< സങ്കീർത്തനങ്ങൾ 5 >
1 സംഗീതസംവിധായകന്. വേണുനാദത്തോടെ. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ, എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ.
О наследствующем, Псалом Давиду. Глаголы моя внуши, Господи, разумей звание мое.
2 എന്റെ രാജാവും എന്റെ ദൈവവുമേ, സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ, അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.
Вонми гласу моления моего, Царю мой и Боже мой: яко к Тебе помолюся, Господи.
3 യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ; പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.
Заутра услыши глас мой: заутра предстану Ти, и узриши мя:
4 അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ; തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല.
яко Бог не хотяй беззакония Ты еси: не приселится к Тебе лукавнуяй,
5 അവിടത്തെ സന്നിധിയിൽ ധിക്കാരികൾ നിൽക്കുകയില്ല. അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;
ниже пребудут беззаконницы пред очима Твоима: возненавидел еси вся делающыя беззаконие,
6 വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു. രക്തദാഹികളെയും വഞ്ചകരെയും യഹോവയ്ക്ക് അറപ്പാകുന്നു.
погубиши вся глаголющыя лжу: мужа кровей и льстива гнушается Господь.
7 എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ, അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും; അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും.
Аз же множеством милости Твоея вниду в дом Твой, поклонюся ко храму святому Твоему, в страсе Твоем.
8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം, അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ; അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ.
Господи, настави мя правдою Твоею, враг моих ради исправи пред Тобою путь мой.
9 അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല; അവരുടെ ഹൃദയം നാശകൂപംതന്നെ. അവരുടെ കണ്ഠം തുറന്ന ശവക്കല്ലറയാണ്; നാവിനാലവർ മുഖസ്തുതിയുരുവിടുന്നു.
Яко несть во устех их истины, сердце их суетно, гроб отверст гортань их, языки своими льщаху.
10 അല്ലയോ ദൈവമേ! അവരെ കുറ്റക്കാരായി വിധിക്കണമേ, അവരുടെതന്നെ ഗൂഢാലോചനയാൽ അവർ നിലംപതിക്കട്ടെ. അങ്ങേക്കെതിരേ അവർ കലാപം ഉയർത്തിയിരിക്കുന്നു, അവരെ അവരുടെ പാപങ്ങളുടെ ബാഹുല്യംനിമിത്തം പുറന്തള്ളണമേ.
Суди им, Боже, да отпадут от мыслей своих: по множеству нечестия их изрини я, яко преогорчиша Тя, Господи.
11 എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ; അവരെന്നും ആനന്ദഗാനമാലപിക്കട്ടെ. തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി, അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ.
И да возвеселятся вси уповающии на Тя, во век возрадуются, и вселишися в них: и похвалятся о Тебе любящии имя Твое.
12 യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു.
Яко Ты благословиши праведника, Господи, яко оружием благоволения венчал еси нас.