< സങ്കീർത്തനങ്ങൾ 92 >
1 ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം. യഹോവയെ വാഴ്ത്തുന്നതും അത്യുന്നതനേ, അവിടത്തെ നാമത്തിന് പത്തുകമ്പിയുള്ള വീണയുടെയും കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും
Psalam. Pjesma. Za dan subotnji. Dobro je slaviti Jahvu, pjevati imenu tvome, Svevišnji;
naviještati jutrom ljubav tvoju i noću vjernost tvoju,
3 പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ.
uz harfu od deset žica i liru, s pjesmom uz citaru.
4 യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ; തിരുക്കരങ്ങളുടെ പ്രവൃത്തിനിമിത്തം ഞാൻ ആനന്ദഗീതം ആലപിക്കും.
Obradovao si me djelima svojim, o Jahve, kličem zbog djela ruku tvojih.
5 യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം അവിടത്തെ ചിന്താഗതികൾ എത്രയോ ഗഹനം!
Kako su silna djela tvoja, o Jahve, i duboki naumi tvoji!
6 വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല, ഭോഷർ അതു ഗ്രഹിക്കുന്നതുമില്ല,
Bezuman čovjek ne spoznaje, luđak ne shvaća.
7 ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും അധർമികൾ അഭിവൃദ്ധിപ്രാപിക്കുന്നതും, എന്നേക്കും നശിച്ചുപോകേണ്ടതിനുതന്നെ.
Sve ako bi bezbošci nicali k'o trava i cvali svi što zlo čine, određeni su za vječnu propast;
8 എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു.
a ti, Jahve, dovijeka uzvišen ostaješ.
9 യഹോവേ, അങ്ങയുടെ ശത്രുക്കൾ, അതേ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകും, നിശ്ചയം; എല്ലാ അധർമികളും ചിതറിക്കപ്പെടും.
Doista, dušmani tvoji, o Jahve, tvoji će dušmani propasti; raspršit će se svi što čine zlo.
10 എന്നാൽ അവിടന്ന് എന്റെ കൊമ്പ് കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി; പുതിയ തൈലം എന്റെമേൽ ഒഴിച്ചിരിക്കുന്നു.
Rog si mi digao k'o u bivola, pomazao me uljem prečistim;
11 എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; എന്റെ കാത് ദുഷ്ടരായ എന്റെ എതിരാളികളുടെ പരാജയം കേട്ടിരിക്കുന്നു.
i oko mi s visoka gleda dušmane i uho mirno sluša o onima što na me ustaju.
12 നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു, അവർ ലെബാനോനിലെ ദേവദാരുപോലെ വളരും;
K'o palma cvate pravednik i raste k'o cedar libanonski.
13 അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു, നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ അവർ തഴച്ചുവളരും.
Zasađeni u Domu Jahvinu, cvatu u dvorima Boga našega.
14 അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും, അവർ നിത്യനൂതനരും നിത്യഹരിതരും ആയിരിക്കും,
Rod donose i u starosti, sočni i puni svježine:
15 “യഹോവ നീതിനിഷ്ഠനാകുന്നു; അവിടന്ന് ആകുന്നു എന്റെ പാറ, അനീതി അങ്ങയിൽ ലവലേശവുമില്ല!” എന്ന് അവർ ഘോഷിക്കും.
da navijeste kako je pravedan Jahve, Hrid moja, onaj na kome nema nepravde.