< സങ്കീർത്തനങ്ങൾ 52 >

1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ഏദോമ്യനായ ദോയേഗ് ചെന്നു ശൗലിനോട്: “ദാവീദ് അഹീമെലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ ചമച്ചതു. സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്? ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ, ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ?
達味訓誨歌,交與樂官。 作於厄東人多厄格前去報告撒烏耳,說達味到了阿希默肋客家後。 你這以作惡端為能事的人!你為什麼竟以罪為榮為幸?
2 വഞ്ചന വിതയ്ക്കുന്നവരേ, നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു; അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.
你這欺詐的人,你時時懷念邪惡,你的舌頭正如一把銳利的剃刀。
3 നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. (സേലാ)
你愛作惡超過行善,你愛說謊超過真言。
4 വഞ്ചനനിറഞ്ഞ നാവേ, നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!
你這欺詐虛偽的舌頭,凡人的話你都羨慕。
5 ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം: അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. (സേലാ)
為此,天主必要消滅你,把你永遠廢去,要帳幕中拔去你,由人間將你根除。
6 നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും; നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,
義人見了必然害怕,要對他冷嘲熱笑說:
7 “ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട് മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന ആ മനുഷ്യൻ ഇതാ!”
請看,這便是那不以天主作自己保障的人,他只依恃自己的財富,以邪惡而誇勝。
8 ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവുമരംപോലെയല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു.
我卻好像天主殿中的茂盛橄欖樹,全心信賴天主的慈愛,一直到永久。
9 അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും. അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ.
上主行了此事,我要永遠稱頌你,我要在你聖徒的面前,讚揚你美善的聖名。

< സങ്കീർത്തനങ്ങൾ 52 >