< സങ്കീർത്തനങ്ങൾ 59 >

1 സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ. ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹത്തെ വധിക്കേണ്ടതിന് ശൗൽ അയച്ച ചാരന്മാർ വീട് നിരീക്ഷിച്ചിരുന്നകാലത്തു ചമച്ചത്. ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ; എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
For the leader. Al tashheth. Of David. A michtam, when Saul sent men to watch his house in order to kill him. Save me, O God, from my enemies; secure me from my assailants.
2 അധർമികളിൽനിന്ന് എന്നെ വിടുവിക്കണമേ രക്തദാഹികളായ ഈ മനുഷ്യരിൽനിന്ന് എന്നെ രക്ഷിക്കണമേ.
Save me from those who do wrong, save me from the bloodthirsty.
3 ഇതാ, അവർ എപ്രകാരമാണ് എനിക്കായി പതിയിരിക്കുന്നത് എന്നു നോക്കിയാലും! നിഷ്ഠുരമനുഷ്യർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു യഹോവേ, എന്നിൽ ഒരു കുറ്റവും പാപവും ഇല്ലാതിരിക്കെത്തന്നെ.
For see! They lay ambush for me, strong men are banded against me not for sin or transgression of mine, for no guilt of mine, O Lord,
4 ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല, എന്നിട്ടും എന്നെ ആക്രമിക്കാൻ അവർ തയ്യാറായിരിക്കുന്നു. എന്നെ സഹായിക്കാൻ എഴുന്നേൽക്കണമേ; എന്റെ അപകടനില ദർശിക്കണമേ!
they run and make ready. Awake! Come forth to meet me, and see!
5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഇസ്രായേലിന്റെ ദൈവമേ, സകലരാഷ്ട്രങ്ങളെയും ശിക്ഷിക്കേണ്ടതിന് അവിടന്ന് ഉണർന്നെഴുന്നേൽക്കണമേ; ദുഷ്ടരായ രാജ്യദ്രോഹികളോട് യാതൊരു കരുണയും കാണിക്കരുതേ. (സേലാ)
You, O Lord of hosts, God of Israel, awake! And punish the proud, every one; spare none of the traitors vile. (Selah)
6 സന്ധ്യക്ക് അവർ മടങ്ങിവരുന്നു, നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു.
At evening they come, and, howling like dogs, make their round in the city.
7 അവരുടെ വായിൽനിന്നു പുറന്തള്ളുന്നത് എന്തെന്ന് ശ്രദ്ധിക്കണമേ— അവരുടെ അധരങ്ങളിൽനിന്നുള്ള വാക്കുകൾ വാളുകൾപോലെ മൂർച്ചയുള്ളതാണ്, “ആരുണ്ട് കേൾക്കാൻ?” എന്ന് അവർ ചിന്തിക്കുന്നു.
Look at their venomous mouths, tongues like swords, they think no one hears them.
8 എന്നാൽ യഹോവേ, അങ്ങ് അവരെ നോക്കി ചിരിക്കുന്നു; ആ രാഷ്ട്രങ്ങളെയെല്ലാം അവിടന്ന് പരിഹസിക്കുന്നു.
But you, Lord, laugh at them, you mock all the insolent.
9 അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം,
My strength, I will sing to you, for God is my sure retreat.
10 എന്റെ ദൈവം അവിടത്തെ അചഞ്ചലസ്നേഹത്താൽ എനിക്കൊപ്പം നിൽക്കും. എനിക്കെതിരേ അപവാദം പറയുന്നവരുടെമേലുള്ള വിജയംകണ്ടു സന്തോഷിക്കാൻ അവിടന്ന് എന്നെ അനുവദിക്കും.
My God with his love will meet me, and feast my eyes on my foes.
11 ഞങ്ങളുടെ പരിചയായ കർത്താവേ, അവരെ കൊന്നുകളയരുതേ, അങ്ങനെയായാൽ എന്റെ ജനം അതു വിസ്മരിക്കുമല്ലോ. അവിടത്തെ ശക്തിയാൽ അവരെ വേരോടെ പിഴുതെടുത്ത് പരാജയപ്പെടുത്തണമേ.
Slay them not, lest my people forget, let your hosts keep them roaming and wandering.
12 അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ; അവരുടെ വായിലെ പാപങ്ങളാലും അവരുടെ അധരങ്ങളിലെ വാക്കുകളാലുംതന്നെ. അവർ ഉരുവിടുന്ന ശാപവാക്കുകൾനിമിത്തവും കാപട്യംനിറഞ്ഞ വാക്കുകൾനിമിത്തവും,
In their sinful speech snare them, O Lord; and may they be trapped in their pride, for the curses and lies that they utter.
13 അവിടത്തെ ക്രോധാഗ്നിയിൽ അവരെ ഭസ്മീകരിക്കണമേ അവർ നിശ്ശൂന്യമാകുംവരെ അവരെ ദഹിപ്പിക്കണമേ. അപ്പോൾ ദൈവമാണ് ഇസ്രായേലിൽ വാഴുന്നതെന്ന് അഖിലാണ്ഡത്തിന്റെ അതിർത്തികളിലെല്ലാം അറിയപ്പെടും. (സേലാ)
In your wrath make a clean end of them, that people, to the ends of the earth, may know that God rules in Jacob. (Selah)
14 സന്ധ്യക്ക് അവർ മടങ്ങിവരുന്നു, നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു.
At evening they come, and, howling like dogs, make their round in the city.
15 ഭക്ഷണത്തിനായവർ അലഞ്ഞുനടക്കുന്നു തൃപ്തിയായില്ലെങ്കിൽ ഓരിയിടുന്നു.
They roam about for a feast, and snarl, if they get not their fill.
16 എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും, പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റി പാടും; കാരണം അവിടന്നാണെന്റെ അഭയസ്ഥാനം, കഷ്ടകാലത്ത് എന്റെ സങ്കേതവും അവിടന്ന് ആകുന്നു.
But I will sing of your might; I will ring out your love in the morning. For to me you have been a sure refuge, a retreat in the day of my trouble.
17 എനിക്ക് ആശ്രയയോഗ്യനായ എന്റെ ദൈവമേ, അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും; ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം.
My strength, I will sing praise to you, for God is my sure retreat, my faithful God.

< സങ്കീർത്തനങ്ങൾ 59 >