< വെളിപാട് 12 >
1 സ്വർഗത്തിൽ വലിയ ഒരത്ഭുതചിഹ്നം ദൃശ്യമായി: സൂര്യനെ വസ്ത്രമായി ധരിച്ച ഒരു സ്ത്രീ, അവളുടെ കാൽക്കീഴിൽ ചന്ദ്രൻ, അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ള കിരീടം.
ತತಃ ಪರಂ ಸ್ವರ್ಗೇ ಮಹಾಚಿತ್ರಂ ದೃಷ್ಟಂ ಯೋಷಿದೇಕಾಸೀತ್ ಸಾ ಪರಿಹಿತಸೂರ್ಯ್ಯಾ ಚನ್ದ್ರಶ್ಚ ತಸ್ಯಾಶ್ಚರಣಯೋರಧೋ ದ್ವಾದಶತಾರಾಣಾಂ ಕಿರೀಟಞ್ಚ ಶಿರಸ್ಯಾಸೀತ್|
2 അവൾ ഗർഭിണിയായിരുന്നു. ആസന്നമായിരിക്കുന്ന പ്രസവത്തിന്റെ അതിവേദനയോടെ അവൾ നിലവിളിച്ചു.
ಸಾ ಗರ್ಭವತೀ ಸತೀ ಪ್ರಸವವೇದನಯಾ ವ್ಯಥಿತಾರ್ತ್ತರಾವಮ್ ಅಕರೋತ್|
3 അപ്പോൾ സ്വർഗത്തിൽ മറ്റൊരത്ഭുതചിഹ്നവും ദൃശ്യമായി: ഇതാ, ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവുമായി ചെമന്ന നിറമുള്ള ഒരു മഹാവ്യാളി.
ತತಃ ಸ್ವರ್ಗೇ ಽಪರಮ್ ಏಕಂ ಚಿತ್ರಂ ದೃಷ್ಟಂ ಮಹಾನಾಗ ಏಕ ಉಪಾತಿಷ್ಠತ್ ಸ ಲೋಹಿತವರ್ಣಸ್ತಸ್ಯ ಸಪ್ತ ಶಿರಾಂಸಿ ಸಪ್ತ ಶೃಙ್ಗಾಣಿ ಶಿರಃಸು ಚ ಸಪ್ತ ಕಿರೀಟಾನ್ಯಾಸನ್|
4 അത് ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ തന്റെ വാൽകൊണ്ടു വാരിയെടുത്തു ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു. സ്ത്രീ പ്രസവിച്ചാലുടൻ തന്നെ ശിശുവിനെ വിഴുങ്ങാനായി ആ മഹാവ്യാളി ഒരുങ്ങി, അവളുടെമുമ്പാകെ നിലകൊണ്ടു.
ಸ ಸ್ವಲಾಙ್ಗೂಲೇನ ಗಗನಸ್ಥನಕ್ಷತ್ರಾಣಾಂ ತೃತೀಯಾಂಶಮ್ ಅವಮೃಜ್ಯ ಪೃಥಿವ್ಯಾಂ ನ್ಯಪಾತಯತ್| ಸ ಏವ ನಾಗೋ ನವಜಾತಂ ಸನ್ತಾನಂ ಗ್ರಸಿತುಮ್ ಉದ್ಯತಸ್ತಸ್ಯಾಃ ಪ್ರಸವಿಷ್ಯಮಾಣಾಯಾ ಯೋಷಿತೋ ಽನ್ತಿಕೇ ಽತಿಷ್ಠತ್|
5 “സകലരാജ്യങ്ങളെയും ഇരുമ്പു ചെങ്കോൽകൊണ്ടു ഭരിക്കാനിരിക്കുന്ന” ഒരാൺകുട്ടിക്ക് സ്ത്രീ ജന്മംനൽകി. അവളുടെ കുട്ടി ദൈവത്തിലേക്കും അവിടത്തെ സിംഹാസനത്തിലേക്കും തൽക്ഷണം എടുക്കപ്പെട്ടു.
