< സങ്കീർത്തനങ്ങൾ 55 >
1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കണമേ, എന്റെ യാചന അവഗണിക്കരുതേ;
For the leader. With stringed instruments. A maskil of David. Listen, God, to my prayer. Don’t hide yourself from my pleading.
2 എന്നെ ശ്രദ്ധിച്ച് എനിക്കുത്തരമരുളണമേ. എന്റെ ശത്രുവിന്റെ അട്ടഹാസം നിമിത്തവും ദുഷ്ടരുടെ ഭീഷണിപ്പെടുത്തൽ നിമിത്തവും; എന്റെ വിചാരങ്ങളിൽ ഞാൻ വിഷണ്ണനാകുന്നു അവർ എന്റെമേൽ കഷ്ടത വരുത്തിയിരിക്കുന്നു അവരുടെ കോപത്താൽ എന്നെ വേട്ടയാടുകയും ചെയ്തിരിക്കുന്നു.
Hear me, and answer; for bitter is my lament.
I am wild with the noise of the foe, with the clamour of the ungodly; for they hurl disaster upon me, and attack me with fury.
4 എന്റെ ഹൃദയം എന്റെയുള്ളിൽ തീവ്രവേദനയിലായിരിക്കുന്നു; മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു.
My heart shudders within me, terrors of deaths press on me,
5 ഭീതിയും വിറയലും എന്നെ വളഞ്ഞിരിക്കുന്നു; ബീഭത്സത എന്നെ മൂടിയിരിക്കുന്നു.
fear and trembling attack me, and horror wraps me round.
6 ഞാൻ പറഞ്ഞു: “ഹാ, പ്രാവിനെപ്പോലെ എനിക്കു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ! ഞാൻ ദൂരെ പറന്നുപോയി വിശ്രമിക്കുമായിരുന്നു.
O for the wings of a dove: I would fly away and rest.
7 ഞാൻ വിദൂരസ്ഥലത്തേക്ക് ഓടിപ്പോയി മരുഭൂമിയിൽ പാർക്കുമായിരുന്നു; (സേലാ)
I would wander far away, find refuge in the wilderness. (Selah)
8 കൊടുങ്കാറ്റിൽനിന്നും ചുഴലിക്കാറ്റിൽനിന്നും അകന്ന് ഞാൻ എന്റെ സങ്കേതത്തിലേക്ക് അതിവേഗം പാഞ്ഞടുക്കുമായിരുന്നു.”
I would find myself a shelter from raging wind and tempest.
9 കർത്താവേ, ദുഷ്ടരെ സംഭ്രാന്തിയിലാഴ്ത്തണമേ, അവരുടെ വാദഗതിയെ താറുമാറാക്കണമേ, കാരണം നഗരത്തിൽ അതിക്രമവും കലഹവും പിടിപെട്ടതായി ഞാൻ കാണുന്നു.
Confuse them, Lord, upset their plans; for I see violence and strife in the city.
10 രാവും പകലും അക്രമികൾ അതിന്റെ മതിലുകൾക്കുള്ളിൽ ചുറ്റിസഞ്ചരിക്കുന്നു; ദുഷ്ടതയും അവഹേളനവും അതിനുള്ളിലുണ്ട്.
By day and by night they make their rounds on the city walls, while within is crime and trouble,
11 നാശശക്തികൾ നഗരത്തിൽ പ്രവർത്തനനിരതരായിരിക്കുന്നു; ഭീഷണിയും വ്യാജവും നഗരവീഥികളിൽ നിരന്തരം അഴിഞ്ഞാടുന്നു.
within is ruin. Her market-place is never free of deceit and tyranny.
12 എന്നെ അധിക്ഷേപിക്കുന്നത് ഒരു ശത്രുവാണെങ്കിൽ അതു ഞാൻ സഹിക്കുമായിരുന്നു; ഒരു വൈരി എനിക്കെതിരേ ഉയർന്നുവരുന്നെങ്കിൽ എനിക്കോടിമറയാൻ കഴിയുമായിരുന്നു.
