< സങ്കീർത്തനങ്ങൾ 111 >

1 യഹോവയെ വാഴ്ത്തുക. പരമാർഥികളുടെ സമിതിയിലും സഭയിലും പൂർണഹൃദയത്തോടെ ഞാൻ യഹോവയെ പുകഴ്ത്തും.
Let the Lord be praised. I will give praise to the Lord with all my heart, among the upright, and in the meeting of the people.
2 യഹോവയുടെ പ്രവൃത്തികൾ വലിയവ; അവയിൽ ആനന്ദിക്കുന്നവരൊക്കെയും അവ ധ്യാനിക്കുന്നു.
The works of the Lord are great, searched out by all those who have delight in them.
3 അവിടത്തെ പ്രവൃത്തികൾ മഹത്ത്വവും തേജസ്സും ഉള്ളവ, അവിടത്തെ നീതി എന്നേക്കും നിലനിൽക്കുന്നു.
His work is full of honour and glory; and his righteousness is unchanging for ever.
4 തന്റെ അത്ഭുതങ്ങൾ സ്മരിക്കപ്പെടാൻ അവിടന്ന് ഇടവരുത്തി; യഹോവ കരുണാമയനും കൃപാലുവും ആകുന്നു.
Certain for ever is the memory of his wonders: the Lord is full of pity and mercy.
5 തന്നെ ഭയപ്പെടുന്നവർക്ക് അവിടന്ന് ഭക്ഷണം നൽകുന്നു; അവിടന്ന് തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു.
He has given food to his worshippers; he will keep his agreement in mind for ever.
6 ഇതര ജനതകളുടെ ഓഹരി തന്റെ ജനത്തിനു നൽകി അവിടന്ന് തന്റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
He has made clear to his people the power of his works, giving them the heritage of the nations.
7 അവിടത്തെ കരങ്ങളുടെ പ്രവൃത്തികൾ വിശ്വസ്തവും നീതിനിഷ്ഠവുമാകുന്നു; അവിടത്തെ പ്രമാണങ്ങൾ വിശ്വാസയോഗ്യമാണ്.
The works of his hands are faith and righteousness; all his laws are unchanging.
8 അവ എന്നെന്നേക്കും നിലനിൽക്കുന്നു ഹൃദയപരമാർഥതയിലും വിശ്വസ്തതയിലും അവ പ്രാവർത്തികമാക്കുന്നു.
They are fixed for ever and ever, they are done in faith and righteousness.
9 അവിടന്ന് തന്റെ ജനത്തിന് വീണ്ടെടുപ്പ് നൽകുന്നു; തന്റെ ഉടമ്പടി അവിടന്ന് എന്നെന്നേക്കുമായി ഉറപ്പിച്ചിരിക്കുന്നു— അവിടത്തെ നാമം പരിശുദ്ധവും അത്ഭുതാവഹവും ആകുന്നു.
He has sent salvation to his people; he has given his word for ever: holy is his name and greatly to be feared.
10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു; അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും നല്ല വിവേകമുണ്ട്. നിത്യമഹത്ത്വം അവിടത്തേക്കുള്ളത്.
The fear of the Lord is the best part of wisdom: all those who keep his laws are wise: his praise is eternal.

< സങ്കീർത്തനങ്ങൾ 111 >