< സങ്കീർത്തനങ്ങൾ 54 >
1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. സീഫ്യർ ചെന്നു ശൗലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ചമച്ചതു. ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ; അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.
(Til sangmesteren. Med strengespil. En maskil af David, da zifitterne kom og sagde til Saul: "David har skjult sig hos os".) Frels mig o Gud, ved dit navn og skaf mig min ret ved din Vælde,
2 ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ ശ്രദ്ധിക്കണമേ.
hør, o Gud, min Bøn, lyt til min Munds Ord!
3 അപരിചിതർ എന്നെ ആക്രമിക്കുന്നു; അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു— അവർക്ക് ദൈവത്തെപ്പറ്റി ചിന്തയില്ല. (സേലാ)
Thi frække står op imod mig, Voldsmænd vil tage mit Liv; Gud har de ikke for Øje. (Sela)
4 ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം; കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്.
Se, min Hjælper er Gud, Herren støtter min Sjæl!
5 എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ; അങ്ങയുടെ വിശ്വസ്തതയാൽ അവരെ നശിപ്പിച്ചുകളയണമേ.
Det onde vende sig mod mine Fjender, udryd dem i din Trofasthed!
6 ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും; യഹോവേ, തിരുനാമത്തെ ഞാൻ വാഴ്ത്തും, അതു നല്ലതല്ലോ.
Da vil jeg frivilligt ofre til dig, prise dit Navn, o HERRE, thi det er godt;
7 അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു, ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾക്കൊരു വിജയോത്സവമായിരിക്കും.
thi det frier mig ud af al Nød; mit Øje skuer med Fryd mine Fjender!