< സങ്കീർത്തനങ്ങൾ 89 >

1 എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനസങ്കീർത്തനം. നിത്യവും ഞാൻ യഹോവയുടെ അചഞ്ചലസ്നേഹത്തെ കീർത്തിക്കും; എന്റെ വാകൊണ്ട് അവിടത്തെ വിശ്വസ്തതയെ ഞാൻ തലമുറകൾതോറും അറിയിക്കും.
A Maskil of Ethan the Ezrahite. I will sing evermore of the love of the Lord, proclaiming to all generations his faithfulness.
2 അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനിൽക്കുന്നു എന്നും അവിടത്തെ വിശ്വസ്തത സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു എന്നും ഞാൻ പ്രഖ്യാപിക്കും.
For your love you did promise to build up forever, your faithfulness firm as the heavens themselves.
3 യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ തെരഞ്ഞെടുക്കപ്പെട്ടവനുമായി ഒരു ഉടമ്പടിചെയ്തു, എന്റെ ദാസനായ ദാവീദിനോട് ഞാൻ ശപഥംചെയ്തു,
“I have made with my chosen a covenant, and sworn to David my servant,
4 ‘ഞാൻ നിന്റെ വംശത്തെ എന്നെന്നേക്കും സ്ഥിരമാക്കും നിന്റെ സിംഹാസനം തലമുറതലമുറയോളം നിലനിർത്തും.’” (സേലാ)
to establish his seed forever, and to build up his throne to all ages.” (Selah)
5 യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെയും വിശുദ്ധരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും സ്തുതിക്കും.
Then the holy assembly in heaven praised your marvelous faithfulness, Lord.
6 യഹോവയോട് തുലനംചെയ്യാൻ പ്രപഞ്ചത്തിൽ ആരുണ്ട്? ദൈവപുത്രന്മാരിൽ യഹോവയ്ക്കു സമനായി ആരാണുള്ളത്?
For who in the skies may compare with the Lord? Who is like the Lord among the gods?
7 വിശുദ്ധരുടെ സംഘത്തിൽ ദൈവം ഏറ്റവും ആദരണീയൻ; അങ്ങേക്കുചുറ്റും നിൽക്കുന്ന ഏതൊരാളെക്കാളും അങ്ങ് ഭയപ്പെടാൻ യോഗ്യൻ.
A God to be feared in the holy assembly, awful and great above all who are round him.
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ആരുണ്ട്? യഹോവേ, അവിടന്ന് ബലവാൻ ആകുന്നു. അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയംചെയ്തിരിക്കുന്നു.
O Lord God of hosts, who is mighty as you? Your strength and faithfulness, Lord, surround you.
9 ഇളകിമറിയുന്ന സമുദ്രത്തെ അവിടന്ന് അടക്കിവാഴുന്നു; അതിന്റെ തിരമാലകൾ ഉയരുമ്പോൾ അങ്ങ് അവയെ ശമിപ്പിക്കുന്നു.
You are the Lord of the raging sea: when its waves surge, it is you who still them.
10 അവിടന്ന് രഹബിനെ വധിക്കപ്പെട്ടവരെപ്പോലെ തകർത്തുകളഞ്ഞു; അങ്ങയുടെ ശക്തമായ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു.
It was you who did pierce and crush Rahab in pieces, and scatter your foes by your mighty arm.
11 ആകാശം അങ്ങയുടേത്, ഭൂമിയും അവിടത്തേതുതന്നെ; ഭൂതലവും അതിലുള്ള സകലതും അങ്ങു സ്ഥാപിച്ചിരിക്കുന്നു.
Yours are the heavens, yours also the earth, the world and its fulness, it’s you who did found them.
12 ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു; താബോർമലയും ഹെർമോൻമലയും അവിടത്തെ നാമത്തിൽ ആനന്ദിച്ചാർക്കുന്നു.
The north and the south, it’s you have created them; Tabor and Hermon shout praise to your name.
13 അവിടത്തെ കരം ശക്തിയുള്ളതാകുന്നു; അവിടത്തെ ഭുജം ബലമേറിയത്, അവിടത്തെ വലതുകരം ഉന്നതമായിരിക്കുന്നു.
