< സങ്കീർത്തനങ്ങൾ 33 >

1 നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക; പരമാർഥികളുടെ സ്തുതി ഉചിതംതന്നെ.
רננו צדיקים ביהוה לישרים נאוה תהלה׃
2 കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക; പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക.
הודו ליהוה בכנור בנבל עשור זמרו לו׃
3 അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക; വൈദഗ്ദ്ധ്യത്തോടെ വാദ്യങ്ങളിൽ ആനന്ദസ്വരം മുഴക്കുക.
שירו לו שיר חדש היטיבו נגן בתרועה׃
4 കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു; അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ.
כי ישר דבר יהוה וכל מעשהו באמונה׃
5 യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു.
אהב צדקה ומשפט חסד יהוה מלאה הארץ׃
6 യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു, തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും.
בדבר יהוה שמים נעשו וברוח פיו כל צבאם׃
7 അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു; ആഴിയെ കലവറകളിൽ സംഭരിക്കുന്നു.
כנס כנד מי הים נתן באצרות תהומות׃
8 സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ; ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ.
ייראו מיהוה כל הארץ ממנו יגורו כל ישבי תבל׃
9 കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി; അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി.
כי הוא אמר ויהי הוא צוה ויעמד׃
10 യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു; ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു.
יהוה הפיר עצת גוים הניא מחשבות עמים׃
11 എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും.
עצת יהוה לעולם תעמד מחשבות לבו לדר ודר׃
12 യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്, അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും.
אשרי הגוי אשר יהוה אלהיו העם בחר לנחלה לו׃
13 യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; സകലമാനവവംശത്തെയും വീക്ഷിക്കുന്നു;
משמים הביט יהוה ראה את כל בני האדם׃
14 അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന് ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു—
ממכון שבתו השגיח אל כל ישבי הארץ׃
15 അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു, അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു.
היצר יחד לבם המבין אל כל מעשיהם׃
16 സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല; തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല.
אין המלך נושע ברב חיל גבור לא ינצל ברב כח׃
17 പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം; അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല.
שקר הסוס לתשועה וברב חילו לא ימלט׃
18 എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്,
הנה עין יהוה אל יראיו למיחלים לחסדו׃
19 അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.
להציל ממות נפשם ולחיותם ברעב׃
20 എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു.
נפשנו חכתה ליהוה עזרנו ומגננו הוא׃
21 നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു, കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു.
כי בו ישמח לבנו כי בשם קדשו בטחנו׃
22 ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.
יהי חסדך יהוה עלינו כאשר יחלנו לך׃

< സങ്കീർത്തനങ്ങൾ 33 >