< സങ്കീർത്തനങ്ങൾ 118 >

1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
Praise yee the Lord, because he is good: for his mercie endureth for euer.
2 ഇസ്രായേല്യർ പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
Let Israel now say, That his mercy endureth for euer.
3 അഹരോൻഗൃഹം പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
Let the house of Aaron nowe say, That his mercy endureth for euer.
4 യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
Let them, that feare the Lord, nowe say, That his mercie endureth for euer.
5 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു; അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.
I called vpon the Lord in trouble, and the Lord heard me, and set me at large.
6 യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല. വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
The Lord is with mee: therefore I will not feare what man can doe vnto me.
7 യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്. ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും.
The Lord is with mee among them that helpe me: therefore shall I see my desire vpon mine enemies.
8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.
It is better to trust in the Lord, then to haue confidence in man.
9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.
It is better to trust in the Lord, then to haue confidence in princes.
10 സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു, എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
All nations haue compassed me: but in the Name of the Lord shall I destroy them.
11 അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു, എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
They haue compassed mee, yea, they haue compassed mee: but in the Name of the Lord I shall destroy them.
12 തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി, എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
They came about mee like bees, but they were quenched as a fire of thornes: for in the Name of the Lord I shall destroy them.
13 ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി, എന്നാൽ യഹോവ എന്നെ സഹായിച്ചു.
Thou hast thrust sore at me, that I might fall: but the Lord hath holpen me.
14 യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു; അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു.
The Lord is my strength and song: for he hath beene my deliuerance.
15 നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു: “യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!
The voice of ioy and deliuerance shall be in the tabernacles of the righteous, saying, The right hand of the Lord hath done valiantly.
16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!”
The right hand of the Lord is exalted: the right hand of the Lord hath done valiantly.
17 ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്, യഹോവയുടെ പ്രവൃത്തികൾ വർണിക്കും.
I shall not die, but liue, and declare the woorkes of the Lord.
18 യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു, എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല.
The Lord hath chastened me sore, but he hath not deliuered me to death.
19 നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക; ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും.
Open ye vnto me the gates of righteousnes, that I may goe into them, and praise the Lord.
20 യഹോവയുടെ കവാടം ഇതാകുന്നു നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും.
This is the gate of the Lord: the righteous shall enter into it.
21 അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും; അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ.
I will praise thee: for thou hast heard mee, and hast beene my deliuerance.
22 ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു;
The stone, which the builders refused, is the head of the corner.
23 ഇത് യഹോവ ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു.
This was the Lordes doing, and it is marueilous in our eyes.
24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം.
This is the day, which the Lord hath made: let vs reioyce and be glad in it.
25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ! യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ!
O Lord, I praie thee, saue now: O Lord, I praie thee nowe giue prosperitie.
26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.
Blessed be he, that commeth in the Name of the Lord: wee haue blessed you out of the house of the Lord.
27 യഹോവ ആകുന്നു ദൈവം, അവിടന്ന് ഞങ്ങൾക്കു പ്രകാശം നൽകിയിരിക്കുന്നു. യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ ബന്ധിക്കുക.
The Lord is mightie, and hath giuen vs light: binde the sacrifice with cordes vnto the hornes of the altar.
28 അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു; അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു.
Thou art my God, and I will praise thee, euen my God: therefore I will exalt thee.
29 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
Praise ye the Lord, because he is good: for his mercie endureth for euer.

< സങ്കീർത്തനങ്ങൾ 118 >