< സങ്കീർത്തനങ്ങൾ 44 >

1 സംഗീതസംവിധായകന്. കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. ദൈവമേ, സ്വന്തം ചെവിയാൽ ഞങ്ങൾ കേട്ടിരിക്കുന്നു; പൂർവകാലത്ത് അങ്ങ് അവർക്കുവേണ്ടി ചെയ്തവയെല്ലാം ഞങ്ങളുടെ പൂർവികർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു.
В конец, сынов Кореовых, в разум, псалом. Боже, ушима нашима услышахом, и отцы наши возвестиша нам дело, еже соделал еси во днех их, во днех древних.
2 അവിടത്തെ കരംകൊണ്ട് അങ്ങ് രാഷ്ട്രങ്ങളെ തുരത്തിയോടിച്ചു ഞങ്ങളുടെ പൂർവികർക്കു ദേശം അവകാശമായി നൽകി; അവിടന്ന് ജനതകളെ ഞെരിച്ചമർത്തി ഞങ്ങളുടെ പൂർവികരെ തഴച്ചുവളരുമാറാക്കി.
Рука Твоя языки потреби, и насадил я еси: озлобил еси люди и изгнал еси я.
3 അവർ ദേശം കൈവശമാക്കിയത് അവരുടെ വാളിനാലോ ജയം നേടിയത് അവരുടെ ഭുജത്താലോ ആയിരുന്നില്ല; അവരോടുള്ള സ്നേഹംനിമിത്തം അവിടത്തെ വലതുകരവും ബലമേറിയ ഭുജവും തിരുമുഖപ്രകാശവും ആണല്ലോ അവ സാധ്യമാക്കിയത്.
Не бо мечем своим наследиша землю, и мышца их не спасе их, но десница Твоя и мышца Твоя и просвещение лица Твоего, яко благоволил еси в них.
4 അങ്ങ് എന്റെ രാജാവും ദൈവവും ആകുന്നു, അവിടന്ന് യാക്കോബിന് വിജയമരുളുന്നു.
Ты еси сам Царь мой и Бог мой, заповедаяй спасения Иаковля.
5 അവിടത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ പിന്തിരിഞ്ഞോടുമാറാക്കുന്നു; അവിടത്തെ നാമത്താൽ ഞങ്ങളുടെ എതിരാളികളെ ചവിട്ടിമെതിക്കുന്നു.
О Тебе враги нашя избодем роги, и о имени Твоем уничижим востающыя на ны.
6 എന്റെ വില്ലിൽ ഞാൻ ആശ്രയിക്കുന്നില്ല, എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല;
Не на лук бо мой уповаю, и мечь мой не спасет мене:
7 എന്നാൽ ശത്രുക്കളുടെമേൽ അങ്ങാണ് ഞങ്ങൾക്കു വിജയംനൽകുന്നത്, അങ്ങ് ഞങ്ങളുടെ എതിരാളികളെ ലജ്ജിതരാക്കുന്നു.
спасл бо еси нас от стужающих нам, и ненавидящих нас посрамил еси.
8 ദിവസംമുഴുവനും ഞങ്ങൾ ദൈവത്തിൽ പ്രശംസിക്കുന്നു, അവിടത്തെ നാമം ഞങ്ങൾ നിത്യം വാഴ്ത്തുന്നു. (സേലാ)
О Бозе похвалимся весь день, и о имени Твоем исповемыся во век.
9 എന്നാൽ ഇപ്പോൾ അവിടന്ന് ഞങ്ങളെ തിരസ്കരിച്ച് ലജ്ജിതരാക്കിയിരിക്കുന്നു; അവിടന്ന് ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ.
Ныне же отринул еси и посрамил еси нас, и не изыдеши, Боже, в силах наших.
10 അങ്ങ് ഞങ്ങളെ ശത്രുക്കൾക്കുമുമ്പിൽ പിന്തിരിഞ്ഞോടാനിടയാക്കി, ഞങ്ങളുടെ എതിരാളികൾ ഞങ്ങളെ കൊള്ളയടിച്ചിരിക്കുന്നു.
Возвратил еси нас вспять при вразех наших, и ненавидящии нас расхищаху себе.
11 ആടുകളെ എന്നപോലെ ഞങ്ങളെ തിന്നൊടുക്കാൻ അവർക്ക് അങ്ങ് അനുമതി നൽകി ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചുമിരിക്കുന്നു.
Дал еси нас яко овцы снеди, и во языцех разсеял ны еси.
12 അങ്ങ് അങ്ങയുടെ ജനത്തെ തുച്ഛവിലയ്ക്കു വിറ്റുകളഞ്ഞു, ആ വിനിമയത്തിൽ ഒരു നേട്ടവും കൈവന്നില്ല.
