< സങ്കീർത്തനങ്ങൾ 7 >
1 ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം. എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിൽനിന്നും എന്നെ രക്ഷിച്ച് മോചിപ്പിക്കണമേ,
Dávid siggajonja, a melyet az Úrhoz énekelt a Benjáminita Kús beszéde miatt. Én Uram Istenem, benned bízom; oltalmazz meg engem minden üldözőmtől, és szabadíts meg engem,
2 അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും ആർക്കും മോചിപ്പിക്കാൻ കഴിയാത്തവിധം എന്നെ കഷണംകഷണമായി ചീന്തിക്കളയുകയും ചെയ്യും.
Hogy szét ne tépje, mint az oroszlán az én lelkemet, szét ne szaggassa, ha nincsen szabadító.
3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ എന്റെ കൈയിൽ അതിക്രമമുണ്ടെങ്കിൽ—
Én Uram Istenem, ha cselekedtem ezt, ha hamisság van az én kezeimben.
4 എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അകാരണമായി എന്റെ ശത്രുവിനെ കൊള്ളയിട്ടിട്ടുണ്ടെങ്കിൽ—
Ha gonoszszal fizettem jó emberemnek, és háborgattam ok nélkül való ellenségemet:
5 എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ; അവരെന്റെ ജീവൻ നിലത്തിട്ടു ചവിട്ടിമെതിക്കുകയും എന്റെ അഭിമാനത്തെ പൂഴിയിലമർത്തുകയും ചെയ്യട്ടെ. (സേലാ)
Akkor ellenség üldözze lelkemet s érje el és tapodja földre az én életemet, és sujtsa porba az én dicsőségemet. (Szela)
6 യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ; എന്റെ എതിരാളികളുടെ കോപത്തിനെതിരായി ഉണരണമേ. എന്റെ ദൈവമേ, ഉണർന്നാലും, അവിടത്തെ വിധിനിർണയം നടപ്പാക്കിയാലും.
Kelj fel, Uram, haragodban, emelkedjél fel ellenségeim dühe ellen; serkenj fel mellettem, te, a ki parancsoltál ítéletet!
7 ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ, ഉത്തുംഗസ്ഥാനത്ത് അങ്ങ് അവർക്കുമീതേ സിംഹാസനസ്ഥൻ ആയിരിക്കുമ്പോൾത്തന്നെ.
És népek gyülekezete vegyen téged körül, és felettök térj vissza a magasságba.
8 യഹോവ ജനതകളെ ന്യായംവിധിക്കട്ടെ. അത്യുന്നതനായ യഹോവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും അനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ.
Az Úr ítéli meg a népeket. Bírálj meg engem Uram, az én igazságom és ártatlanságom szerint!
9 ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും നീതിനിഷ്ഠരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ— നീതിമാനായ ദൈവമേ, അങ്ങ് ഹൃദയവും മനസ്സും പരിശോധിക്കുന്നല്ലോ.
Szünjék meg, kérlek, a gonoszok rosszasága és erősítsd meg az igazat; mert az igaz Isten vizsgálja meg a szíveket és veséket.
10 അത്യുന്നതനായ ദൈവം എന്റെ പരിച ആകുന്നു, അവിടന്ന് ഹൃദയപരമാർഥികളെ രക്ഷിക്കുന്നു.
Az én paizsom az Istennél van, a ki megszabadítja az igazszívűeket.
11 ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു, അവിടന്ന് ദുഷ്ടരോട് അനുദിനം രോഷംകൊള്ളുന്നു.
Isten igaz biró; és olyan Isten, a ki mindennap haragszik.
12 മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ദൈവം തന്റെ വാളിനു മൂർച്ചകൂട്ടും; അവിടന്ന് തന്റെ വില്ലുകുലച്ച് ഒരുക്കിവെക്കും.
Ha meg nem tér a gonosz, kardját élesíti, kézívét felvonja és felkészíti azt.
13 അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു; അവിടന്ന് തന്റെ തീയമ്പുകൾ സജ്ജമാക്കുന്നു.
Halálos eszközöket fordít reá, és megtüzesíti nyilait.
14 ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു; അനർഥം ഉദരത്തിൽ വഹിച്ച് വ്യാജം പ്രസവിക്കുന്നു.
Ímé, álnoksággal vajúdik a gonosz, hamisságot fogan és hazugságot szül.
15 അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു അവർ കുഴിച്ച കുഴിയിൽത്തന്നെ അവർ വീഴുന്നു.
Gödröt ás és mélyre vájja azt; de beleesik a verembe, a mit csinált.
16 അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു; അവരുടെ അതിക്രമം അവരുടെ തലയിൽത്തന്നെ പതിക്കുന്നു.
Forduljon vissza fejére az, a mit elkövetett, és szálljon feje tetejére az ő erőszakossága.
17 ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്; അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും.
Dicsérem az Urat az ő igazsága szerint, és éneklek a felséges Úr nevének.