< സംഖ്യാപുസ്തകം 8 >

1 യഹോവ മോശയോട് അരുളിച്ചെയ്തു:
परमेश्वर मोशेशी बोलला. तो म्हणाला,
2 “അഹരോനോട് സംസാരിക്കുക. അദ്ദേഹത്തോട് ഇപ്രകാരം പറയുക: ‘നീ വിളക്കു കൊളുത്തുമ്പോൾ അവ ഏഴും വിളക്കുതണ്ടിന്റെ മുൻഭാഗത്തേക്കു വെളിച്ചം കൊടുക്കുന്ന നിലയിൽ ആയിരിക്കണം.’”
“अहरोनाशी बोल. त्यास सांग, जेव्हा तू दिवे लावतोस तेव्हा त्या सात दिव्यांचा प्रकाश दीपस्तंभाच्यासमोर पडावा.”
3 അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അദ്ദേഹം വിളക്കുതണ്ടിന്റെ മുൻവശത്തു വെളിച്ചംകിട്ടത്തക്കവണ്ണം വിളക്കുകൾ വെച്ചു.
अहरोनाने तसे केले. परमेश्वराने मोशेला दिलेल्या आज्ञेप्रमाणे त्याने दीपस्तंभावरील दिव्यांचा उजेड समोर पडावा म्हणून दिवे लावले.
4 വിളക്കുതണ്ടുകൾ നിർമിച്ചത് ഇപ്രകാരമായിരുന്നു: അതിന്റെ ചുവടുമുതൽ പുഷ്പപുടംവരെ അടിച്ചുപരത്തിയ തങ്കംകൊണ്ടായിരുന്നു. മോശയ്ക്ക് യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരംതന്നെ വിളക്കുതണ്ട് നിർമിച്ചു.
दीपस्तंभ याप्रमाणे बनवलेला होताः परमेश्वराने मोशेला दीपस्तंभाच्या तळापासून त्याच्या कळ्यापर्यंत दाखविल्याप्रमाणे त्याने तो घडीव सोन्याचा घडविला.
5 യഹോവ മോശയോട് അരുളിച്ചെയ്തു:
पुन्हा, परमेश्वर मोशेशी बोलला. तो म्हणाला,
6 “ഇസ്രായേല്യരുടെ ഇടയിൽനിന്ന് ലേവ്യരെ വേർതിരിച്ച് അവരെ ആചാരപരമായി ശുദ്ധീകരിക്കുക.
लेवींना इस्राएल लोकांमधून घे व त्यांना शुद्ध कर.
7 അവരെ ഇപ്രകാരം വിശുദ്ധീകരിക്കുക: ശുദ്ധീകരണജലം അവരുടെമേൽ തളിക്കുക; തുടർന്ന് ശരീരംമുഴുവൻ ക്ഷൗരംചെയ്ത് വസ്ത്രം അലക്കി അവർ തങ്ങളെത്തന്നെ ശുദ്ധീകരിക്കണം.
त्यांना शुद्ध करण्यासाठी हे करः पापक्षालनाचे पाणी घेऊन त्यांच्यावर शिंपड. त्या प्रत्येकाने आपल्या पूर्ण शरीरावर वस्तरा फिरवावा आणि आपले कपडे धुवावे आणि त्यामुळे स्वतःला शुद्ध करावे.
8 അവർ ഒരു കാളക്കിടാവിനെ അതിന്റെ ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത് നേരിയമാവോടുകൂടി എടുക്കണം; തുടർന്നു പാപശുദ്ധീകരണയാഗത്തിനായി മറ്റൊരു കാളക്കിടാവിനെ നീയും എടുക്കണം.
मग त्यांनी एक गोऱ्हा घ्यावा आणि तेलात मळलेल्या सपिठाचे अन्नार्पण घ्यावे. त्यांनी पापार्पणासाठी दुसरा एक गोऱ्हा घ्यावा.
9 ഇതിനുശേഷം മുഴുവൻ ഇസ്രായേൽസഭയെ കൂട്ടിവരുത്തുകയും ലേവ്യരെ സമാഗമകൂടാരത്തിനു മുമ്പിലേക്ക് കൊണ്ടുവരികയും വേണം.
लेवींना दर्शनमंडपासमोर सादर कर व इस्राएल लोकांच्या सर्व मंडळीला एकत्र जमव.
10 ലേവ്യരെ നീ യഹോവയുടെമുമ്പാകെ കൊണ്ടുവരണം; ഇസ്രായേൽമക്കൾ അവരുടെമേൽ കൈവെക്കണം.
१०लेवींना परमेश्वरासमोर सादर कर. तेव्हा इस्राएल लोकांनी लेवींच्या डोक्यावर आपले हात ठेवावे.
