< സങ്കീർത്തനങ്ങൾ 61 >
1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്റെ കരച്ചിൽ കേൾക്കണമേ; എന്റെ പ്രാർഥന ശ്രവിക്കണമേ.
In finem, In hymnis David. Exaudi Deus deprecationem meam: intende orationi meæ.
2 ഭൂസീമകളിൽനിന്ന് ഞാൻ അങ്ങയോട് വിളിച്ചപേക്ഷിക്കുന്നു, എന്റെ ഹൃദയം തകർന്നിരിക്കുമ്പോഴല്ലോ ഞാൻ വിളിച്ചപേക്ഷിക്കുന്നത്; എന്നെക്കാൾ ഉന്നതമായ പാറയിലേക്ക് എന്നെ നയിച്ചാലും.
A finibus terræ ad te clamavi: dum anxiaretur cor meum, in petra exaltasti me. Deduxisti me,
3 കാരണം, അവിടന്ന് എന്റെ സങ്കേതമായിരിക്കുന്നു, എന്റെ ശത്രുക്കൾക്ക് അപ്രാപ്യമായ ശക്തിഗോപുരവുംതന്നെ.
quia factus es spes mea: turris fortitudinis a facie inimici.
4 ഞാൻ അവിടത്തെ കൂടാരത്തിൽ എന്നേക്കും അധിവസിക്കാൻ അഭിലഷിക്കുന്നു അവിടത്തെ ചിറകുകളുടെ പരിരക്ഷയിൽ ഞാൻ അഭയംതേടുന്നു. (സേലാ)
Inhabitabo in tabernaculo tuo in sæcula: protegar in velamento alarum tuarum.
5 ദൈവമേ, അവിടന്നെന്റെ നേർച്ചകൾ കേട്ടിരിക്കുന്നു; അവിടത്തെ നാമത്തെ ഭയപ്പെടുന്നവർക്കുള്ള പൈതൃകാവകാശം അങ്ങ് എനിക്കു നൽകിയിരിക്കുന്നു.
Quoniam tu Deus meus exaudisti orationem meam: dedisti hereditatem timentibus nomen tuum.
6 രാജാവിന്റെ ആയുസ്സ് സുദീർഘമാക്കണമേ അദ്ദേഹത്തിന്റെ സംവത്സരങ്ങൾ അനേകം തലമുറകളിലൂടെ തുടരണമേ.
Dies super dies regis adiicies: annos eius usque in diem generationis et generationis.
7 ദൈവത്തിന്റെ സംരക്ഷണത്തിൽ രാജാവ് എന്നേക്കും വാഴട്ടെ; അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും അദ്ദേഹത്തിന് സംരക്ഷണമരുളണമേ.
Permanet in æternum in conspectu Dei: misericordiam et veritatem eius quis requiret?
8 അപ്പോൾ ഞാൻ അവിടത്തെ നാമത്തിന് എപ്പോഴും സ്തുതിപാടുകയും എന്റെ നേർച്ചകൾ പ്രതിദിനം അർപ്പിക്കുകയും ചെയ്യും.
Sic psalmum dicam nomini tuo in sæculum sæculi: ut reddam vota mea de die in diem.