The taunts were not those of a foe that I could have borne; the disdain was not that of an enemy I could have shunned them:
13 എന്നാൽ എന്റെ സഹചാരിയും എന്റെ ഉറ്റ സുഹൃത്തും എന്നോടു സമനായ മനുഷ്യനുമായ നീയാണല്ലോ അതു ചെയ്തത്,
but it was you, my equal, my dear and familiar friend.
14 ഒരിക്കൽ ദൈവാലയത്തിൽവെച്ച് നിന്നോടൊപ്പം ഹൃദ്യസമ്പർക്കം ആസ്വദിച്ചിരുന്നു, അവിടെ ജനസമൂഹത്തോടൊപ്പം നാം ഒരുമിച്ച് നടന്നുപോയപ്പോൾത്തന്നെ.
We used to be so close, together we walked in God’s house with the crowd.
15 എന്റെ ശത്രുക്കളുടെമേൽ മരണം പതുങ്ങിനടക്കട്ടെ; അവർ ജീവനോടെതന്നെ പാതാളത്തിലേക്കു നിപതിക്കട്ടെ, കാരണം തിന്മ അവരുടെയിടയിൽ കുടികൊള്ളുന്നുണ്ടല്ലോ. (Sheol )
May death suddenly take them, may they go down to Sheol alive, for evil lives in their homes and their hearts. (Sheol )
16 എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു, യഹോവ എന്നെ രക്ഷിക്കുന്നു.
But I will call on God, the Lord will save me.
17 വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും ഞാൻ ആകുലതയാൽ വിലപിക്കുകയും അവിടന്നെന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു.
Evening and morning and noon I lament and moan. He will hear my voice;
18 പലരും എന്നെ എതിർക്കുന്നെങ്കിലും എനിക്കെതിരായി വരുന്ന ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ അപായപ്പെടുത്താതെ മോചിപ്പിക്കുന്നു.
though I am attacked by many he will rescue me, unharmed from the war.
19 അനാദികാലംമുതലേ സിംഹാസനസ്ഥനായിരിക്കുന്ന മാറ്റമില്ലാത്ത ദൈവം, എന്റെ ശത്രുക്കളുടെ ആരവാരംകേട്ട് അവരെ ലജ്ജിതരാക്കും കാരണം അവർക്കു ദൈവഭയമില്ല. (സേലാ)
God, who sits on his ancient throne will hear and will humble them, for they never change, they never fear God. (Selah)
20 എന്റെ സ്നേഹിതർ തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിക്കുന്നു; അവർ തങ്ങളുടെ ഉടമ്പടി ലംഘിക്കുന്നു.
My friend turned against me, betrayed his word.
21 അവരുടെ ഭാഷണം വെണ്ണപോലെ മാർദവമുള്ളത്, എന്നിരുന്നാലും അവരുടെ ഹൃദയത്തിൽ യുദ്ധമാണുള്ളത്; അവരുടെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളത്, എന്നിട്ടും അവർ ഊരിയ വാളുകൾതന്നെ.
His mouth was smoother than butter, but war filled his heart. His words were softer than oil, but sharper than swords.
22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക അവിടന്നു നിന്നെ പുലർത്തും; നീതിനിഷ്ഠർ നിപതിക്കാൻ അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.
Cast your burden on the Lord, and he will sustain you. He will never let the righteous be shaken.
23 എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ നാശത്തിന്റെ കുഴിയിലേക്കു തള്ളിയിടും; രക്തദാഹികളും വഞ്ചകരും അവരുടെ ആയുസ്സിന്റെ പകുതിപോലും കാണുകയില്ല. എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
But you, God, will hurl them down to the deepest pit. Bloody and treacherous people will not live out half their days; but I will trust you.