< സങ്കീർത്തനങ്ങൾ 68 >

1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അവിടത്തെ എതിരാളികൾ അങ്ങയുടെമുമ്പിൽനിന്ന് പലായനംചെയ്യട്ടെ.
For the Chief Musician. A Psalm by David. A song. Let God arise! Let his enemies be scattered! Let them who hate him also flee before him.
2 പുക പാറുംപോലെ അങ്ങ് അവരെ പാറിക്കണമേ— അഗ്നിയിൽ മെഴുക് ഉരുകുന്നതുപോലെ ദൈവത്തിന്റെ മുമ്പിൽ ദുഷ്ടർ നശിച്ചുപോകട്ടെ.
As smoke is driven away, so drive them away. As wax melts before the fire, so let the wicked perish at the presence of God.
3 എന്നാൽ നീതിനിഷ്ഠർ ആഹ്ലാദിക്കുകയും ദൈവമുമ്പാകെ ഉല്ലസിക്കുകയും ചെയ്യട്ടെ; അവർ സന്തുഷ്ടരും ആനന്ദഭരിതരുമാകട്ടെ.
But let the righteous be glad. Let them rejoice before God. Yes, let them rejoice with gladness.
4 ദൈവത്തിനു പാടുക, തിരുനാമത്തിന് സ്തുതിപാടുക, മേഘപാളികളിൽ യാത്രചെയ്യുന്നവനെ പുകഴ്ത്തുക; അവിടത്തെ സന്നിധിയിൽ ആനന്ദിക്കുക—യഹോവ എന്നാകുന്നു അവിടത്തെ നാമം.
Sing to God! Sing praises to his name! Extol him who rides on the clouds: to the LORD, his name! Rejoice before him!
5 ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥർക്കു പിതാവും വിധവകൾക്കു പരിപാലകനും ആകുന്നു.
A father of the fatherless, and a defender of the widows, is God in his holy habitation.
6 ദൈവം ആലംബഹീനരെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു, അവിടന്ന് തടവുകാരെ സമൃദ്ധിയിലേക്ക് ആനയിക്കുന്നു; എന്നാൽ മത്സരികൾ വരണ്ടുണങ്ങിയ ദേശത്തു പാർക്കുന്നു.
God sets the lonely in families. He brings out the prisoners with singing, but the rebellious dwell in a sun-scorched land.
7 ദൈവമേ, അങ്ങയുടെ ജനത്തിന്റെ മുമ്പിൽക്കൂടെ അങ്ങ് കടന്നുപോയപ്പോൾ, അവിടന്ന് മരുഭൂമിയിൽക്കൂടി മുന്നേറിയപ്പോൾ, (സേലാ)
God, when you went out before your people, when you marched through the wilderness... (Selah)
8 സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയ ദൈവത്തിന്റെ മുമ്പാകെ അതേ, ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പാകെ ഭൂമി പ്രകമ്പനംകൊണ്ടു, ആകാശം മഴ ചൊരിഞ്ഞു.
The earth trembled. The sky also poured down rain at the presence of the God of Sinai— at the presence of God, the God of Israel.
9 ദൈവമേ, അങ്ങ് സമൃദ്ധമായി മഴ പെയ്യിച്ചു; വാടിത്തളർന്ന അങ്ങയുടെ അവകാശത്തെ ഉന്മേഷപൂർണമാക്കി.
You, God, sent a plentiful rain. You confirmed your inheritance when it was weary.
10 അതിൽ അങ്ങയുടെ ജനം വാസമുറപ്പിച്ചു, ദൈവമേ, അവിടത്തെ സമൃദ്ധിയിൽനിന്ന് അങ്ങ് ദരിദ്രർക്കു വേണ്ടതെല്ലാം നൽകി.
Your congregation lived therein. You, God, prepared your goodness for the poor.
11 കർത്താവ് തന്റെ വചനം പ്രഖ്യാപിക്കുന്നു, അത് വിളംബരംചെയ്യുന്ന സുവാർത്താദൂതികൾ ഒരു വൻ സമൂഹംതന്നെയുണ്ട്:
The Lord announced the word. The ones who proclaim it are a great company.
12 “രാജാക്കന്മാരും സൈനികരും അതിവേഗത്തിൽ പലായനംചെയ്യുന്നു; വീട്ടിൽ പാർത്തിരുന്ന സ്ത്രീകൾ കൊള്ള പങ്കിട്ടെടുക്കുന്നു.