11 അഹരോൻ തന്റെ കൈ ഉയർത്തി ലേവ്യരെ, അവർ യഹോവയുടെ വേലചെയ്യാൻ ഒരുക്കമായിരിക്കേണ്ടതിന്, ഇസ്രായേല്യരുടെ ഇടയിൽനിന്ന് ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കണം.
११अहरोनाने लेव्यांना इस्राएल लोकांच्यावतीने माझी सेवा करण्यास सादर करावे. लेव्यांनी माझी सेवा करावी यासाठी त्याने हे करावे.
12 “ലേവ്യർ കാളകളുടെ തലമേൽ കൈവെച്ചശേഷം, ഒന്നിനെ യഹോവയ്ക്കു പാപശുദ്ധീകരണയാഗത്തിനായും മറ്റേതിനെ ലേവ്യർക്കു പ്രായശ്ചിത്തത്തിനുള്ള ഹോമയാഗത്തിനായും ഉപയോഗിക്കണം.
१२लेवींनी आपले हात बैलाच्या डोक्यावर ठेवावे. लेव्यांच्या प्रायश्चितासाठी एक बैल पापार्पण व दुसरा बैल माझ्या होमार्पणासाठी अर्पावा.
13 ലേവ്യരെ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മുമ്പിൽ നിർത്തി നിങ്ങളുടെ കൈകൾ ഉയർത്തി അവരെ യഹോവയ്ക്ക് ഒരു വിശിഷ്ടയാഗമായി അർപ്പിക്കുക.
१३लेवींना अहरोन व त्याचे पुत्र ह्यांच्या समोर सादर कर आणि माझ्यासाठी त्यांना अर्पणाप्रमाणे उंच करावे.
14 ഇപ്രകാരമാണ് നിങ്ങൾ ലേവ്യരെ മറ്റ് ഇസ്രായേൽമക്കളിൽനിന്നും വേർതിരിക്കേണ്ടത്. ലേവ്യർ എനിക്കുള്ളവർ ആയിരിക്കും.
१४याप्रकारे तुम्ही लेव्यांपासून इस्राएल लोकांना वेगळे करा. लेवी माझेच होतील.
15 “ലേവ്യരെ നിങ്ങൾ ശുദ്ധീകരിക്കുകയും നിങ്ങളുടെ കൈകൾ ഉയർത്തി വിശിഷ്ടയാഗാർപ്പണമായി സമർപ്പിക്കയും ചെയ്തശേഷം അവർക്കു തങ്ങളുടെ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിലേക്കു പ്രവേശിക്കാം.
१५तू त्यांना शुद्ध कर. तू त्यांना अर्पणाप्रमाणे माझ्यापर्यंत त्यांना उंच कर. यानंतर त्यांनी दर्शनमंडपामध्ये जाऊन सेवा करावी.
16 ഇസ്രായേൽമക്കളിൽനിന്ന് ലേവ്യരെ എനിക്കു പൂർണമായി നൽകിയിരിക്കുന്നു. എല്ലാ ഇസ്രായേല്യരിലുമുള്ള ആദ്യജാതന്മാർക്കു പകരം—സകല ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതനു പകരംതന്നെ—അവരെ ഞാൻ എനിക്കായി എടുത്തിരിക്കുന്നു.
१६हे करा, कारण इस्राएल लोकांमधून ते पूर्णपणे माझे आहेत. इस्राएल वंशातील गर्भाशयातून निघणारे प्रत्येक प्रथम पुरुष मूलाची ते जागा घेतील. मी लेवींना आपल्या स्वतःसाठी घेतले आहे.
17 മനുഷ്യനാകട്ടെ, മൃഗമാകട്ടെ, ഇസ്രായേലിലുള്ള കടിഞ്ഞൂലെല്ലാം എനിക്കുള്ളതാണ്. ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരെയും ഞാൻ സംഹരിച്ചപ്പോൾ, ഞാൻ അവരെ എനിക്കായി വേർതിരിച്ചു.
१७इस्राएल लोकांतले, मनुष्यापैकी आणि पशूपैकी या दोन्हीमधील सर्व प्रथम जन्मलेले माझे आहेत. मिसर देशातील सर्व प्रथम जन्मलेली मुले व पशू मी मारले त्यादिवशी मी त्यांना आपल्याकरता पवित्र केले.
18 ഇസ്രായേലിലെ സകല ആദ്യജാതന്മാർക്കും പകരമായി ലേവ്യരെ ഞാൻ എടുത്തിരിക്കുന്നു.
१८मी इस्राएल लोकातील सर्व प्रथम जन्मलेल्यांच्या ऐवजी लेवींना घेतले आहे.
19 ഇസ്രായേല്യർക്കുവേണ്ടി സമാഗമകൂടാരത്തിൽ വേലചെയ്യാനായും അവർ വിശുദ്ധമന്ദിരത്തോടടുക്കുമ്പോൾ യാതൊരു ബാധയും അവരുടെമേൽ വരാതിരിക്കാൻ അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാനായും ലേവ്യരെ ഞാൻ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു.”