You have an arm with the might of a hero; strong is your hand, high uplifted your right hand.
14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു; അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയുടെമുമ്പാകെ പോകുന്നു.
Justice and right are the base of your throne, kindness and faithfulness ever attend you.
15 യഹോവേ, അങ്ങയെ ആർപ്പുവിളികളോടെ സ്തുതിക്കാൻ ശീലിച്ച ജനം അനുഗൃഹീതർ, കാരണം അവർ തിരുസാന്നിധ്യത്തിന്റെ പ്രഭയിൽ സഞ്ചരിക്കും.
Happy the people who know the glad shout, who walk, O Lord, in the light of your face.
16 അവർ ദിവസംമുഴുവനും അവിടത്തെ നാമത്തിൽ ആനന്ദിക്കുന്നു; അവർ അവിടത്തെ നീതിയിൽ പുകഴുന്നു.
They exult in your name all the day, and your righteousness they extol.
17 കാരണം അവിടന്നാണ് അവരുടെ മഹത്ത്വവും ശക്തിയും, അവിടത്തെ പ്രസാദത്തിൽ അങ്ങ് ഞങ്ങളുടെ കൊമ്പ് ഉയർത്തുന്നു.
For you are our strength and our pride. Your favor will lift us to honor.
18 ഞങ്ങളുടെ പരിച യഹോവയ്ക്കുള്ളതാകുന്നു, നിശ്ചയം, ഞങ്ങളുടെ രാജാവ് ഇസ്രായേലിന്റെ പരിശുദ്ധനുള്ളതും.
For the holy Lord of Israel keeps our defender and king.
19 ഒരിക്കൽ അവിടന്ന് ഒരു ദർശനത്തിൽ സംസാരിച്ചു, അങ്ങയുടെ വിശ്വസ്തരോട് അവിടന്ന് അരുളിച്ചെയ്തു: “ഞാൻ ഒരു യോദ്ധാവിന്മേൽ ശക്തിപകർന്നു; ജനത്തിൽനിന്നു തെരഞ്ഞെടുത്ത ഒരു യുവാവിനെ ഞാൻ ഉയർത്തി.
In a vision of old you did speak in this way to the one whom you loved: “A crown I have set on the hero I chose to be over the people
20 എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് ഞാൻ അദ്ദേഹത്തെ അഭിഷേകംചെയ്തു.
“I found my servant David, and anointed with holy oil.
21 എന്റെ കൈ അദ്ദേഹത്തെ നിലനിർത്തും; എന്റെ ഭുജം അദ്ദേഹത്തെ ശക്തിപ്പെടുത്തും, നിശ്ചയം.
My hand will be with him forever, my arm will give him strength.
22 ശത്രു അദ്ദേഹത്തിൽനിന്ന് കപ്പംപിരിക്കുകയില്ല; ദുഷ്ടർ അദ്ദേഹത്തെ കീഴ്പ്പെടുത്തുകയുമില്ല.
“No enemy will dare to assail him, nor the wicked to oppress him;
23 അദ്ദേഹത്തിന്റെ എതിരാളികളെ ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് തകർക്കുകയും അദ്ദേഹത്തെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കുകയും ചെയ്യും.
but his foes I will shatter before him, I will strike down those who hate him.
24 എന്റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും എന്റെ നാമംമൂലം അദ്ദേഹത്തിന്റെ കൊമ്പ് ഉയർന്നിരിക്കും.
“My loyal love shall attend him, and I will lift him to honor.
25 അദ്ദേഹത്തിന്റെ കൈ സമുദ്രത്തിന്മേലും വലതുകരം നദികളിന്മേലും ഞാൻ സ്ഥാപിക്കും.
I will set his hand on the sea, and his right hand on the rivers.
26 അദ്ദേഹം എന്നോട് ഇപ്രകാരം ഘോഷിക്കും, ‘അവിടന്നാണ് എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ.’
“As for him, he will call me ‘My father, my God, and my rock of salvation.’
27 ഞാൻ അദ്ദേഹത്തെ എന്റെ ആദ്യജാതനായി നിയമിക്കും, ഭൂമിയിലെ രാജാക്കന്മാരിൽ ഏറ്റവും ഉന്നതനാക്കും.
