< സങ്കീർത്തനങ്ങൾ 145 >

1 ദാവീദിന്റെ ഒരു സ്തോത്രസങ്കീർത്തനം. എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; അവിടത്തെ നാമം ഞാൻ എന്നുമെന്നും വാഴ്ത്തും.
תהלה לדוד ארוממך אלוהי המלך ואברכה שמך לעולם ועד׃
2 ദിനംപ്രതി ഞാൻ അങ്ങയെ വാഴ്ത്തും തിരുനാമം ഞാൻ എന്നെന്നേക്കും പുകഴ്ത്തും.
בכל יום אברכך ואהללה שמך לעולם ועד׃
3 യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; അവിടത്തെ മഹിമയുടെ വ്യാപ്തി ഗ്രഹിക്കുന്നതിന് ആർക്കും കഴിയുകയില്ല.
גדול יהוה ומהלל מאד ולגדלתו אין חקר׃
4 ഓരോ തലമുറയും അനന്തരതലമുറയോട് അവിടത്തെ വീര്യപ്രവൃത്തികളെപ്പറ്റി ഘോഷിക്കട്ടെ.
דור לדור ישבח מעשיך וגבורתיך יגידו׃
5 അവർ അവിടത്തെ പ്രതാപമുള്ള തേജസ്സിന്റെ മഹത്ത്വത്തെയും ഞാൻ അവിടത്തെ അത്ഭുതകരമായ പ്രവൃത്തികളെയും ധ്യാനിക്കും.
הדר כבוד הודך ודברי נפלאותיך אשיחה׃
6 അവർ അങ്ങയുടെ അത്ഭുതാദരവുകൾനിറഞ്ഞ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി വിവരിക്കും ഞാൻ അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും.
ועזוז נוראתיך יאמרו וגדולתיך אספרנה׃
7 അവർ അങ്ങയുടെ അനന്തമായ നന്മകളെപ്പറ്റി ആഘോഷിക്കും അങ്ങയുടെ നീതിയെപ്പറ്റി ആനന്ദഗാനങ്ങൾ ആലപിക്കും.
זכר רב טובך יביעו וצדקתך ירננו׃
8 യഹോവ ആർദ്രഹൃദയനും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
חנון ורחום יהוה ארך אפים וגדל חסד׃
9 യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവിടന്ന് കരുണയുള്ളവനാണ്.
טוב יהוה לכל ורחמיו על כל מעשיו׃
10 യഹോവേ, അവിടത്തെ സകലസൃഷ്ടികളും അവിടത്തെ വാഴ്ത്തുന്നു, അവിടത്തെ വിശ്വസ്തർ അങ്ങയെ പുകഴ്ത്തുന്നു.
יודוך יהוה כל מעשיך וחסידיך יברכוכה׃
11 അവർ അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റിയും അവിടത്തെ ശക്തിയെപ്പറ്റിയും വിവരിക്കും,
כבוד מלכותך יאמרו וגבורתך ידברו׃
12 അതുകൊണ്ട് മനുഷ്യരെല്ലാം അങ്ങയുടെ വീര്യപ്രവൃത്തികളെയും അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപ്രതാപത്തെയും അറിയട്ടെ.
להודיע לבני האדם גבורתיו וכבוד הדר מלכותו׃
13 അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു, അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കും. യഹോവ തന്റെ സകലവാഗ്ദാനങ്ങളിലും വിശ്വാസയോഗ്യനും തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.
מלכותך מלכות כל עלמים וממשלתך בכל דור ודור׃
14 യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.
סומך יהוה לכל הנפלים וזוקף לכל הכפופים׃
15 സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു, അവർക്കെല്ലാം അങ്ങ് യഥാസമയം ആഹാരം നൽകുന്നു.
עיני כל אליך ישברו ואתה נותן להם את אכלם בעתו׃
16 അവിടന്ന് തൃക്കൈ തുറക്കുന്നു ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു.
פותח את ידך ומשביע לכל חי רצון׃
17 യഹോവ തന്റെ എല്ലാ വഴികളിലും നീതിനിഷ്ഠൻ ആകുന്നു തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.
צדיק יהוה בכל דרכיו וחסיד בכל מעשיו׃
18 യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, സത്യസന്ധമായി വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, സമീപസ്ഥനാകുന്നു.
קרוב יהוה לכל קראיו לכל אשר יקראהו באמת׃
19 തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹങ്ങൾ അവിടന്ന് സഫലമാക്കുന്നു; അവരുടെ കരച്ചിൽകേട്ട് അവരെ രക്ഷിക്കുന്നു.
רצון יראיו יעשה ואת שועתם ישמע ויושיעם׃
20 തന്നെ സ്നേഹിക്കുന്ന സകലരെയും യഹോവ സംരക്ഷിക്കുന്നു, എന്നാൽ സകലദുഷ്ടരെയും അവിടന്ന് നശിപ്പിക്കും.
שומר יהוה את כל אהביו ואת כל הרשעים ישמיד׃
21 എന്റെ വായ് യഹോവയുടെ സ്തുതികൾ ഉയർത്തും. സർവജീവജാലങ്ങളും അവിടത്തെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
תהלת יהוה ידבר פי ויברך כל בשר שם קדשו לעולם ועד׃

< സങ്കീർത്തനങ്ങൾ 145 >