< സങ്കീർത്തനങ്ങൾ 114 >
1 ഇസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,
Aleluja! Kad izađe Izrael iz Egipta i kuća Jakovljeva iz naroda barbarskog,
2 യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടത്തെ ആധിപത്യവും ആയിത്തീർന്നു.
Judeja mu posta svetište, a Izrael kraljevstvo njegovo.
3 ചെങ്കടൽ അവർ വരുന്നതുകണ്ട് ഓടിപ്പോയി, യോർദാൻനദി പിൻവാങ്ങി;
Vidje more i uzmače, a Jordan ustuknu.
4 പർവതങ്ങൾ മുട്ടാടുകളെപ്പോലെയും മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
Bregovi skakahu poput ovnova i brežuljci poput jaganjaca.
5 സമുദ്രമേ, നീ ഓടുന്നതെന്തിന്? യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?
Što ti je, more, da uzmičeš? Jordane, zašto natrag okrećeš?
6 പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?
Bregovi, zašto skačete poput ovnova i vi, brežuljci, poput jaganjaca?
7 ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,
Dršći, zemljo, pred licem Gospodnjim, pred licem Boga Jakovljeva.
8 അവിടന്ന് പാറയെ ജലാശയവും തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.
On hrid pretvara u slap vodeni i stijenu u izvor vode.