“Kings of armies flee! They flee!” She who waits at home divides the plunder,
13 നിങ്ങൾ ആട്ടിൻതൊഴുത്തുകൾക്കിടയിൽ പാർക്കുമ്പോൾ, എന്റെ പ്രാവിന്റെ ചിറകുകൾ വെള്ളികൊണ്ടും തൂവലുകൾ മിന്നുന്ന സ്വർണംകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെയാകുന്നു.”
while you sleep among the camp fires, the wings of a dove sheathed with silver, her feathers with shining gold.
14 സർവശക്തൻ ശത്രുരാജാക്കന്മാരെ ചിതറിച്ചപ്പോൾ അതു സൽമോൻ പർവതത്തിൽ മഞ്ഞുപൊഴിയുന്നതുപോലെ ആയിരുന്നു.
When the Almighty scattered kings in her, it snowed on Zalmon.
15 ബാശാൻ പർവതമേ, പ്രൗഢിയുള്ള പർവതമേ, ബാശാൻ പർവതമേ, അനേകം കൊടുമുടികളുള്ള പർവതമേ,
The mountains of Bashan are majestic mountains. The mountains of Bashan are rugged.
16 ദൈവം വാഴുന്നതിനായി തെരഞ്ഞെടുത്ത പർവതശിഖരത്തെ, അതേ, യഹോവ എന്നേക്കും അധിവസിക്കുന്ന പർവതത്തെ, അസൂയാപൂർവം നോക്കുന്നതെന്തേ?
Why do you look in envy, you rugged mountains, at the mountain where God chooses to reign? Yes, the LORD will dwell there forever.
17 ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടിക്കോടിയും ആകുന്നു; യഹോവ സീനായിയിൽനിന്ന് അവിടത്തെ വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളിയിരിക്കുന്നു.
The chariots of God are tens of thousands and thousands of thousands. The Lord is among them, from Sinai, into the sanctuary.
18 യഹോവയായ ദൈവമേ, അങ്ങ് എന്നേക്കും വാഴേണ്ടതിനായി ആരോഹണംചെയ്തപ്പോൾ, അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി; അങ്ങ് മനുഷ്യരിൽനിന്ന്, മത്സരികളിൽനിന്നുപോലും കാഴ്ചദ്രവ്യങ്ങൾ സ്വീകരിച്ചിരിക്കുന്നു.
You have ascended on high. You have led away captives. You have received gifts among people, yes, among the rebellious also, that the LORD God might dwell there.
19 അനുദിനം നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന, നമ്മുടെ രക്ഷകനായ ദൈവമായ കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. (സേലാ)
Blessed be the Lord, who daily bears our burdens, even the God who is our salvation. (Selah)
20 നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള വിടുതൽ കർത്താവായ യഹോവയിൽനിന്നു വരുന്നു.
God is to us a God of deliverance. To GOD, the Lord, belongs escape from death.
21 തന്റെ ശത്രുക്കളുടെ ശിരസ്സ്, സ്വന്തം പാപത്തിൽ തുടരുന്നവരുടെ കേശസമൃദ്ധമായ നെറുകതന്നെ, ദൈവം തകർക്കും, നിശ്ചയം.
But God will strike through the head of his enemies, the hairy scalp of such a one as still continues in his guiltiness.
22 കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; ആഴിയുടെ ആഴങ്ങളിൽനിന്നും ഞാനവരെ കൊണ്ടുവരും,
The Lord said, “I will bring you again from Bashan, I will bring you again from the depths of the sea,
23 നിങ്ങൾ നിങ്ങളുടെ എതിരാളികളുടെ രക്തത്തിൽ കാലുകൾ മുക്കിവെക്കേണ്ടതിനും നിങ്ങളുടെ നായ്ക്കൾക്ക് അവയുടെ ഓഹരി ലഭിക്കേണ്ടതിനുംതന്നെ.”
that you may crush them, dipping your foot in blood, that the tongues of your dogs may have their portion from your enemies.”
24 ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് ജനം കണ്ടിരിക്കുന്നു, എന്റെ ദൈവവും രാജാവുമായ അങ്ങ് വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളുന്നതുതന്നെ.
They have seen your processions, God, even the processions of my God, my King, into the sanctuary.
