< സങ്കീർത്തനങ്ങൾ 74 >
1 ആസാഫിന്റെ ഒരു ധ്യാനസങ്കീർത്തനം. ദൈവമേ, അവിടന്ന് ഞങ്ങളെ എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നതെന്തിന്? അങ്ങയുടെ കോപം അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകൾക്കെതിരേ പുകയുന്നതും എന്തിന്?
Maschil al lui Asaf. Dumnezeule, de ce ne-ai lepădat pentru totdeauna? De ce fumegă mânia ta împotriva oilor pășunii tale?
2 അങ്ങ് പുരാതനകാലത്ത് സമ്പാദിച്ച രാഷ്ട്രത്തെ, അവിടന്ന് വീണ്ടെടുത്ത് അവിടത്തെ അനന്തരാവകാശികളാക്കിത്തീർത്ത ജനത്തെയും അവിടത്തെ നിവാസസ്ഥാനമായ സീയോൻ പർവതത്തെയും ഓർക്കണമേ.
Amintește-ți de adunarea ta, pe care ai cumpărat-o din vechime; toiagul moștenirii tale, pe care l-ai răscumpărat; acest munte Sion, în care ai locuit.
3 അങ്ങയുടെ തൃപ്പാദങ്ങൾ അനന്തമായ ഈ അവശിഷ്ടങ്ങളിലേക്കു തിരിയണമേ, ശത്രു നശിപ്പിച്ച തിരുനിവാസത്തിലെ സകലവസ്തുക്കളിലേക്കുംതന്നെ.
Ridică-ți picioarele spre pustiirile eterne, spre tot ce dușmanul a lucrat cu răutate în sanctuar.
4 അവിടന്ന് ഞങ്ങളെ സന്ദർശിച്ച സ്ഥലത്ത് അങ്ങയുടെ ശത്രുക്കൾ അട്ടഹാസം മുഴക്കി; അവർ തങ്ങളുടെ കൊടി ഒരു ചിഹ്നമായി ഉയർത്തിയിരിക്കുന്നു.
Dușmanii tăi răcnesc în mijlocul adunărilor tale; și-au ridicat însemnele ca semne.
5 കുറ്റിക്കാട് വെട്ടിനിരത്തുന്നവരെപ്പോലെ അവർ അവരുടെ മഴുവീശി.
Un bărbat a fost faimos după cum a ridicat topoare peste copacii groși.
6 അവിടെ ഉണ്ടായിരുന്ന കൊത്തുപണികളെല്ലാം മഴുകൊണ്ടും കൈക്കോടാലികൊണ്ടും വെട്ടിനശിപ്പിച്ചിരിക്കുന്നു.
Dar acum ei zdrobesc lucrarea lui sculptată dintr-o dată, cu topoare și ciocane.
7 അങ്ങയുടെ വിശുദ്ധമന്ദിരം അവർ അഗ്നിക്കിരയാക്കി, നിലംപൊത്തിച്ചിരിക്കുന്നു; തിരുനാമത്തിന്റെ വാസസ്ഥാനം അവർ അശുദ്ധമാക്കിയിരിക്കുന്നു.
Au aruncat foc în sanctuarul tău, au spurcat, dărâmând la pământ locuința numelui tău.
8 “ഞങ്ങൾ അവരെ ഉന്മൂലനംചെയ്യും!” എന്ന് അവർ അവരുടെ ഹൃദയത്തിൽ പറഞ്ഞു. ദേശത്ത് ദൈവത്തെ ആരാധിച്ചിരുന്ന സകലസ്ഥലങ്ങളും അവർ അഗ്നിക്കിരയാക്കി.
Au spus în inimile lor: Să îi nimicim pe toți! Ei au ars toate sinagogile lui Dumnezeu din țară.
9 ഞങ്ങൾക്ക് യാതൊരു അത്ഭുതചിഹ്നവും ലഭിച്ചിരുന്നില്ല; ഒരു പ്രവാചകനും ശേഷിക്കുന്നില്ല, ഈ സ്ഥിതി എത്രകാലത്തേക്ക് എന്നറിയാവുന്നവർ ഞങ്ങളിൽ ആരുമില്ല.
Noi nu vedem semnele noastre, nu mai este niciun profet; nici nu este printre noi vreunul care știe până când.
10 ദൈവമേ, ശത്രു എത്രനാൾ അങ്ങയെ പരിഹസിക്കും? എതിരാളികൾ അവിടത്തെ നാമത്തെ എന്നേക്കും അധിക്ഷേപിക്കുമോ?
