὴν ὑαλίνην, ἔχοντας [τὰς] κιθάρας τοῦ Θεοῦ.
3 അവർ ദൈവദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതം ആലപിച്ചു: “മഹത്തും വിസ്മയകരവുമാകുന്ന സർവശക്തിയുള്ള ദൈവമായ കർത്താവേ, ജനതകളുടെ രാജാവേ, അങ്ങയുടെ പ്രവൃത്തികൾ നീതിയും സത്യസന്ധവുംതന്നെ.
καὶ ᾄδουσι τὴν ᾠδὴν Μωϋσέως τοῦ δούλου τοῦ Θεοῦ καὶ τὴν ᾠδὴν τοῦ ἀρνίου λέγοντες· μεγάλα καὶ θαυμαστὰ τὰ ἔργα σου, Κύριε ὁ Θεὸς ὁ παντοκράτωρ· δίκαιαι καὶ ἀληθιναὶ αἱ ὁδοί σου, ὁ βασιλεὺς τῶν ἐθνῶν.
4 ആര് അങ്ങയെ ഭയപ്പെടാതെയും അങ്ങയുടെ നാമം മഹത്ത്വപ്പെടുത്താതെയും ഇരിക്കും, കർത്താവേ? പരിശുദ്ധൻ അങ്ങുമാത്രം. അങ്ങയുടെ നീതിപ്രവൃത്തികൾ പ്രത്യക്ഷമായിരിക്കുകയാൽ ജനതകളെല്ലാം വന്ന് തിരുസന്നിധിയിൽ വീണ് അങ്ങയെ വണങ്ങും.”
τίς οὐ μὴ φοβηθῇ, Κύριε, καὶ δοξάσῃ τὸ ὄνομά σου; ὅτι μόνος ὅσιος, ὅτι πάντα τὰ ἔθνη ἥξουσι καὶ προσκυνήσουσιν ἐνώπιόν σου, ὅτι τὰ δικαιώματά σου ἐφανερώθησαν.
5 ഇതിനെല്ലാംശേഷം സ്വർഗത്തിലെ ഉടമ്പടിയുടെ കൂടാരമെന്ന ദൈവാലയം തുറന്നിരിക്കുന്നതു ഞാൻ കണ്ടു.
Καὶ μετὰ ταῦτα εἶδον, καὶ ἠνοίγη ὁ ναὸς τῆς σκηνῆς τοῦ μαρτυρίου ἐν τῷ οὐρανῷ,
6 ശുദ്ധവും ശുഭ്രവുമായ മൃദുലചണവസ്ത്രം ധരിച്ചും മാറത്തു തങ്കക്കച്ച കെട്ടിയും ബാധകൾ ഓരോന്നും വഹിച്ചുകൊണ്ട് ദൂതന്മാർ ഏഴുപേരും ദൈവാലയത്തിൽനിന്ന് പുറത്തേക്കുവന്നു.
καὶ ἐξῆλθον οἱ ἑπτὰ ἄγγελοι οἱ ἔχοντες τὰς ἑπτὰ πληγὰς ἐκ τοῦ ναοῦ, οἳ ἦσαν ἐνδεδυμένοι λίνον καθαρὸν λαμπρὸν καὶ περιεζωσμένοι περὶ τὰ στήθη ζώνας χρυσᾶς.
7 അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു തങ്കക്കലശങ്ങൾ ഏഴു ദൂതന്മാർക്കും കൊടുത്തു. (aiōn )
καὶ ἓν ἐκ τῶν τεσσάρων ζῴων ἔδωκε τοῖς ἑπτὰ ἀγγέλοις ἑπτὰ φιάλας χρυσᾶς, γεμούσας τοῦ θυμοῦ τοῦ Θεοῦ τοῦ ζῶντος εἰς τοὺς αἰῶνας τῶν αἰώνων. (aiōn )
8 ദൈവത്തിന്റെ ഉജ്ജ്വലപ്രഭയുടെയും ശക്തിയുടെയും പുകകൊണ്ട് ദൈവാലയം നിറഞ്ഞു. ഏഴു ദൂതന്മാർ അവരുടെ ഏഴു ബാധകളും പൂർത്തിയാക്കുന്നതുവരെ ദൈവാലയത്തിൽ പ്രവേശിക്കാൻ ആർക്കും കഴിഞ്ഞില്ല.
καὶ ἐγεμίσθη ὁ ναὸς ἐκ τοῦ καπνοῦ ἐκ τῆς δόξης τοῦ Θεοῦ καὶ ἐκ τῆς δυνάμεως αὐτοῦ· καὶ οὐδεὶς ἐδύνατο εἰσελθεῖν εἰς τὸν ναὸν ἄχρι τελεσθῶσιν αἱ ἑπτὰ πληγαὶ τῶν ἑπτὰ ἀγγέλων.