< വെളിപാട് 10 >
1 മേഘം ധരിച്ച് തലയിൽ മഴവില്ലണിഞ്ഞവനും സൂര്യനെപ്പോലെ പ്രഭയുള്ള മുഖവും അഗ്നിസ്തംഭങ്ങൾപോലെ പാദങ്ങൾ ഉള്ളവനുമായ ശക്തനായ മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
১অনন্তরং স্ৱর্গাদ্ অৱরোহন্ অপর একো মহাবলো দূতো মযা দৃষ্টঃ, স পরিহিতমেঘস্তস্য শিরশ্চ মেঘধনুষা ভূষিতং মুখমণ্ডলঞ্চ সূর্য্যতুল্যং চরণৌ চ ৱহ্নিস্তম্ভসমৌ|
2 ആ ദൂതന്റെ കൈയിൽ തുറന്ന ഒരു ചെറുപുസ്തകച്ചുരുൾ ഉണ്ടായിരുന്നു. അയാൾ വലതുകാൽ കടലിന്മേലും ഇടതുകാൽ കരയിലും വെച്ചു.
২স স্ৱকরেণ ৱিস্তীর্ণমেকং ক্ষূদ্রগ্রন্থং ধারযতি, দক্ষিণচরণেন সমুদ্রে ৱামচরণেন চ স্থলে তিষ্ঠতি|
3 സിംഹം ഗർജിക്കുമ്പോലെ ആ ദൂതൻ അത്യുച്ചത്തിൽ അലറി. അപ്പോൾ ഏഴ് ഇടിമുഴക്കമുണ്ടായി.
৩স সিংহগর্জনৱদ্ উচ্চৈঃস্ৱরেণ ন্যনদৎ নিনাদে কৃতে সপ্ত স্তনিতানি স্ৱকীযান্ স্ৱনান্ প্রাকাশযন্|
4 ഏഴ് ഇടിമുഴക്കം ശബ്ദിച്ചപ്പോൾ ഞാൻ എഴുതാൻ തുനിഞ്ഞു. എന്നാൽ സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം എന്നോട്, “ഏഴ് ഇടിമുഴക്കത്തിലൂടെ സംസാരിച്ച കാര്യങ്ങൾ മുദ്രയിടുക, അവ എഴുതരുത്” എന്നു പറയുന്നതു ഞാൻ കേട്ടു.
৪তৈঃ সপ্ত স্তনিতৈ র্ৱাক্যে কথিতে ঽহং তৎ লেখিতুম্ উদ্যত আসং কিন্তু স্ৱর্গাদ্ ৱাগিযং মযা শ্রুতা সপ্ত স্তনিতৈ র্যদ্ যদ্ উক্তং তৎ মুদ্রযাঙ্কয মা লিখ|
5 കടലിന്മേലും കരയിലുമായി നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ ആകാശത്തേക്ക് ഉയർത്തി.
৫অপরং সমুদ্রমেদিন্যোস্তিষ্ঠন্ যো দূতো মযা দৃষ্টঃ স গগনং প্রতি স্ৱদক্ষিণকরমুত্থাপ্য
6 ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച, എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ അയാൾ പ്രതിജ്ഞചെയ്തു പറഞ്ഞത്, “ഇനി ഒട്ടും താമസിക്കുകയില്ല! ഏഴാമത്തെ ദൂതൻ തന്റെ കാഹളംമുഴക്കുമ്പോൾ ദൈവത്തിന്റെ രഹസ്യപദ്ധതികൾ പൂർത്തീകരിക്കപ്പെടും. അവിടത്തെ ദാസന്മാരായ പ്രവാചകന്മാരെ ദൈവം അറിയിച്ചിരുന്നതുപോലെതന്നെ ഇതു സംഭവിക്കും.” (aiōn )
৬অপরং স্ৱর্গাদ্ যস্য রৱো মযাশ্রাৱি স পুন র্মাং সম্ভাৱ্যাৱদৎ ৎৱং গৎৱা সমুদ্রমেদিন্যোস্তিষ্ঠতো দূতস্য করাৎ তং ৱিস্তীর্ণ ক্ষুদ্রগ্রন্থং গৃহাণ, তেন মযা দূতসমীপং গৎৱা কথিতং গ্রন্থো ঽসৌ দীযতাং| (aiōn )
৭কিন্তু তূরীং ৱাদিষ্যতঃ সপ্তমদূতস্য তূরীৱাদনসময ঈশ্ৱরস্য গুপ্তা মন্ত্রণা তস্য দাসান্ ভৱিষ্যদ্ৱাদিনঃ প্রতি তেন সুসংৱাদে যথা প্রকাশিতা তথৈৱ সিদ্ধা ভৱিষ্যতি|
8 എന്നാൽ സ്വർഗത്തിൽനിന്ന് ഞാൻ കേട്ട ശബ്ദം പിന്നെയും എന്നോട്, “നീ ചെന്ന് സമുദ്രത്തിന്മേലും കരയിലുമായി നിൽക്കുന്ന ദൂതന്റെ കൈയിൽനിന്ന് തുറന്നിരിക്കുന്ന പുസ്തകച്ചുരുൾ വാങ്ങുക” എന്നു പറഞ്ഞു.
৮অপরং স্ৱর্গাদ্ যস্য রৱো মযাশ্রাৱি স পুন র্মাং সম্ভাষ্যাৱদৎ ৎৱং গৎৱা সমুদ্রমেদিন্যোস্তিষ্ঠতো দূতস্য করাৎ তং ৱিস্তীর্ণং ক্ষুদ্রগ্রন্থং গৃহাণ,
9 ഞാൻ ദൂതന്റെ അടുക്കൽച്ചെന്ന് ആ ചെറുപുസ്തകച്ചുരുൾ തരണമെന്നപേക്ഷിച്ചു. അയാൾ എന്നോട്, “ഇതാ, വാങ്ങി ഭക്ഷിക്കുക, ഇത് നിന്റെ ഉദരത്തെ കയ്‌പിക്കും, എന്നാൽ ‘വായിലോ മധുപോലെ മധുരമായിരിക്കും’” എന്നു പറഞ്ഞു.
৯তেন মযা দূতসমীপং গৎৱা কথিতং গ্রন্থো ঽসৌ দীযতাং| স মাম্ অৱদৎ তং গৃহীৎৱা গিল, তৱোদরে স তিক্তরসো ভৱিষ্যতি কিন্তু মুখে মধুৱৎ স্ৱাদু র্ভৱিষ্যতি|
10 ഞാൻ ദൂതന്റെ കൈയിൽനിന്ന് ആ ചെറുപുസ്തകച്ചുരുൾ വാങ്ങി ഭക്ഷിച്ചു. അത് എന്റെ വായിൽ മധുപോലെ മധുരമുള്ളതായിരുന്നു; ഭക്ഷിച്ചുകഴിഞ്ഞപ്പോൾ എന്റെ ഉദരം കയ്‌പേറിയതായി.
১০তেন মযা দূতস্য করাদ্ গ্রন্থো গৃহীতো গিলিতশ্চ| স তু মম মুখে মধুৱৎ স্ৱাদুরাসীৎ কিন্ত্ৱদনাৎ পরং মমোদরস্তিক্ততাং গতঃ|
11 അദ്ദേഹം എന്നോടു പറഞ്ഞു, “നീ അനേകം ജനവിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് ഇനിയും പ്രവചിക്കണം.”
১১ততঃ স মাম্ অৱদৎ বহূন্ জাতিৱংশভাষাৱদিরাজান্ অধি ৎৱযা পুন র্ভৱিষ্যদ্ৱাক্যং ৱক্তৱ্যং|