< ഓബദ്യാവു 1 >

1 ഓബദ്യാവിനുണ്ടായ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു— യഹോവയിൽനിന്ന് നാം ഒരു സന്ദേശം കേട്ടിരിക്കുന്നു: “എഴുന്നേൽക്കുക, അവളുടെനേരേ യുദ്ധത്തിനായി നാം പുറപ്പെടുക,” എന്ന് അറിയിക്കുന്നതിന്, ഒരു സ്ഥാനപതിയെ രാഷ്ട്രങ്ങളിലേക്ക് അയച്ചിരിക്കുന്നു.
The vision of Obadiah; what the Lord said about Edom: We have heard a report from the Lord, a messenger has been sent among the nations; Rise up, let us rise against Edom in battle!
2 “നോക്കുക, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറുതാക്കും; നീ ഏറ്റവും നിന്ദിക്കപ്പെടും.
I will make you small among the nations, and despised by all!
3 നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു, പാറപ്പിളർപ്പുകളിൽ വസിക്കുകയും ഉന്നതങ്ങളിൽ വീടുവെച്ചിരിക്കുകയും ചെയ്യുന്ന നീ, ‘എന്നെ ആർ നിലത്തു തള്ളിയിടും?’ എന്നു നീ നിന്നോടുതന്നെ പറയുന്നു.
Your proud heart has misled you, you who live in the clefts of the rock, you who build on high your dwelling. You say to yourselves, “Who can bring me down to earth?”
4 നീ കഴുകനെപ്പോലെ ഉയർന്നു പറന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ നിന്റെ കൂടുണ്ടാക്കിയാലും അവിടെനിന്നു ഞാൻ നിന്നെ ഇറക്കിക്കൊണ്ടുവരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Though you build high as the eagle, though between the stars you set your nest, from there will I bring you down, says the Lord.
5 “കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ രാത്രിയിൽ കൊള്ളക്കാർ വന്നാലോ ഓ, എത്ര ഭയങ്കരമായവ നിന്നെ കാത്തിരിക്കുന്നു! തങ്ങൾക്കു വേണ്ടതല്ലേ അവർ മോഷ്ടിക്കൂ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാപെറുക്കാനുള്ള പഴമെങ്കിലും അവർ ശേഷിപ്പിക്കുകയില്ലേ?
If thieves had come to you, marauders by night would they not have stolen only as much as they needed? If grape-gatherers had come to you would they not have left some gleanings?
6 എന്നാൽ ഏശാവ് എങ്ങനെ കവർച്ചചെയ്യപ്പെടും അവന്റെ ഗുപ്തമാക്കപ്പെട്ട നിക്ഷേപങ്ങൾ എങ്ങനെ കൊള്ളയടിക്കപ്പെടും!
Descendents of Esau, all your treasures are looted.
7 നിന്നോടു സഖ്യമുള്ളവർ നിന്നെ അതിർത്തിയിലേക്കു പായിക്കും; നിന്റെ സ്നേഹിതർ നിന്നെ ചതിച്ചു കീഴടക്കും; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കെണിവെക്കും, എന്നാൽ നീ അതു മനസ്സിലാക്കുകയില്ല.”
To your border they have driven you, all your allies have betrayed you. Your avowed friends have overpowered you, they have set a trap for you. Where is your wisdom now?
8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അന്നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്റെ പർവതത്തിൽനിന്ന് വിവേകികളെയും നശിപ്പിക്കുകയില്ലേ?
The Lord says: On that day, I will destroy the wise of Edom, drive wisdom out of Mount Esau.
9 തേമാനേ, നിന്റെ വീരന്മാർ പരിഭ്രാന്തരായിത്തീരുകയും ഏശാവിന്റെ പർവതങ്ങളിലുള്ള ഏവരും വെട്ടേറ്റു നശിച്ചുപോകുകയും ചെയ്യും.
Your warriors will be filled with terror, Teman, none will be left alive on Mount Esau.
10 നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത അക്രമംനിമിത്തം, ലജ്ജ നിന്നെ മൂടും; നീ എന്നേക്കുമായി നശിപ്പിക്കപ്പെടും.
Because of the violence done to your relatives, the people of Jacob, shame covers you, you are cut off forever.
11 അപരിചിതർ അദ്ദേഹത്തിന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും വിദേശികൾ അദ്ദേഹത്തിന്റെ കവാടങ്ങളിൽക്കൂടി കടന്ന് ജെറുശലേമിനു നറുക്കിടുകയും ചെയ്ത ദിവസം നീ അകന്നുനിന്നു, നീയും അവരിൽ ഒരാളെപ്പോലെ ആയിരുന്നു.
In the day when you stood aloof, in the day when strangers carried away their wealth, and strangers entered into their gates, and over Jerusalem cast lots, you were as one of those strangers.
12 നിന്റെ സഹോദരന്റെ ദൗർഭാഗ്യദിനത്തിൽ നീ അവന്റെ നാശം കണ്ട് ആഹ്ലാദിക്കരുതായിരുന്നു, യെഹൂദാജനത്തെക്കുറിച്ച് അവരുടെ വിനാശദിനത്തിൽ നീ ആനന്ദിക്കരുതായിരുന്നു, അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു.
