< സങ്കീർത്തനങ്ങൾ 12 >
1 സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, സഹായിക്കണമേ, ദൈവഭക്തർ ഇല്ലാതെപോകുന്നു; വിശ്വസ്തർ മനുഷ്യഗണത്തിൽനിന്നു മാഞ്ഞുപോയിരിക്കുന്നു.
For the leader; on the sheminith. A psalm of David. Help, Lord, for the good are all gone, faithful people have vanished.
2 എല്ലാവരും തങ്ങളുടെ അയൽവാസികളോട് കളവുപറയുന്നു; അവർ അധരങ്ങളിൽ മുഖസ്തുതിയും ഹൃദയത്തിൽ വഞ്ചനയുംവെച്ച് സംസാരിക്കുന്നു.
One lies to another, speaking empty lies, with flattering lips and false hearts they speak.
3 മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ—
May the Lord cut off all the flattering lips, and the tongue that utters arrogance,
4 അവർ പറയുന്നു, “ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ— ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?”
they declare, ‘Our tongue is our strength, our allies our lips: who is lord over us?’
5 “പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം, ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.”
‘The poor are despoiled, and the needy are sighing; so now I will act,’ the Lord declares ‘And place them in the safety they long for.’
6 യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു, കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി, ശുദ്ധിചെയ്ത വെള്ളിപോലെയാണ്.
The words of the Lord are words that are pure, silver smelted, seven times refined.
7 യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും,
You will keep us, Lord, and guard us from this generation forever,
8 മനുഷ്യർക്കിടയിൽ നിന്ദ്യമായവ ആദരിക്കപ്പെടുമ്പോൾ ദുഷ്ടർ എല്ലായിടത്തും സ്വതന്ത്രരായി വിഹരിക്കുന്നു.
in a world where the wicked prowl, and worthless people exalted.