< സങ്കീർത്തനങ്ങൾ 125 >
1 ആരോഹണഗീതം. യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്, അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു.
Ko se uzda u Gospoda, on je kao gora Sion, ne pomješta se, ostaje dovijeka.
2 പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ, യഹോവ ഇന്നും എന്നെന്നേക്കും തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു.
Oko Jerusalima su gore, i Gospod je oko naroda svojega otsad i dovijeka.
3 നീതിനിഷ്ഠർ അധർമം പ്രവർത്തിക്കാൻ അവരുടെ കൈ നീട്ടാതിരിക്കേണ്ടതിന്, നീതിനിഷ്ഠരുടെ അവകാശഭൂമിയിൽ, ദുഷ്ടരുടെ ചെങ്കോൽ വാഴുകയില്ല.
Jer neæe ostati skiptar bezbožnièki nad dijelom pravednièkim, da ne bi pravednici pružili ruke svoje na bezakonje.
4 യഹോവേ, നല്ലയാളുകൾക്കും ഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ.
Uèini, Gospode, dobro dobrima i onima koji su prava srca.
5 എന്നാൽ വക്രതയുടെ വഴികളിൽ തിരിയുന്നവരെ അധർമം പ്രവർത്തിക്കുന്നവരോടുകൂടെ യഹോവ പുറന്തള്ളും. ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.
A koji svræu na krive pute, otjeraæe Gospod s onima koji èine bezakonje. Mir Izrailju!