< സങ്കീർത്തനങ്ങൾ 124 >
1 ദാവീദിന്റെ ആരോഹണഗീതം. യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ— ഇസ്രായേല്യർ പറയട്ടെ—
大衛上行之詩。 以色列人要說: 若不是耶和華幫助我們,
2 മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ, യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ,
若不是耶和華幫助我們, 當人起來攻擊我們、
3 അവരുടെ ക്രോധം നമുക്കെതിരേ കത്തിജ്വലിച്ചപ്പോൾ അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
向我們發怒的時候, 就把我們活活地吞了。
4 പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു,
那時,波濤必漫過我們, 河水必淹沒我們,
5 ആർത്തിരമ്പുന്ന ജലപ്രവാഹം നമ്മെ തുടച്ചുനീക്കുമായിരുന്നു.
狂傲的水必淹沒我們。
6 അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന, യഹോവ വാഴ്ത്തപ്പെട്ടവൻ.
耶和華是應當稱頌的! 他沒有把我們當野食交給他們吞吃。
7 വേട്ടക്കാരന്റെ കെണിയിൽനിന്ന് ഒരു പക്ഷിപോലെ നാം വഴുതിപ്പോന്നിരിക്കുന്നു; ആ കെണി പൊട്ടിപ്പോയി, നാം രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.
我們好像雀鳥,從捕鳥人的網羅裏逃脫; 網羅破裂,我們逃脫了。
8 ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയുടെ നാമത്തിലാണ് നമ്മുടെ സഹായം.
我們得幫助, 是在乎倚靠造天地之耶和華的名。