< സങ്കീർത്തനങ്ങൾ 16 >

1 ദാവീദിന്റെ ഒരു സ്വർണഗീതം. എന്റെ ദൈവമേ, എന്നെ കാത്തുസംരക്ഷിക്കണമേ, അങ്ങയിലാണല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്.
Davut'un Miktamı Koru beni, ey Tanrı, Çünkü sana sığınıyorum.
2 ഞാൻ യഹോവയോട്, “അങ്ങാണെന്റെ കർത്താവ്; അവിടന്നൊഴികെ എനിക്കൊരു നന്മയുമില്ല” എന്നു പറഞ്ഞു.
RAB'be dedim ki, “Efendim sensin. Senden öte mutluluk yok benim için.”
3 ഭൂമിയിലുള്ള ദൈവഭക്തരെക്കുറിച്ച്, “അവർ ആദരണീയരാണ് അവരിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു” എന്നു പറഞ്ഞു.
Ülkedeki kutsallara gelince, Soyludur onlar, biricik zevkim onlardır.
4 അന്യദേവന്മാരെ പിൻതുടരുന്നവരുടെ ആകുലതകൾ അനവധിയായിരിക്കും. ഞാൻ അവർക്കു രക്തബലിതർപ്പണം നടത്തുകയോ അവരുടെ നാമങ്ങൾ എന്റെ അധരങ്ങളിൽ ഉച്ചരിക്കുകയോ ചെയ്യുകയില്ല.
Başka ilahların ardınca koşanların derdi artacak. Onların kan sunularını dökmeyeceğim, Adlarını ağzıma almayacağım.
5 യഹോവേ, അങ്ങുമാത്രമാണ് എന്റെ ഓഹരി, എന്റെ പാനപാത്രം; അവിടന്ന് എന്റെ ഭാഗധേയം സുരക്ഷിതമാക്കിയിരിക്കുന്നു.
Benim payıma, Benim kâseme düşen sensin, ya RAB; Yaşamım senin ellerinde.
6 അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, മനോഹരമായ ഒരു ഓഹരി എനിക്കു ലഭിച്ചിരിക്കുന്നു.
Payıma ne güzel yerler düştü, Ne harika bir mirasım var!
7 എനിക്കു ബുദ്ധിയുപദേശം നൽകുന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രിയിലും എന്റെ ഹൃദയം എന്നെ പ്രബോധിപ്പിക്കുന്നു.
Övgüler sunarım bana öğüt veren RAB'be, Geceleri bile vicdanım uyarır beni.
8 ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
Gözümü RAB'den ayırmam, Sağımda durduğu için sarsılmam.
9 അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും സുരക്ഷിതമായി വിശ്രമിക്കും,
Bu nedenle içim sevinç dolu, yüreğim coşuyor, Bedenim güven içinde.
10 എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല, അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അനുവദിക്കുകയുമില്ല. (Sheol h7585)
Çünkü sen beni ölüler diyarına terk etmezsin, Sadık kulunun çürümesine izin vermezsin. (Sheol h7585)
11 ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും, അവിടത്തെ വലതുഭാഗത്ത് എന്നും പ്രമോദങ്ങളുണ്ട്.
Yaşam yolunu bana bildirirsin. Bol sevinç vardır senin huzurunda, Sağ elinden mutluluk eksilmez.

< സങ്കീർത്തനങ്ങൾ 16 >