And I will make him my firstborn, highest of kings on the earth.
28 അദ്ദേഹത്തോടുള്ള എന്റെ അചഞ്ചലസ്നേഹം ഞാൻ എന്നും നിലനിർത്തും, അദ്ദേഹത്തോടുള്ള എന്റെ ഉടമ്പടി ഒരിക്കലും അവസാനിക്കുകയില്ല.
“My love will I keep for him ever, my covenant with him shall stand fast.
29 അദ്ദേഹത്തിന്റെ വംശത്തെ ഞാൻ എന്നെന്നും നിലനിർത്തും, അദ്ദേഹത്തിന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും.
His line will I make everlasting, and his throne as the days of the heavens.
30 “അദ്ദേഹത്തിന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും എന്റെ നിയമവ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ,
“If his children forsake my law, and walk not as I have ordained;
31 അതേ, അവർ എന്റെ ഉത്തരവുകൾ ലംഘിക്കുകയും എന്റെ കൽപ്പനകൾ ആചരിക്കുന്നതിൽ പരാജയപ്പെടുകയുംചെയ്താൽ,
if they profane my statutes, and do not keep my commandments;
32 ഞാൻ അവരുടെ പാപങ്ങൾക്ക് വടികൊണ്ടും അവരുടെ അതിക്രമങ്ങൾക്ക് ചാട്ടവാർകൊണ്ടും ശിക്ഷിക്കും;
“I will punish their sin with the rod, their iniquity with scourges.
33 എങ്കിലും എനിക്ക് അവനോടുള്ള അചഞ്ചലസ്നേഹത്തിന് ഭംഗംവരികയോ എന്റെ വിശ്വസ്തത ഞാൻ ഒരിക്കലും ത്യജിക്കുകയോ ഇല്ല.
But my love will I not take from him, nor will I belie my faithfulness.
34 ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയോ എന്റെ അധരങ്ങൾ ഉച്ചരിച്ച വാക്കുകൾക്കു വ്യത്യാസം വരുത്തുകയോ ചെയ്യുകയില്ല.
“I will not profane my covenant by changing the word that has passed my lips.
35 എന്റെ വിശുദ്ധിയിൽ ഞാൻ ഒരിക്കലായി ശപഥംചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ വ്യാജം സംസാരിക്കുകയില്ല.
Once have I solemnly sworn and I would not lie to David,
36 അദ്ദേഹത്തിന്റെ വംശം ശാശ്വതമായിരിക്കും അദ്ദേഹത്തിന്റെ സിംഹാസനം എന്റെമുമ്പാകെ സൂര്യനെപ്പോലെ നിലനിൽക്കും;
“that his line should endure forever, and his throne as the sun before me,
37 അതു ചന്ദ്രനെപ്പോലെ എന്നെന്നേക്കുമായി സ്ഥാപിക്കപ്പെട്ടിരിക്കും, ആകാശത്തിലെ വിശ്വസ്തസാക്ഷിയായിത്തന്നെ.” (സേലാ)
firm as the moon which for ever and ever is fixed in the sky.” (Selah)
38 എങ്കിലും അവിടന്ന് ഉപേക്ഷിക്കുകയും തള്ളിക്കളയുകയും ചെയ്തിരിക്കുന്നു, അങ്ങയുടെ അഭിഷിക്തനോട് കോപാകുലനായിരിക്കുന്നു.
But you have cast off in contempt, and been furious with your anointed.
39 അങ്ങയുടെ ദാസനോടുള്ള അവിടത്തെ ഉടമ്പടി അങ്ങ് നിരാകരിക്കുകയും അദ്ദേഹത്തിന്റെ കിരീടത്തെ നിലത്തിട്ട് മലിനമാക്കുകയും ചെയ്തിരിക്കുന്നു.
You have spurned the covenant with your servant, and his sacred crown dashed to the ground.
40 അവിടന്ന് അദ്ദേഹത്തിന്റെ സുരക്ഷാമതിലുകൾക്കെല്ലാം വിള്ളൽവീഴ്ത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ കോട്ടകൾ ഇടിച്ചുനിരത്തിയിരിക്കുന്നു.