Cât timp, Dumnezeule, va ocărî potrivnicul? Va blasfemia dușmanul numele tău pentru totdeauna?
11 അങ്ങയുടെ കരം, അങ്ങയുടെ വലങ്കൈ എന്തിന് പിൻവലിക്കുന്നു? തിരുക്കരംനീട്ടി അവരെ നശിപ്പിക്കണമേ!
De ce îți retragi mâna, mâna ta dreaptă? Scoate-o din sânul tău.
12 ദൈവമേ, അവിടന്ന് ആകുന്നു പുരാതനകാലംമുതൽ എന്റെ രാജാവ്; അവിടന്ന് ഭൂമിയിൽ രക്ഷ കൊണ്ടുവരുന്നു.
Căci Dumnezeu este Împăratul meu din vechime, lucrând salvare în mijlocul pământului.
13 അവിടത്തെ ശക്തിയാൽ അവിടന്ന് സമുദ്രത്തെ വിഭജിച്ചു; സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല അവിടന്ന് തകർത്തു.
Ai despărțit marea prin tăria ta, ai zdrobit capetele dragonilor în ape.
14 ലിവ്യാഥാന്റെ തലകൾ അവിടന്ന് തകർക്കുകയും അങ്ങ് അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നൽകുകയും ചെയ്തു.
Ai zdrobit în bucăți capetele leviatanului și l-ai dat să fie mâncare oamenilor ce locuiesc în pustie.
15 ഉറവുകളും നീർച്ചാലുകളും തുറന്നത് അവിടന്ന് ആകുന്നു; ഒരിക്കലും വറ്റാത്ത നദികളെ അവിടന്നു വറ്റിച്ചുകളഞ്ഞു.
Ai despicat fântâna și potopul; ai secat râuri puternice.
16 പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ; അവിടന്ന് സൂര്യചന്ദ്രന്മാരെ സ്ഥാപിച്ചു.
Ziua este a ta, noaptea de asemenea este a ta; ai pregătit lumina și soarele.
17 ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്; ഉഷ്ണകാലവും ശൈത്യകാലവും അവിടന്ന് ഉണ്ടാക്കി.
Ai așezat toate granițele pământului, ai făcut vară și iarnă.
18 യഹോവേ, ശത്രു അങ്ങയെ പരിഹസിച്ചത് എങ്ങനെയെന്നും ഭോഷർ തിരുനാമത്തെ അധിക്ഷേപിക്കുന്നത് എങ്ങനെയെന്നും ഓർക്കണമേ.
Amintește-ți că dușmanul a ocărât, DOAMNE, și că poporul prost a blasfemiat numele tău.
19 അങ്ങയുടെ പ്രാവിന്റെ ജീവൻ, ദുഷ്ടമൃഗങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കരുതേ; അങ്ങയുടെ അഗതികളുടെ ജീവനെ എന്നേക്കും മറക്കരുതേ.
Nu da sufletul turturelei tale mulțimii celor stricați, nu uita adunarea săracilor tăi pentru totdeauna.
20 അവിടത്തെ ഉടമ്പടി ഓർക്കണമേ, ഭൂമിയുടെ അന്ധകാരസ്ഥലങ്ങളിൽ അതിക്രമങ്ങൾ അധികരിച്ചിരിക്കുന്നല്ലോ.
Respectă legământul, căci locurile întunecate ale pământului sunt pline de locuințele cruzimii.
21 പീഡിതർ അപമാനിതരായി പിന്തിരിയാൻ അനുവദിക്കരുതേ; ദരിദ്രരും അഗതികളും അവിടത്തെ നാമത്തെ വാഴ്ത്തട്ടെ.
Nu lăsa pe cel oprimat să se întoarcă rușinat; cel sărac și nevoiaș să laude numele tău.
22 ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ഭാഗം പ്രതിരോധിക്കണമേ; ദിവസംമുഴുവനും ഭോഷർ അങ്ങയെ അപഹസിക്കുന്നത് ഓർക്കണമേ.
Ridică-te, Dumnezeule, pledează în cauza ta; amintește-ți cum omul nebun te ocărăște zilnic.
23 അങ്ങയുടെ എതിരാളികളുടെ ആരവം അവഗണിക്കരുതേ, അങ്ങയുടെ ശത്രുക്കളുടെ നിരന്തരമായി ഉയരുന്ന അട്ടഹാസങ്ങൾ മറക്കരുതേ.
Nu uita vocea dușmanilor tăi, tumultul acelora ce se ridică împotriva ta crește continuu.