< സങ്കീർത്തനങ്ങൾ 97 >

1 യഹോവ വാഴുന്നു, ഭൂമി ഉല്ലസിക്കട്ടെ; വിദൂരതീരങ്ങൾ ആഹ്ലാദിക്കട്ടെ;
The LORD reigns, let the earth rejoice; let the distant shores be glad.
2 മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു; നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു.
Clouds and darkness surround Him; righteousness and justice are His throne’s foundation.
3 അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു ചുറ്റുമുള്ള തന്റെ എതിരാളികളെ ദഹിപ്പിക്കുന്നു.
Fire goes before Him and consumes His foes on every side.
4 അവിടത്തെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതു കാണുകയും പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.
His lightning illuminates the world; the earth sees and trembles.
5 പർവതങ്ങൾ യഹോവയുടെമുമ്പിൽ മെഴുകുപോലെ ഉരുകുന്നു, സർവഭൂമിയുടെയും കർത്താവിന്റെ മുമ്പിൽത്തന്നെ.
The mountains melt like wax at the presence of the LORD, before the Lord of all the earth.
6 ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കുകയും ജനതകൾ അവിടത്തെ മഹത്ത്വം ദർശിക്കുകയുംചെയ്യുന്നു.
The heavens proclaim His righteousness; all the peoples see His glory.
7 പ്രതിമകളെ ആരാധിക്കുന്ന എല്ലാവരും ലജ്ജിതരായിത്തീരും, വിഗ്രഹങ്ങളിൽ പ്രശംസിക്കുന്നവരും അങ്ങനെതന്നെ— സകലദേവതകളുമേ, യഹോവയെ നമസ്കരിക്കുക!
All worshipers of images are put to shame— those who boast in idols. Worship Him, all you gods!
8 യഹോവേ, അവിടത്തെ ന്യായവിധികൾനിമിത്തം സീയോൻ കേൾക്കുകയും ആനന്ദിക്കുകയും യെഹൂദാപുത്രിമാർ ആഹ്ലാദിക്കുകയും ചെയ്യുന്നു.
Zion hears and rejoices, and the towns of Judah exult because of Your judgments, O LORD.
9 കാരണം യഹോവേ, അങ്ങാണല്ലോ സർവഭൂമിക്കുംമീതേ അത്യുന്നതൻ; അവിടന്ന് സകലദേവന്മാരെക്കാളും അത്യന്തം ഉന്നതൻതന്നെ.
For You, O LORD, are Most High over all the earth; You are exalted far above all gods.
10 യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ, കാരണം അവിടന്ന് തന്റെ വിശ്വസ്തരുടെ പ്രാണനെ കാക്കുന്നു അവരെ ദുഷ്ടരുടെ കൈകളിൽനിന്നു മോചിപ്പിക്കുന്നു.
Hate evil, O you who love the LORD! He preserves the souls of His saints; He delivers them from the hand of the wicked.
11 നീതിനിഷ്ഠരുടെമേൽ പ്രകാശം ഉദിക്കുന്നു; ഹൃദയപരമാർഥികളുടെമേൽ ആനന്ദവും.
Light shines on the righteous, gladness on the upright in heart.
12 നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും അവിടത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുകയും ചെയ്യുക.
Rejoice in the LORD, you righteous ones, and praise His holy name.

< സങ്കീർത്തനങ്ങൾ 97 >