< സങ്കീർത്തനങ്ങൾ 91 >

1 അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ സർവശക്തന്റെ തണലിൽ വിശ്രമിക്കും.
Ten, kdož v skrýši Nejvyššího přebývá, v stínu Všemohoucího odpočívati bude.
2 ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.
Dím Hospodinu: Útočiště mé a hrad můj, Bůh můj, v němž naději skládati budu.
3 അവിടന്നു നിശ്ചയമായും നിന്നെ വേട്ടക്കാരുടെ കെണിയിൽനിന്നും മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.
Onť zajisté vysvobodí tě z osídla lovce, a od nejjedovatějšího nakažení morního.
4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും, അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും; അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.
Brky svými přikryje tě, a pod křídly jeho bezpečen budeš; místo štítu a pavézy budeš míti pravdu jeho.
5 രാത്രിയുടെ ഭീകരതയോ പകലിൽ ചീറിപ്പായുന്ന അസ്ത്രമോ
Nebudeš se báti přístrachu nočního, ani střely létající ve dne.
6 ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.
Ani nakažení morního, vlekoucího se v mrákotě, ani povětří morního, v polední čas hubícího.
7 നിന്റെ വശത്ത് ആയിരംപേരും നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും. എങ്കിലും അതു നിന്നോട് അടുക്കുകയില്ല.
Padne jich po boku tvém tisíc, a deset tisíců po pravici tvé, ale k tobě se to nepřiblíží.
8 നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും.
Očima toliko svýma to spatříš, a odplatě bezbožných se podíváš.
9 യഹോവയെ നിന്റെ സങ്കേതവും അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,
Poněvadž jsi Hospodina, kterýž útočiště mé jest, a Nejvyššího za svůj příbytek položil,
10 ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല, ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.
Nepřihodí se tobě nic zlého, aniž se přiblíží jaká rána k stánku tvému.
11 കാരണം അവിടന്ന് തന്റെ ദൂതന്മാരോട് നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;
Nebo andělům svým přikázal o tobě, aby tě ostříhali na všech cestách tvých.
12 അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ നിന്നെ അവരുടെ കരങ്ങളിലേന്തും.
Na rukou ponesou tě, abys neurazil o kámen nohy své.
13 സിംഹത്തെയും അണലിയെയും നീ ചതയ്ക്കും; സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.
Po lvu a bazališku choditi budeš, a pošlapáš lvíče i draka.
14 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും; എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും.
Poněvadž mne, dí Bůh, zamiloval, vysvobodím jej, a vyvýším; nebo poznal jméno mé.
15 അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും; കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും, ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും.
Vzývati mne bude, a vyslyším jej; já s ním budu v ssoužení, vytrhnu a oslavím jej.
16 ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും.”
Dlouhostí dnů jej nasytím, a ukáži jemu spasení své.

< സങ്കീർത്തനങ്ങൾ 91 >