< സങ്കീർത്തനങ്ങൾ 136 >
1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ.
Waaqayyoof galata galchaa; inni gaariidhaatii.
2 ദേവാധിദൈവത്തിനു സ്തോത്രംചെയ്‌വിൻ.
Waaqa waaqotaatiif galata galchaa.
3 കർത്താധികർത്താവിനു സ്തോത്രംചെയ്‌വിൻ.
Gooftaa Gooftotaatiif galata galchaa:
4 മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഏകദൈവത്തിന് സ്തോത്രംചെയ്‌വിൻ.
inni kophaa isaa dinqii gurguddaa hojjeta;
5 വിവേകത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
inni ogummaa isaatiin samiiwwan uume;
6 ജലപ്പരപ്പിനുമീതേ ഭൂമിയെ വിരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
inni bishaanota irratti lafa diriirse;
7 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ—
inni ifa gurguddaa hojjete;
8 പകലിന്റെ അധിപതിയായി സൂര്യനെയും,
inni akka biiftuun guyyaa mootu godhe;
9 രാത്രിയുടെ അധിപതിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
inni akka jiʼii fi urjiiwwan halkan moʼan godhe;
10 ഈജിപ്റ്റിലെ ആദ്യജാതന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
inni hangafa Gibxi dhaʼe;
11 അവരുടെ ഇടയിൽനിന്ന് ഇസ്രായേലിനെ പുറപ്പെടുവിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
inni isaan gidduudhaa Israaʼelin baase;
12 കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലുംതന്നെ;
harka jabaa fi irree diriiraadhaan Israaʼelin baase;
13 ചെങ്കടലിനെ വിഭജിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
inni Galaana Diimaa iddoo lamatti gargarii qoode;
14 അവിടന്ന് ഇസ്രായേലിനെ അതിന്റെ മധ്യത്തിൽക്കൂടി നടത്തി,
inni galaana gidduudhaan Israaʼelin dabarse;
15 അവിടന്ന് ഫറവോനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും ചെങ്കടലിലേക്ക് തൂത്തെറിഞ്ഞു,
Faraʼoonii fi loltoota isaa garuu Galaana Diimaatti naqe;
16 തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
inni saba ofii isaa gammoojjii keessa geggeesse;
17 മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
inni mootota gurguddaa dhaʼe;
18 അവിടന്ന് ശക്തരായ രാജാക്കന്മാരെ വധിച്ചുകളഞ്ഞു—
inni mootota jajjaboo fixe;
19 അമോര്യരുടെ രാജാവായ സീഹോനെയും
inni Sihoon mootii Amoorotaa ajjeese;
20 ബാശാൻരാജാവായ ഓഗിനെയും—
inni Oogi mootii Baashaan ajjeese;
21 അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി,
inni biyya isaanii dhaala godhee kenne;
22 തന്റെ ദാസനായ ഇസ്രായേലിനു പൈതൃകാവകാശമായിത്തന്നെ.
dhaala godhee garbicha isaa Israaʼeliif kenne;
23 അവിടന്ന് നമ്മെ നമ്മുടെ താഴ്ചയിൽ ഓർത്തു.
Inni yeroo nu gad deebinetti nu yaadate;
24 അവിടന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽനിന്ന് മോചിപ്പിച്ചു.
inni harka diinota keenyaatii nu baase,
25 അവിടന്ന് സകലജീവികൾക്കും ആഹാരം നൽകുന്നു.
inni uumama hundaaf soora kenna;
26 സ്വർഗത്തിലെ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
Waaqa samiitiif galata galchaa.