< സങ്കീർത്തനങ്ങൾ 133 >
1 ദാവീദിന്റെ ആരോഹണഗീതം. കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത് എത്ര മനോഹരവും ആനന്ദകരവുമാകുന്നു!
Пісня сходження Давидова. Як же добре і як приємно жити братам разом!
2 അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്, താടിയിലേക്ക് ഒഴുകുന്ന, അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി, അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്.
Це як олія дорогоцінна на голові, що стікає на бороду, бороду Ааронову, на краї шат його стікає.
3 അതു സീയോൻപർവതത്തിൽ പതിക്കുന്ന ഹെർമോൻ ഹിമകണംപോലെയാണ്. യഹോവ തന്റെ അനുഗ്രഹവും ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ.
Це як роса на Хермоні, що сходить на гори Сіонські, бо там заповів Господь благословення – життя навіки!