< സങ്കീർത്തനങ്ങൾ 136 >

1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ.
Ku yi godiya ga Ubangiji, gama nagari ne shi.
2 ദേവാധിദൈവത്തിനു സ്തോത്രംചെയ്‌വിൻ.
Ku yi godiya ga Allahn alloli.
3 കർത്താധികർത്താവിനു സ്തോത്രംചെയ്‌വിൻ.
Ku yi godiya ga Ubangijin iyayengiji.
4 മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഏകദൈവത്തിന് സ്തോത്രംചെയ്‌വിൻ.
Gare shi wanda shi kaɗai yake aikata abubuwan banmamaki,
5 വിവേകത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
Wanda ta wurin ganewarsa ya yi sammai,
6 ജലപ്പരപ്പിനുമീതേ ഭൂമിയെ വിരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
Wanda ya shimfiɗa duniya a kan ruwaye,
7 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ—
Wanda ya yi manyan haskoki,
8 പകലിന്റെ അധിപതിയായി സൂര്യനെയും,
Rana don tă yi mulkin yini,
9 രാത്രിയുടെ അധിപതിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
Wata da taurari kuma don su yi mulkin dare;
10 ഈജിപ്റ്റിലെ ആദ്യജാതന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
Gare shi wanda ya kashe’ya’yan fari Masar
11 അവരുടെ ഇടയിൽനിന്ന് ഇസ്രായേലിനെ പുറപ്പെടുവിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
Ya kuma fitar da Isra’ila daga cikinsu
12 കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലുംതന്നെ;
Da hannu mai ƙarfi da hannu mai iko;
13 ചെങ്കടലിനെ വിഭജിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
Gare shi wanda ya raba Jan Teku biyu
14 അവിടന്ന് ഇസ്രായേലിനെ അതിന്റെ മധ്യത്തിൽക്കൂടി നടത്തി,
Ya kawo Isra’ila ta tsakiyarsa,
15 അവിടന്ന് ഫറവോനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും ചെങ്കടലിലേക്ക് തൂത്തെറിഞ്ഞു,
Amma ya share Fir’auna da mayaƙansa cikin Jan Teku;
16 തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
Gare shi wanda ya bi da mutanensa cikin hamada,
17 മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
Wanda ya buge manyan sarakuna,
18 അവിടന്ന് ശക്തരായ രാജാക്കന്മാരെ വധിച്ചുകളഞ്ഞു—
Ya karkashe manyan sarakuna,
19 അമോര്യരുടെ രാജാവായ സീഹോനെയും
Sihon sarkin Amoriyawa
20 ബാശാൻരാജാവായ ഓഗിനെയും—
Da kuma Og sarkin Bashan,
21 അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി,
Ya kuma ba da ƙasarsu gādo,
22 തന്റെ ദാസനായ ഇസ്രായേലിനു പൈതൃകാവകാശമായിത്തന്നെ.
Gādo ga bawansa Isra’ila;
23 അവിടന്ന് നമ്മെ നമ്മുടെ താഴ്ചയിൽ ഓർത്തു.
Shi wanda ya tuna da mu cikin ƙasƙancinmu
24 അവിടന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽനിന്ന് മോചിപ്പിച്ചു.
Ya kuma’yantar da mu daga abokan gābanmu,
25 അവിടന്ന് സകലജീവികൾക്കും ആഹാരം നൽകുന്നു.
Wanda kuma ke ba da abinci ga kowace halitta.
26 സ്വർഗത്തിലെ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
Ku yi godiya ga Allah na sama.

< സങ്കീർത്തനങ്ങൾ 136 >