१९अहरोन व त्याच्या मुलांना मी लेवींना दान म्हणून दिले आहेत. दर्शनमंडपामध्ये सर्व इस्राएल लोकांचे काम करण्यासाठी मी त्यांना घेतले आहे. जेव्हा लोक पवित्रस्थानाजवळ येतील तर त्यांनी मरीने नाश होऊ नये म्हणून इस्राएल लोकांसाठी प्रायाश्चिताची अर्पणे करावी.
20 ലേവ്യരെക്കുറിച്ചു യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ, മോശയും അഹരോനും ഇസ്രായേൽസഭ മുഴുവനും ലേവ്യർക്കു ചെയ്തുകൊടുത്തു.
२०तेव्हा मोशे, अहरोन आणि सर्व इस्राएल लोकांची मंडळी ह्यांनी ह्याप्रकारे लेव्यांना केले. परमेश्वराने लेव्यांविषयी मोशेला आज्ञा केल्याप्रमाणे त्यांनी त्यांचे सर्व काही केले. इस्राएलाच्या लोकांनी त्याच्याबरोबर हे केले.
21 ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും തങ്ങളുടെ വസ്ത്രങ്ങൾ അലക്കുകയും ചെയ്തു. തുടർന്ന് അഹരോൻ തന്റെ കൈകൾ ഉയർത്തി അവരെ ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കുകയും അവരെ ശുദ്ധീകരിക്കാനായി പ്രായശ്ചിത്തം കഴിക്കുകയും ചെയ്തു.
२१लेव्यांनी आपले कपडे धुऊन स्वतःला पापापासून शुद्ध केले. तेव्हा अहरोनाने त्यांना अर्पणाप्रमाणे परमेश्वरास सादर केले आणि त्यांना शुद्ध करण्यासाठी त्याने प्रायश्चित्त केले.
22 അതിനുശേഷം ലേവ്യർ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മേൽനോട്ടത്തിനു കീഴിൽ സമാഗമകൂടാരത്തിലെ തങ്ങളുടെ വേല ചെയ്യുന്നതിനായി വന്നു. യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അവർ ലേവ്യരെ യഹോവയ്ക്കായി വേർതിരിച്ചു.
२२त्यानंतर, लेवी दर्शनमंडपामध्ये अहरोनापुढे व त्याच्या मुलांपुढे आपली नेमलेली सेवा करण्यास आत गेले. परमेश्वराने मोशेला लेव्याबद्दल आज्ञा केल्याप्रमाणे केले. त्यांनी सर्व लेव्यांना ह्याप्रकारे वागवले.
23 യഹോവ മോശയോട് അരുളിച്ചെയ്തു:
२३पुन्हा, परमेश्वर मोशेशी बोलला, तो म्हणाला,
24 “ലേവ്യർക്കുള്ള നിയമമാണിത്: ഇരുപത്തഞ്ചോ അതിലധികമോ വയസ്സ് പ്രായമുള്ള പുരുഷന്മാർ സമാഗമകൂടാരത്തിലെ ശുശ്രൂഷയിൽ പങ്കാളിത്തം വഹിക്കാൻ വരണം.
२४जे लेवी पंचवीस वर्षे किंवा त्यापेक्षा अधिक वयाचे आहेत त्या सर्वासाठी हे आहे. त्यांनी दर्शनमंडपामध्ये सेवा करण्यास मंडळात भाग घ्यावा.
25 എന്നാൽ അൻപതാം വയസ്സിൽ, അവർ തങ്ങളുടെ പതിവായ ശുശ്രൂഷയിൽനിന്ന് വിരമിക്കുകയും തുടർന്ന് വേലചെയ്യാതിരിക്കുകയും വേണം.
२५त्यांनी वयाच्या पन्नासव्या वर्षांपासून सेवेत याप्रकारे थांबावे. नंतर त्यांनी थांबावे.
26 അവർക്കു തങ്ങളുടെ സഹോദരന്മാരെ സമാഗമകൂടാരത്തിലെ അവരുടെ കർത്തവ്യം നിർവഹിക്കുന്നതിൽ സഹായിക്കാം. പക്ഷേ, അവർ നേരിട്ടു ചുമതല വഹിക്കരുത്. ഇപ്രകാരമാണ് നിങ്ങൾ ലേവ്യർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കേണ്ടത്.”
२६त्यांनी दर्शनमंडपामध्ये सेवा करणाऱ्या आपल्या बंधूंना त्यांच्या कामात मदत करावी, परंतु त्यांनी अधिक सेवा करु नये. तू लेव्यांना या सर्व गोष्टीत मार्गदर्शन करावे.

< സംഖ്യാപുസ്തകം 8 >