ಸಾ ತು ಪುಂಸನ್ತಾನಂ ಪ್ರಸೂತಾ ಸ ಏವ ಲೌಹಮಯರಾಜದಣ್ಡೇನ ಸರ್ವ್ವಜಾತೀಶ್ಚಾರಯಿಷ್ಯತಿ, ಕಿಞ್ಚ ತಸ್ಯಾಃ ಸನ್ತಾನ ಈಶ್ವರಸ್ಯ ಸಮೀಪಂ ತದೀಯಸಿಂಹಾಸನಸ್ಯ ಚ ಸನ್ನಿಧಿಮ್ ಉದ್ಧೃತಃ|
6 സ്ത്രീ മരുഭൂമിയിലേക്ക് പലായനംചെയ്തു. 1,260 ദിവസം അവളെ സംരക്ഷിക്കാൻ ദൈവം ഒരുക്കിയ ഒരു സ്ഥലം അവൾക്കവിടെയുണ്ട്.
ಸಾ ಚ ಯೋಷಿತ್ ಪ್ರಾನ್ತರಂ ಪಲಾಯಿತಾ ಯತಸ್ತತ್ರೇಶ್ವರೇಣ ನಿರ್ಮ್ಮಿತ ಆಶ್ರಮೇ ಷಷ್ಠ್ಯಧಿಕಶತದ್ವಯಾಧಿಕಸಹಸ್ರದಿನಾನಿ ತಸ್ಯಾಃ ಪಾಲನೇನ ಭವಿತವ್ಯಂ|
7 അപ്പോൾ സ്വർഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മീഖായേലും അദ്ദേഹത്തിന്റെ ദൂതന്മാരും മഹാവ്യാളിയോടു പൊരുതി. മഹാവ്യാളിയും അവന്റെ കിങ്കരന്മാരും എതിർത്തു പൊരുതി.
ತತಃ ಪರಂ ಸ್ವರ್ಗೇ ಸಂಗ್ರಾಮ ಉಪಾಪಿಷ್ಠತ್ ಮೀಖಾಯೇಲಸ್ತಸ್ಯ ದೂತಾಶ್ಚ ತೇನ ನಾಗೇನ ಸಹಾಯುಧ್ಯನ್ ತಥಾ ಸ ನಾಗಸ್ತಸ್ಯ ದೂತಾಶ್ಚ ಸಂಗ್ರಾಮಮ್ ಅಕುರ್ವ್ವನ್, ಕಿನ್ತು ಪ್ರಭವಿತುಂ ನಾಶಕ್ನುವನ್
8 എന്നാൽ അവന് മതിയായ ശക്തിയുണ്ടായിരുന്നില്ല; മഹാവ്യാളിയും അവന്റെ കിങ്കരന്മാരും സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ടു.
ಯತಃ ಸ್ವರ್ಗೇ ತೇಷಾಂ ಸ್ಥಾನಂ ಪುನ ರ್ನಾವಿದ್ಯತ|
9 ഭൂവാസികളെ മുഴുവൻ വഴിതെറ്റിക്കുന്നവനും പിശാച് എന്നും സാത്താൻ എന്നും പേരുള്ളവനുമായ പുരാതന സർപ്പമായ മഹാവ്യാളി താഴേക്കു ചുഴറ്റി എറിയപ്പെട്ടു. ഭൂമിയിലേക്കാണ് അവനെയും അവന്റെ കിങ്കരന്മാരെയും തള്ളിയിട്ടത്.
ಅಪರಂ ಸ ಮಹಾನಾಗೋ ಽರ್ಥತೋ ದಿಯಾವಲಃ (ಅಪವಾದಕಃ) ಶಯತಾನಶ್ಚ (ವಿಪಕ್ಷಃ) ಇತಿ ನಾಮ್ನಾ ವಿಖ್ಯಾತೋ ಯಃ ಪುರಾತನಃ ಸರ್ಪಃ ಕೃತ್ಸ್ನಂ ನರಲೋಕಂ ಭ್ರಾಮಯತಿ ಸ ಪೃಥಿವ್ಯಾಂ ನಿಪಾತಿತಸ್ತೇನ ಸಾರ್ದ್ಧಂ ತಸ್ಯ ದೂತಾ ಅಪಿ ತತ್ರ ನಿಪಾತಿತಾಃ|
10 ഉടൻതന്നെ ഞാൻ, സ്വർഗത്തിൽ ഒരു വലിയശബ്ദം ഇപ്രകാരം പറയുന്നതു കേട്ടു: “ഇപ്പോഴിതാ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും തന്റെ ക്രിസ്തുവിന്റെ രാജാധിപത്യവും വന്നിരിക്കുന്നു. നമ്മുടെ സഹോദരങ്ങളെക്കുറിച്ച് ദൈവസന്നിധിയിൽ രാപകൽ കുറ്റാരോപണം നടത്തുന്ന അപവാദി, താഴേക്കു ചുഴറ്റി എറിയപ്പെട്ടുവല്ലോ.