25 മുമ്പിൽ ഗായകർ, അവർക്കുപിന്നിൽ വാദ്യക്കാർ; അവരോടൊപ്പം തപ്പുകൊട്ടുന്ന കന്യകമാരുമുണ്ട്.
The singers went before, the minstrels followed after, among the ladies playing with tambourines,
26 മഹാസഭയിൽ ദൈവത്തെ സ്തുതിക്കുക; ഇസ്രായേലിന്റെ സഭയിൽ യഹോവയെ വാഴ്ത്തുക.
“Bless God in the congregations, even the Lord in the assembly of Israel!”
27 ഇതാ, ചെറിയ ബെന്യാമീൻഗോത്രം അവരെ നയിക്കുന്നു, അവിടെ യെഹൂദാപ്രഭുക്കന്മാരുടെ വലിയ കൂട്ടമുണ്ട്, അവരോടൊപ്പം സെബൂലൂന്റെയും നഫ്താലിയുടെയും പ്രഭുക്കന്മാരുമുണ്ട്.
There is little Benjamin, their ruler, the princes of Judah, their council, the princes of Zebulun, and the princes of Naphtali.
28 ദൈവമേ, അങ്ങയുടെ ശക്തി വിളിച്ചുവരുത്തണമേ; ഞങ്ങളുടെ ദൈവമേ, പൂർവകാലങ്ങളിലേതുപോലെ അവിടത്തെ ശക്തി ഞങ്ങൾക്കു വെളിപ്പെടുത്തണമേ.
Your God has commanded your strength. Strengthen, God, that which you have done for us.
29 ജെറുശലേമിലെ അങ്ങയുടെ ആലയം നിമിത്തം രാജാക്കന്മാർ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരും.
Because of your temple at Jerusalem, kings shall bring presents to you.
30 ഞാങ്ങണകൾക്കിടയിലുള്ള മൃഗത്തെ, അതേ, രാഷ്ട്രങ്ങളുടെ കാളക്കിടാങ്ങൾക്കൊപ്പമുള്ള കാളക്കൂറ്റന്മാരെ ശാസിക്കണമേ. അവർ താഴ്ത്തപ്പെട്ട്, വെള്ളിക്കട്ടികൾ കപ്പമായി കൊണ്ടുവരട്ടെ. യുദ്ധത്തിൽ അഭിരമിക്കുന്ന രാഷ്ട്രങ്ങളെ അങ്ങ് ചിതറിക്കണമേ.
Rebuke the wild animal of the reeds, the multitude of the bulls with the calves of the peoples. Trample under foot the bars of silver. Scatter the nations who delight in war.
31 ഈജിപ്റ്റിൽനിന്ന് നയതന്ത്രപ്രതിനിധികൾ വന്നുചേരും; കൂശ് ദൈവസന്നിധിയിൽ തന്നെത്താൻ താഴ്ത്തട്ടെ.
Princes shall come out of Egypt. Ethiopia shall hurry to stretch out her hands to God.
32 ഭൂമിയിലെ സകലരാജ്യങ്ങളുമേ, ദൈവത്തിനു പാടുക, കർത്താവിന് സ്തോത്രഗാനം ആലപിക്കുക, (സേലാ)
Sing to God, you kingdoms of the earth! Sing praises to the Lord— (Selah)
33 ആകാശോന്നതങ്ങളിൽ, പുരാതനമായ ആകാശങ്ങളിൽ നെടുകെയും കുറുകെയും സഞ്ചരിക്കുന്നവന്, തന്റെ അത്യുച്ചനാദത്താൽ മേഘഗർജനം നടത്തുന്നവനുതന്നെ.
to him who rides on the heaven of heavens, which are of old; behold, he utters his voice, a mighty voice.
34 ദൈവത്തിന്റെ ശക്തി വിളംബരംചെയ്യുക, അവിടത്തെ മഹിമ ഇസ്രായേലിന്മേലും അവിടത്തെ ശക്തി ആകാശങ്ങളിലും വിളങ്ങുന്നു.
Ascribe strength to God! His excellency is over Israel, his strength is in the skies.
35 ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ അങ്ങ് വിസ്മയാവഹനാണ്; ഇസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് അധികാരവും ശക്തിയും നൽകുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ!
You are awesome, God, in your sanctuaries. The God of Israel gives strength and power to his people. Praise be to God!

< സങ്കീർത്തനങ്ങൾ 68 >