< സങ്കീർത്തനങ്ങൾ 24 >
1 ദാവീദിന്റെ ഒരു സങ്കീർത്തനം. ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്, ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;
Psalmus David, Prima sabbathi. Domini est terra, et plenitudo eius: orbis terrarum, et universi, qui habitant in eo.
2 കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
Quia ipse super maria fundavit eum: et super flumina praeparavit eum.
3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക? അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?
Quis ascendet in montem Domini? aut quis stabit in loco sancto eius?
4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ, വിഗ്രഹത്തിൽ ആശ്രയിക്കാതെയും വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.
Innocens manibus et mundo corde, qui non accepit in vano animam suam, nec iuravit in dolo proximo suo.
5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.
Hic accipiet benedictionem a Domino: et misericordiam a Deo salutari suo.
6 ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ, യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. (സേലാ)
Haec est generatio quaerentium eum, quaerentium faciem Dei Iacob.
7 കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
Attollite portas principes vestras, et elevamini portae aeternales: et introibit rex gloriae.
8 മഹത്ത്വത്തിന്റെ രാജാവ് ആരാണ്? ശക്തനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവതന്നെ.
Quis est iste rex gloriae? Dominus fortis et potens: Dominus potens in praelio.
9 കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
Attollite portas principes vestras, et elevamini portae aeternales: et introibit rex gloriae.
10 മഹത്ത്വത്തിന്റെ രാജാവ് ആരാണ്? സൈന്യങ്ങളുടെ യഹോവ— അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. (സേലാ)
Quis est iste rex gloriae? Dominus virtutum ipse est rex gloriae.