< സദൃശവാക്യങ്ങൾ 24 >

1 ദുഷ്ടരോടു നീ അസൂയപ്പെടരുത്, അവരുമായുള്ള കൂട്ടുകെട്ട് നീ അഭിലഷിക്കുകയുമരുത്;
אל-תקנא באנשי רעה ואל-תתאו להיות אתם
2 കാരണം അവരുടെ ഹൃദയം അതിക്രമത്തിനു കളമൊരുക്കുന്നു, അവരുടെ അധരങ്ങൾ സംഘർഷം സൃഷ്ടിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു.
כי-שד יהגה לבם ועמל שפתיהם תדברנה
3 ജ്ഞാനത്താൽ ഒരു ഭവനം നിർമിക്കപ്പെടുന്നു, വിവേകത്തിലൂടെ അതു സ്ഥിരപ്പെടുകയും ചെയ്യുന്നു.
בחכמה יבנה בית ובתבונה יתכונן
4 അതിന്റെ മുറികൾ പരിജ്ഞാനത്താൽ നിറയ്ക്കപ്പെടുന്നു; അമൂല്യവും രമണീയവുമായ നിക്ഷേപങ്ങൾകൊണ്ടുതന്നെ.
ובדעת חדרים ימלאו-- כל-הון יקר ונעים
5 ജ്ഞാനിക്ക് ബലമുള്ളവരെക്കാൾ ശക്തിയുണ്ട്, പരിജ്ഞാനി ശക്തിക്കുമേൽ ശക്തിനേടുന്നു.
גבר-חכם בעוז ואיש-דעת מאמץ-כח
6 യുദ്ധത്തിൽ മുന്നേറാൻ മാർഗനിർദേശങ്ങൾ ആവശ്യമാണ്, എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു.
כי בתחבלות תעשה-לך מלחמה ותשועה ברב יועץ
7 ജ്ഞാനം ഭോഷർക്ക് അപ്രാപ്യം; പട്ടണകവാടത്തിൽ സമ്മേളിക്കുമ്പോൾ അവർക്ക് പ്രതിവാദം ഇല്ലാതെയാകുന്നു.
ראמות לאויל חכמות בשער לא יפתח-פיהו
8 ദുഷ്കൃത്യങ്ങൾ ആസൂത്രണംചെയ്യുന്നവർ ഗൂഢാലോചനയിൽ വിദഗ്ദ്ധർ എന്നു വിളിക്കപ്പെടും.
מחשב להרע-- לו בעל-מזמות יקראו
9 ഭോഷത്തം ആസൂത്രണംചെയ്യുന്നത് പാപം, പരിഹാസിയെ ജനം വെറുക്കുന്നു.
זמת אולת חטאת ותועבת לאדם לץ
10 ആപത്ഘട്ടത്തിൽ നിങ്ങൾ ഇടറിപ്പോകുന്നെങ്കിൽ, നിങ്ങളുടെ ശക്തി എത്രയോ പരിമിതം!
התרפית ביום צרה-- צר כחכה
11 അന്യായമായി മരണത്തിലേക്കു നയിക്കപ്പെടുന്നവരെ വിടുവിക്കുക; കൊലക്കളത്തിലേക്ക് ഇടറിയിടറി നീങ്ങുന്നവരെ രക്ഷിക്കുക.
הצל לקחים למות ומטים להרג אם-תחשוך
12 “ഞങ്ങൾ ഇതേപ്പറ്റി യാതൊന്നും അറിഞ്ഞിരുന്നില്ല,” എന്നു നീ പറഞ്ഞാൽ, ഹൃദയത്തെ തൂക്കിനോക്കുന്നവൻ അതു മനസ്സിലാക്കാതിരിക്കുമോ? നിന്റെ ജീവൻ സംരക്ഷിക്കുന്ന അവിടത്തേക്ക് ഇത് അറിയാതിരിക്കുമോ? അവിടന്ന് ഓരോരുത്തർക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് പകരം ചെയ്യാതിരിക്കുമോ?
כי-תאמר-- הן לא-ידענו-זה הלא-תכן לבות הוא-יבין ונצר נפשך הוא ידע והשיב לאדם כפעלו
13 എന്റെ കുഞ്ഞേ, തേൻ കഴിക്കുക, അതു നല്ലതാണ്; തേനടയിലെ തേൻ നിന്റെ നാവിന് ആസ്വാദ്യമാണ്.
אכל-בני דבש כי-טוב ונפת מתוק על-חכך
14 അതുപോലെതന്നെ, ജ്ഞാനം നിനക്ക് തേൻപോലെയെന്ന് അറിയുക: അതു നീ കണ്ടെത്തിയാൽ, നിനക്കു ശോഭനമായൊരു ഭാവിയുണ്ട്, നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.
כן דעה חכמה--לנפשך אם-מצאת ויש אחרית ותקותך לא תכרת
15 നീതിനിഷ്ഠരുടെ ഭവനത്തിനെതിരേ ദുഷ്ടരെപ്പോലെ പതിയിരിക്കരുത്, അവരുടെ പാർപ്പിടം കൊള്ളയിടുകയുമരുത്;
אל-תארב רשע לנוה צדיק אל-תשדד רבצו
16 കാരണം നീതിനിഷ്ഠർ ഏഴുവട്ടം വീണാലും അവർ എഴുന്നേൽക്കുകതന്നെചെയ്യും, എന്നാൽ ദുരന്തമുണ്ടാകുമ്പോൾ ദുഷ്ടർ നിലംപരിശാകുന്നു.
