< സങ്കീർത്തനങ്ങൾ 1 >

1 ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും പാപികളുടെ പാതയിൽ നിൽക്കാതെയും പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും ജീവിക്കുന്നവർ അനുഗൃഹീതർ.
Happy are those who do not follow the counsel of the wicked, not halting in ways frequented by sinners, nor taking a seat in a gathering of scoffers.
2 അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു; അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു.
But the law of the Lord is their joy, they study it day and night.
3 നീർച്ചാലുകൾക്കരികെ നട്ടതും അതിന്റെ സമയത്തു ഫലം നൽകുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവർ— അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു.
They are like trees planted by runlets of water, yielding fruit in due season, leaves never fading. In all that they do, they prosper.
4 ദുഷ്ടർ അങ്ങനെയല്ല! അവർ കാറ്റത്തു പാറിപ്പോകുന്ന പതിരുപോലെയാണ്.
Not so fare the wicked, not so; like chaff are they, blown by the wind.
5 അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല.
So the wicked will not stand firm in the judgment, nor sinners appear, when the righteous are gathered.
6 യഹോവ നീതിനിഷ്ഠരുടെ മാർഗം അറിയുന്നു, എന്നാൽ ദുഷ്ടരുടെ മാർഗം നാശത്തിൽ നിപതിക്കുന്നു.
For the way of the righteous is dear to the Lord, but the way of the wicked will end in ruin.

< സങ്കീർത്തനങ്ങൾ 1 >