You have broken down all his walls, and laid his bulwarks in ruins.
41 വഴിപോക്കരൊക്കെ അദ്ദേഹത്തെ കൊള്ളയിടുന്നു; അയൽവാസികൾക്ക് അദ്ദേഹമൊരു പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു.
All who pass on their way despoil him, the scorn of his neighbors is he now.
42 അദ്ദേഹത്തിന്റെ വൈരികളുടെ വലതുകരം അങ്ങ് ഉയർത്തിയിരിക്കുന്നു; അദ്ദേഹത്തിന്റെ ശത്രുക്കളെയെല്ലാം അങ്ങ് സന്തുഷ്ടരാക്കിയിരിക്കുന്നു.
You have given his foes the victory, and made all his enemies glad.
43 അങ്ങ് അദ്ദേഹത്തിന്റെ വാളിന്റെ വായ്ത്തല മടക്കിയിരിക്കുന്നു യുദ്ധത്തിൽ അദ്ദേഹത്തിനൊരു കൈത്താങ്ങ് നൽകിയതുമില്ല.
You have turned back his sword from the foe, you did not lift him up in the battle.
44 അദ്ദേഹത്തിന്റെ മഹത്ത്വത്തിന് അങ്ങ് അറുതിവരുത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ സിംഹാസനം അവിടന്ന് മറിച്ചുകളഞ്ഞിരിക്കുന്നു.
The sceptre you took from his hand, and his throne you did hurl to the ground.
45 അദ്ദേഹത്തിന്റെ യൗവനകാലം അങ്ങ് വെട്ടിച്ചുരുക്കിയിരിക്കുന്നു; ലജ്ജയുടെ കുപ്പായംകൊണ്ട് അങ്ങ് അദ്ദേഹത്തെ മൂടിയിരിക്കുന്നു. (സേലാ)
You have shortened the days of his youth, and covered him with shame. (Selah)
46 ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നേക്കും മറഞ്ഞിരിക്കുമോ? അവിടത്തെ ക്രോധം എത്രകാലത്തേക്ക് അഗ്നിപോലെ ജ്വലിക്കും?
How long, Lord will you hide you forever? How long are the fires of your wrath to burn?
47 എന്റെ ആയുഷ്കാലം എത്രക്ഷണികമെന്ന് ഓർക്കണമേ കാരണം, മനുഷ്യവംശത്തിന്റെ സൃഷ്ടി എത്ര നിരർഥകം!
Remember, Lord, the shortness of life how fleeting you made all people.
48 മരണം കാണാതെ ജീവിക്കാൻ ആർക്കാണു കഴിയുക? പാതാളത്തിന്റെ ശക്തിയിൽനിന്നു രക്ഷപ്പെടാൻ ആർക്കാണു കഴിയുക? (സേലാ) (Sheol h7585)
Who can live without seeing death? Who can rescue their life from the clutch of Sheol? (Selah) (Sheol h7585)
49 കർത്താവേ, അവിടത്തെ വിശ്വസ്തതയിൽ ദാവീദിനോട് ശപഥംചെയ്ത, അവിടത്തെ അചഞ്ചലമായ മുൻകാലസ്നേഹം എവിടെ?
Where, Lord, is your kindness of old, which you in your faithfulness swore to David?
50 കർത്താവേ, അങ്ങയുടെ ദാസൻ എത്രത്തോളം നിന്ദിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർക്കണമേ, സകലരാഷ്ട്രങ്ങളുടെയും പരിഹാസം ഞാൻ എന്റെ ഹൃദയത്തിൽ വഹിക്കുന്നു,
Remember, O Lord, how your servants are mocked, how I bear in my heart the scorn of all nations
51 യഹോവേ, അങ്ങയുടെ ശത്രുക്കളാണെന്നെ പരിഹസിക്കുന്നത്, അവിടത്തെ അഭിഷിക്തന്റെ ഓരോ ചുവടുവെപ്പും അവർ നിന്ദിക്കുന്നു.
The scorn which your enemies hurl, O Lord, which they hurl at the footsteps of your anointed.
52 യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ!
Blest be the Lord, for ever and ever. Amen and Amen.

< സങ്കീർത്തനങ്ങൾ 89 >