כי שבע יפול צדיק וקם ורשעים יכשלו ברעה
17 നിങ്ങളുടെ ശത്രുവിന്റെ പതനത്തിൽ ആനന്ദിക്കരുത്; അവരുടെ കാലിടറുമ്പോൾ നിന്റെ ഹൃദയം സന്തോഷിക്കുകയുമരുത്,
בנפל אויביך (אויבך) אל-תשמח ובכשלו אל-יגל לבך
18 അങ്ങനെയായാൽ, യഹോവ അതുകണ്ട് അതൃപ്തനാകുകയും അവിടത്തെ കോപം ശത്രുവിൽനിന്നു പിൻവലിക്കുകയും ചെയ്യും.
פן-יראה יהוה ורע בעיניו והשיב מעליו אפו
19 ദുഷ്ടർനിമിത്തം ക്ഷോഭിക്കുകയോ നീചരായവരോട് അസൂയപ്പെടുകയോ അരുത്,
אל-תתחר במרעים אל-תקנא ברשעים
20 കാരണം നീചർക്കു ഭാവിപ്രതീക്ഷയില്ല, ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുകയും ചെയ്യും.
כי לא-תהיה אחרית לרע נר רשעים ידעך
21 എന്റെ കുഞ്ഞേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക, മത്സരികളുടെ സംഘത്തിൽ ചേരുകയുമരുത്,
ירא-את-יהוה בני ומלך עם-שונים אל-תתערב
22 കാരണം അവരിരുവരും മത്സരികൾക്കുനേരേ ശീഘ്രനാശം അയയ്ക്കും, അവർ എന്തൊക്കെ ദുരിതങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ആർക്കറിയാം?
כי-פתאם יקום אידם ופיד שניהם מי יודע
23 ഇവയും ജ്ഞാനിയുടെ സൂക്തങ്ങൾതന്നെയാണ്: വിധിനിർണയത്തിൽ പക്ഷഭേദം ഉചിതമല്ല:
גם-אלה לחכמים הכר-פנים במשפט בל-טוב
24 ഒരു കുറ്റവാളിയോട്, “താങ്കൾ നിരപരാധിയാണ്,” എന്നു പറയുന്നവരെ പൊതുജനം ശപിക്കുകയും ജനതകൾ വെറുക്കുകയും ചെയ്യും.
אמר לרשע--צדיק אתה יקבהו עמים יזעמוהו לאמים
25 എന്നാൽ കുറ്റവാളിയെ ശിക്ഷിക്കുന്നവർക്ക് നന്മ കൈവരും, അനവധി അനുഗ്രഹങ്ങൾ വന്നുചേരും.
ולמוכיחים ינעם ועליהם תבוא ברכת-טוב
26 സത്യസന്ധമായ ഉത്തരം യഥാർഥ സൗഹൃദത്തിന്റെ ചിഹ്നമാണ്.
שפתים ישק משיב דברים נכחים
27 വെളിയിൽ നിന്റെ വേല ക്രമീകരിക്കുക നിന്റെ പുരയിടം ഒരുക്കുക; അതിനുശേഷം നിന്റെ ഗൃഹനിർമിതി തുടങ്ങുക.
הכן בחוץ מלאכתך--ועתדה בשדה לך אחר ובנית ביתך
28 മതിയായ കാരണമില്ലാതെ നിന്റെ അയൽവാസിക്കെതിരേ മൊഴിനൽകരുത്— നിന്റെ അധരങ്ങൾകൊണ്ട് അവരെ വഞ്ചിക്കരുത്.
אל-תהי עד-חנם ברעך והפתית בשפתיך
29 “അവർ എന്നോടു ചെയ്തതുപോലെതന്നെ ഞാൻ അവരോടുംചെയ്യും; അവർ ചെയ്തതിനൊക്കെ ഞാൻ അവരോടു പകരംവീട്ടും,” എന്നു പറയരുത്.
אל-תאמר--כאשר עשה-לי כן אעשה-לו אשיב לאיש כפעלו
30 ഞാൻ അലസരുടെ കൃഷിയിടത്തിനരികിലൂടെയും ബുദ്ധിഹീനരുടെ മുന്തിരിത്തോപ്പിനരികിലൂടെയും നടന്നുപോയി;
על-שדה איש-עצל עברתי ועל-כרם אדם חסר-לב
31 അവിടെയെല്ലാം മുൾച്ചെടികൾ പടർന്നുപിടിച്ചിരിക്കുന്നു, നിലമെല്ലാം കളകൾ മൂടിയിരിക്കുന്നു, അതിലെ മതിലുകൾ ഇടിഞ്ഞുപോയിരിക്കുന്നു.
והנה עלה כלו קמשנים--כסו פניו חרלים וגדר אבניו נהרסה
32 ഞാൻ നിരീക്ഷിച്ചവ വിചിന്തനത്തിനു വിധേയമാക്കി, ഞാൻ കണ്ടതിൽനിന്നും ഒരു പാഠം പഠിച്ചു:
ואחזה אנכי אשית לבי ראיתי לקחתי מוסר
33 ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം, ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം;
מעט שנות מעט תנומות מעט חבק ידים לשכב
34 അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.
ובא-מתהלך רישך ומחסריך כאיש מגן

< സദൃശവാക്യങ്ങൾ 24 >