< സങ്കീർത്തനങ്ങൾ 121 >
1 ആരോഹണഗീതം. പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു— എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?
われ山にむかひて目をあぐ わが扶助はいづこよりきたるや
2 ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.
わがたすけは天地をつくりたまへるヱホバよりきたる
3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല— നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;
ヱホバはなんぢの足のうごかさるるを容したまはず 汝をまもるものは微睡たまふことなし
4 ഇസ്രായേലിന്റെ കാവൽക്കാരൻ ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.
視よイスラエルを守りたまふものは微睡こともなく寝ることもなからん
5 യഹോവ നിന്നെ സംരക്ഷിക്കുന്നു! നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;
ヱホバは汝をまもる者なり ヱホバはなんぢの右手をおほふ蔭なり
6 പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല, രാത്രി, ചന്ദ്രനും.
ひるは日なんぢをうたず夜は月なんぢを傷じ
7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും— അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;
ヱホバはなんぢを守りてもろもろの禍害をまぬかれしめ並なんぢの霊魂をまもりたまはん
8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും, ഇന്നും എന്നെന്നേക്കും.
ヱホバは今よりとこしへにいたるまで 汝のいづると入るとをまもりたまはん