You should not have gloated over your relatives, in the day of their misfortune. You should not have exulted over the land of Judah in the day of their destruction. You should not have laughed loudly at their distress.
13 എന്റെ ജനത്തിന്റെ അനർഥദിവസത്തിൽ അവരുടെ കവാടങ്ങൾക്കുള്ളിൽ നീ കടക്കരുതായിരുന്നു; അനർഥദിവസത്തിൽ അവരുടെ അത്യാപത്തിൽ നീ ആഹ്ലാദിക്കരുതായിരുന്നു, അവരുടെ അനർഥദിവസത്തിൽ നീ അവരുടെ സമ്പത്ത് കൊള്ളയടിക്കരുതായിരുന്നു.
You should not have entered in at the gate of my people in the day of their disaster. You should not have gloated over their calamity, in the day of their disaster, nor stretched out your hand after their wealth in the day of their disaster,
14 അവരിലെ പലായിതരെ വെട്ടിമുറിക്കാൻ വഴിത്തലയ്ക്കൽ നീ കാത്തുനിൽക്കരുതായിരുന്നു, ദുരിതദിനത്തിൽ അവരിൽ ശേഷിച്ചിട്ടുണ്ടായിരുന്നവരെ നീ ഏൽപ്പിച്ചുകൊടുക്കരുതായിരുന്നു.
nor stood at the crossroads to cut down their fugitives, nor should you have betrayed their refugees in the day of distress.
15 “സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു. നീ ചെയ്തതുതന്നെ നിന്നോടും ചെയ്യും; നിന്റെ ചെയ്തികൾ നിന്റെ തലമേൽത്തന്നെ മടങ്ങിവരും.
Near at hand is the Lord’s day for all the nations. As you have done so will it be done to you. Your deeds will come back on your own head.
16 നിങ്ങൾ എന്റെ വിശുദ്ധപർവതത്തിൽവെച്ചു കുടിച്ചതുപോലെതന്നെ സകലജനതകളും നിരന്തരം കുടിക്കും; അവർ കുടിക്കും, പിന്നെയും കുടിക്കും; അങ്ങനെ അവർ, തങ്ങൾ ഉണ്ടായിരുന്നതേയില്ല എന്നപോലെ ആയിത്തീരും.
As you have drunk upon my holy mountain, so all the nations will drink in turn; They will drink deep and be as though they had not been.
17 എന്നാൽ സീയോൻപർവതത്തിൽ ഒരു രക്ഷിതഗണം ഉണ്ടായിരിക്കും; അതു വിശുദ്ധമായിരിക്കും, യാക്കോബിൻഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
But on Mount Zion some will escape, it will be again holy, and those of the house of Jacob will again enter into their possessions.
18 യാക്കോബുഗൃഹം തീയും യോസേഫുഗൃഹം ജ്വാലയും ആയിരിക്കും ഏശാവുഗൃഹം വൈക്കോൽക്കുറ്റി ആയിരിക്കും, അവർ അതിനെ കത്തിച്ചു ദഹിപ്പിച്ചുകളയും. ഏശാവുഗൃഹത്തിൽ ഒരുവനും ശേഷിക്കുകയില്ല.” യഹോവയാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.
For the house of Jacob will be a fire, and the house of Joseph a flame, but the house of Esau will become stubble. They will kindle and devour it. Not even one of the house of Esau will escape, for the Lord has spoken.
19 തെക്കേദേശക്കാർ ഏശാവിന്റെ പർവതങ്ങളിൽ താമസിക്കും കുന്നിൻപ്രദേശങ്ങളിലുള്ളവർ ഫെലിസ്ത്യരുടെദേശവും കൈവശമാക്കും. അവർ എഫ്രയീമിന്റെയും ശമര്യരുടെയും ദേശങ്ങൾ കൈവശപ്പെടുത്തും ബെന്യാമീനോ, ഗിലെയാദിനെ അവകാശമാക്കും.
They will possess the Negeb and Mount Esau, and the Shephelah of the Philistines. They will possess the territory of Ephraim and Samaria, and Benjamin will possess Gilead.
20 കനാനിലുള്ള ഇസ്രായേൽ പ്രവാസികളുടെ ഈ സമൂഹം സാരെഫാത്തുവരെയുള്ള ഈ ദേശം കൈവശമാക്കും; ജെറുശലേമിൽനിന്നുള്ള പ്രവാസികളിൽ സെഫാരദിലുള്ളവർ തെക്കേദേശത്തിലെ നഗരങ്ങൾ കൈവശമാക്കും.
The exiles of Israel will possess the land of the Canaanites as far as Zarephath. The captives of Jerusalem who are in Sepharad will possess the cities of the Negreb.
21 വിമോചിതരായവർ ഏശാവിന്റെ പർവതങ്ങളെ ഭരിക്കുന്നതിന് സീയോൻ പർവതത്തിലേക്ക് കയറിച്ചെല്ലും. രാജ്യം യഹോവയ്ക്കാകും.
The rescued will come up on Mount Zion to rule Mount Esau, and the kingdom will belong to the Lord.

< ഓബദ്യാവു 1 >