Отдал еси люди Твоя без цены, и не бе множество в восклицаниих наших.
13 അങ്ങ് ഞങ്ങളെ അയൽവാസികൾക്ക് അപമാനവും ചുറ്റുമുള്ളവർക്കിടയിൽ നിന്ദയും അപഹാസവും ആക്കിയിരിക്കുന്നു.
Положил еси нас поношение соседом нашым, подражнение и поругание сущым окрест нас.
14 അങ്ങ് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ഒരു പഴമൊഴിയും; ജനതകൾക്കിടയിൽ പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
Положил еси нас в притчу во языцех, покиванию главы в людех.
15 എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ കുത്തുവാക്കുകളും പ്രതികാരത്തോടെ എന്നെ കീഴടക്കാൻ ശ്രമിക്കുന്ന ശത്രുക്കളിൽനിന്നുമുള്ള അപമാനവും ദിവസം മുഴുവൻ എന്റെമുമ്പിൽ ഇരിക്കുന്നു എന്റെ മുഖം ലജ്ജയാൽ മൂടിയുമിരിക്കുന്നു.
Весь день срам мой предо мною есть, и студ лица моего покры мя,
от гласа поношающаго и оклеветающаго, от лица вражия и изгонящаго.
17 ഇതൊക്കെയും ഞങ്ങൾക്കുമേൽ വന്നുഭവിച്ചിട്ടും, ഞങ്ങൾ അങ്ങയെ മറന്നിട്ടില്ല; അവിടത്തെ ഉടമ്പടിയോട് അവിശ്വസ്തരായിട്ടുമില്ല.
Сия вся приидоша на ны, и не забыхом Тебе, и не неправдовахом в завете Твоем,
18 ഞങ്ങളുടെ ഹൃദയം പിന്തിരിഞ്ഞിട്ടില്ല; അവിടത്തെ പാതകളിൽനിന്ന് ഞങ്ങളുടെ കാലടികൾ വ്യതിചലിച്ചിട്ടുമില്ല.
и не отступи вспять сердце наше: и уклонил еси стези нашя от пути Твоего,
19 എന്നാൽ അവിടന്നു ഞങ്ങളെ തകർക്കുകയും കുറുനരികൾക്കൊരു സങ്കേതമായി മാറ്റുകയും ചെയ്തിരിക്കുന്നു; അവിടന്ന് ഞങ്ങളെ ഘോരാന്ധകാരത്താൽ മൂടിയിരിക്കുന്നു.
яко смирил еси нас на месте озлобления, и прикры ны сень смертная.
20 ഞങ്ങളുടെ ദൈവത്തിന്റെ തിരുനാമം ഞങ്ങൾ മറക്കുകയോ, അന്യദേവന്റെ മുമ്പിൽ കൈമലർത്തുകയോ ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ,
Аще забыхом имя Бога нашего, и аще воздехом руки нашя к богу чуждему,
21 ദൈവം അതു കണ്ടെത്താതിരിക്കുമോ? അവിടന്ന് ഹൃദയരഹസ്യങ്ങളെ അറിയുന്നവനാണല്ലോ.
не Бог ли взыщет сих? Той бо весть тайная сердца.
22 എന്നിട്ടും അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു; അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു.
Зане Тебе ради умерщвляемся весь день, вменихомся яко овцы заколения.
23 കർത്താവേ, ഉണരണമേ! അങ്ങ് നിദ്രയിലമരുന്നത് എന്തിന്? ഉണർന്നെഴുന്നേറ്റാലും! എന്നെന്നേക്കുമായി ഞങ്ങളെ ഉപേക്ഷിക്കരുതേ.
Востани, вскую спиши, Господи? Воскресени, и не отрини до конца.
24 അങ്ങെന്തിനാണ് ഞങ്ങൾക്കു മുഖം മറയ്ക്കുന്നത്? ഞങ്ങളുടെ കഷ്ടവും പീഡയും മറക്കുന്നതും എന്തിന്?
Вскую лице Твое отвращаеши? Забываеши нищету нашу и скорбь нашу?
25 ഞങ്ങൾ പൂഴിയോളം താഴ്ത്തപ്പെട്ടിരിക്കുന്നു; ഞങ്ങളുടെ വയറ് നിലത്തു പറ്റിക്കിടക്കുന്നു.
Яко смирися в персть душа наша, прильпе земли утроба наша.
26 കർത്താവേ, എഴുന്നേറ്റാലും, ഞങ്ങളെ സഹായിച്ചാലും; അവിടത്തെ അചഞ്ചലസ്നേഹത്താൽ ഞങ്ങളെ മോചിപ്പിച്ചാലും.
Воскресени, Господи, помози нам, и избави нас имене ради Твоего.

< സങ്കീർത്തനങ്ങൾ 44 >