< സങ്കീർത്തനങ്ങൾ 23 >
1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.
Господь пасет мя, и ничтоже мя лишит.
2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു, പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,
На месте злачне, тамо всели мя, на воде покойне воспита мя.
3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു. തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
Душу мою обрати, настави мя на стези правды, имене ради Своего.
4 മരണനിഴലിൻ താഴ്വരയിൽക്കൂടി ഞാൻ സഞ്ചരിച്ചെന്നാലും, ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല, എന്നോടൊപ്പം അവിടന്നുണ്ടല്ലോ; അവിടത്തെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
Аще бо и пойду посреде сени смертныя, не убоюся зла, яко Ты со мною еси: жезл Твой и палица Твоя, та мя утешиста.
5 എന്റെ ശത്രുക്കളുടെമുമ്പിൽ, അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു. എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
Уготовал еси предо мною трапезу сопротив стужающым мне: умастил еси елеом главу мою, и чаша твоя упоявающи мя, яко державна.
6 എന്റെ ആയുഷ്കാലമെല്ലാം നന്മയും കരുണയും എന്നെ പിൻതുടരും, നിശ്ചയം, ഞാൻ യഹോവയുടെ ആലയത്തിൽ നിത്യം വസിക്കും.
И милость Твоя поженет мя вся дни живота моего, и еже вселитимися в дом Господень в долготу дний.