ತತಃ ಪರಂ ಸ್ವರ್ಗೇ ಉಚ್ಚೈ ರ್ಭಾಷಮಾಣೋ ರವೋ ಽಯಂ ಮಯಾಶ್ರಾವಿ, ತ್ರಾಣಂ ಶಕ್ತಿಶ್ಚ ರಾಜತ್ವಮಧುನೈವೇಶ್ವರಸ್ಯ ನಃ| ತಥಾ ತೇನಾಭಿಷಿಕ್ತಸ್ಯ ತ್ರಾತುಃ ಪರಾಕ್ರಮೋ ಽಭವತ್ಂ|| ಯತೋ ನಿಪಾತಿತೋ ಽಸ್ಮಾಕಂ ಭ್ರಾತೃಣಾಂ ಸೋ ಽಭಿಯೋಜಕಃ| ಯೇನೇಶ್ವರಸ್ಯ ನಃ ಸಾಕ್ಷಾತ್ ತೇ ಽದೂಷ್ಯನ್ತ ದಿವಾನಿಶಂ||
11 അവർ കുഞ്ഞാടിന്റെ രക്തവും തങ്ങളുടെ സാക്ഷ്യവചനവും നിമിത്തം അവനെ ജയിച്ചു; അവസാനശ്വാസംവരെ അവർ തങ്ങളുടെ ജീവനെ സ്നേഹിച്ചതുമില്ല.
ಮೇಷವತ್ಸಸ್ಯ ರಕ್ತೇನ ಸ್ವಸಾಕ್ಷ್ಯವಚನೇನ ಚ| ತೇ ತು ನಿರ್ಜಿತವನ್ತಸ್ತಂ ನ ಚ ಸ್ನೇಹಮ್ ಅಕುರ್ವ್ವತ| ಪ್ರಾಣೋಷ್ವಪಿ ಸ್ವಕೀಯೇಷು ಮರಣಸ್ಯೈವ ಸಙ್ಕಟೇ|
12 അതുകൊണ്ട്, സ്വർഗവും സ്വർഗവാസികളുമായവരേ, ആനന്ദിക്കുക! എന്നാൽ ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം! തന്റെ സമയം ചുരുങ്ങിയിരിക്കുന്നു എന്നറിഞ്ഞുകൊണ്ട്, പിശാച് ഉഗ്രകോപത്തോടെ നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു.”
ತಸ್ಮಾದ್ ಆನನ್ದತು ಸ್ವರ್ಗೋ ಹೃಷ್ಯನ್ತಾಂ ತನ್ನಿವಾಮಿನಃ| ಹಾ ಭೂಮಿಸಾಗರೌ ತಾಪೋ ಯುವಾಮೇವಾಕ್ರಮಿಷ್ಯತಿ| ಯುವಯೋರವತೀರ್ಣೋ ಯತ್ ಶೈತಾನೋ ಽತೀವ ಕಾಪನಃ| ಅಲ್ಪೋ ಮೇ ಸಮಯೋ ಽಸ್ತ್ಯೇತಚ್ಚಾಪಿ ತೇನಾವಗಮ್ಯತೇ||
13 ഭൂമിയിലേക്കു താൻ ചുഴറ്റി എറിയപ്പെട്ടു എന്നു മഹാവ്യാളി കണ്ടപ്പോൾ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്നെയും ഉപദ്രവിച്ചു.
