< സങ്കീർത്തനങ്ങൾ 149 >
1 യഹോവയെ വാഴ്ത്തുക. യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക, അങ്ങയുടെ വിശ്വസ്തരുടെ സഭയിൽ അവിടത്തെ സ്തുതിയും.
Praise JAH. Sing to YHWH a new song, his praise in the assembly of the faithful ones.
2 ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ ആനന്ദിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആഹ്ലാദിക്കട്ടെ.
Let Israel rejoice in him who made them. Let the people of Zion be joyful in their King.
3 അവർ നൃത്തമാടിക്കൊണ്ട് തിരുനാമത്തെ സ്തുതിക്കട്ടെ തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവിടത്തേക്ക് സംഗീതമാലപിക്കട്ടെ.
Let them praise his name in the dance. Let them sing praises to him with tambourine and harp.
4 കാരണം യഹോവ തന്റെ ജനത്തിൽ സന്തോഷിക്കുന്നു; അവിടന്ന് വിനയാന്വിതരെ വിജയകിരീടം അണിയിക്കുന്നു.
For YHWH takes pleasure in his people. He crowns the humble with salvation.
5 അങ്ങയുടെ വിശ്വസ്തർ അവിടത്തെ മഹത്ത്വത്തിൽ ആനന്ദിക്കട്ടെ അവർ തങ്ങളുടെ കിടക്കകളിൽ ആനന്ദഗീതം ആലപിക്കട്ടെ.
Let the faithful ones rejoice in glory. Let them sing for joy on their beds.
6 ദൈവത്തിന്റെ സ്തുതി അവരുടെ വായിലും ഇരുവായ്ത്തലയുള്ള വാൾ അവരുടെ കൈകളിലും ഉണ്ടായിരിക്കട്ടെ,
May the high praises of God be in their mouths, and a two-edged sword in their hand;
7 രാഷ്ട്രങ്ങളോട് പ്രതികാരംചെയ്യുന്നതിനും ജനതകൾക്കു ശിക്ഷ നൽകുന്നതിനും
To execute vengeance on the nations, and punishments on the peoples;
8 അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരുമ്പു വിലങ്ങുകളാലും ബന്ധിക്കുന്നതിനും
To bind their kings with chains, and their nobles with fetters of iron;
9 അവർക്കെതിരേ എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി നടപ്പിൽവരുത്തുന്നതിനുംതന്നെ— ഇത് അവിടത്തെ എല്ലാ വിശ്വസ്തർക്കുമുള്ള ബഹുമതിയാകുന്നു. യഹോവയെ വാഴ്ത്തുക.
to execute on them the written judgment. All his faithful ones have this honor. Praise JAH.