< സങ്കീർത്തനങ്ങൾ 70 >

1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം. ദൈവമേ, എന്നെ രക്ഷിക്കണമേ, യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
達味紀念歌,交與樂官。 天主,求您快來拯救我,上主,求您速來援助我。
2 എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവർ ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.
願那些圖謀殺害我的人,受辱退去,願那些喜歡我遭難的人,含羞出走!
3 എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ തങ്ങളുടെ ലജ്ജനിമിത്തം പിന്തിരിഞ്ഞുപോകട്ടെ.
願那些向我哈哈戲笑的人,個個滿面羞慚而退去無影?
4 എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ; അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ, “യഹോവ ഉന്നതൻ!” എന്ന് എപ്പോഴും പറയട്ടെ.
願那些尋求您的人,都因您歡欣鼓舞,願戀慕您救恩的人,都常說:大哉天主!
5 ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും; ദൈവമേ, എന്റെ അടുക്കലേക്ക് വേഗം വരണമേ. അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു; യഹോവേ, താമസിക്കരുതേ.
天主,我實在卑微又貧苦,求您速來救我;上主,您是我的助佑和救援,求您不要延擱。

< സങ്കീർത്തനങ്ങൾ 70 >