ಅನನ್ತರಂ ಸ ನಾಗಃ ಪೃಥಿವ್ಯಾಂ ಸ್ವಂ ನಿಕ್ಷಿಪ್ತಂ ವಿಲೋಕ್ಯ ತಾಂ ಪುತ್ರಪ್ರಸೂತಾಂ ಯೋಷಿತಮ್ ಉಪಾದ್ರವತ್|
14 മരുഭൂമിയിൽ അവൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്ഥലത്തേക്കു പറന്നുപോകാനായി സ്ത്രീക്ക് വലിയ കഴുകന്റെ രണ്ട് ചിറകുകൾ ലഭിച്ചു. അവിടെ സർപ്പത്തിന്റെ സാന്നിധ്യത്തിൽനിന്ന് അകലെയായി കാലവും കാലങ്ങളും കാലാർധവും അവൾ സംരക്ഷിക്കപ്പെട്ടു.
ತತಃ ಸಾ ಯೋಷಿತ್ ಯತ್ ಸ್ವಕೀಯಂ ಪ್ರಾನ್ತರಸ್ಥಾಶ್ರಮಂ ಪ್ರತ್ಯುತ್ಪತಿತುಂ ಶಕ್ನುಯಾತ್ ತದರ್ಥಂ ಮಹಾಕುರರಸ್ಯ ಪಕ್ಷದ್ವಯಂ ತಸ್ವೈ ದತ್ತಂ, ಸಾ ತು ತತ್ರ ನಾಗತೋ ದೂರೇ ಕಾಲೈಕಂ ಕಾಲದ್ವಯಂ ಕಾಲಾರ್ದ್ಧಞ್ಚ ಯಾವತ್ ಪಾಲ್ಯತೇ|
15 സ്ത്രീയെ ജലപ്രവാഹത്തിൽ ഒഴുക്കിക്കളയാൻ സർപ്പം തന്റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു.
ಕಿಞ್ಚ ಸ ನಾಗಸ್ತಾಂ ಯೋಷಿತಂ ಸ್ರೋತಸಾ ಪ್ಲಾವಯಿತುಂ ಸ್ವಮುಖಾತ್ ನದೀವತ್ ತೋಯಾನಿ ತಸ್ಯಾಃ ಪಶ್ಚಾತ್ ಪ್ರಾಕ್ಷಿಪತ್|
16 എന്നാൽ മഹാവ്യാളി തന്റെ വായിൽനിന്നു പുറപ്പെടുവിച്ച ജലപ്രവാഹത്തെ, ഭൂമി തന്റെ വായതുറന്ന് മുഴുവനും വിഴുങ്ങിക്കൊണ്ട് സ്ത്രീയെ സഹായിച്ചു.
ಕಿನ್ತು ಮೇದಿನೀ ಯೋಷಿತಮ್ ಉಪಕುರ್ವ್ವತೀ ನಿಜವದನಂ ವ್ಯಾದಾಯ ನಾಗಮುಖಾದ್ ಉದ್ಗೀರ್ಣಾಂ ನದೀಮ್ ಅಪಿವತ್|
17 മഹാവ്യാളി സ്ത്രീയോടു ക്രുദ്ധിച്ച്, അവളുടെ സന്തതിയിൽ ശേഷമുള്ളവരും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ ജനങ്ങളോടു യുദ്ധംചെയ്യാൻ പുറപ്പെട്ടുപോയി. ആ മഹാവ്യാളി സമുദ്രതീരത്തെ മണലിന്മേൽ നിലയുറപ്പിച്ചു.
ತತೋ ನಾಗೋ ಯೋಷಿತೇ ಕ್ರುದ್ಧ್ವಾ ತದ್ವಂಶಸ್ಯಾವಶಿಷ್ಟಲೋಕೈರರ್ಥತೋ ಯ ಈಶ್ವರಸ್ಯಾಜ್ಞಾಃ ಪಾಲಯನ್ತಿ ಯೀಶೋಃ ಸಾಕ್ಷ್ಯಂ ಧಾರಯನ್ತಿ ಚ ತೈಃ ಸಹ ಯೋದ್ಧುಂ ನಿರ್ಗತವಾನ್|